Thursday, August 26, 2010

ചന്ദ്രയാനം നടത്താന്‍ കാശുള്ള സര്‍ക്കാരിന്, നാലുവരി പാത പണിയാന്‍ പണമില്ല !!!!

നാലുവരി പാത പണിയാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്, ദാരുണ മുതലാളിത്ത വാദികള്‍ പറയുന്നത്. ചന്ദ്രായനം നടത്താന്‍ കാശുള്ള സര്‍ക്കാരാണ് ഇത് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് ചിലവുകള്‍ നോക്കാതെ തന്നെ ഈ തട്ടിപ്പിന്റെ പൊള്ളത്തരം മനസിലാക്കാം. അതിന് പാത BOT മുതലാളിയെ കൊണ്ട് പണിയിപ്പിക്കുന്നതിന് സര്‍ക്കാര്‍ (നികുതി ദായകര്‍) ചിലവാക്കുന്ന പണത്തിന്റെ കണക്കെടുത്താല്‍ മതി.
റോഡ് പണിയാന്‍ വേണ്ട തുകയുടെ 40% സര്‍ക്കാര്‍ (നികുതി ദായകര്‍) ഗ്രാന്റായി നല്‍കും. അതായത് അയാള്‍ ആ പണം തിരിച്ചടക്കേണ്ട. റോപണിയാന്‍ തയ്യാറായതിന് നികുതി ദായകര്‍ നല്‍കുന്ന സമ്മാനമാണ് ഈ 40%.
ബാക്കിയുള്ള 60% സര്‍ക്കാര്‍ ഗ്യാരന്റിയുള്ള ലോണ്‍ ആയി ബാങ്കില്‍ നിന്ന് ലഭിക്കും. (മുതലാളി പണം തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ (നികുതി ദായകര്‍) അത് തിരിച്ചടക്കും). ഫലത്തില്‍ 100% തുക സര്‍ക്കാര്‍ (നികുതി ദായകര്‍) നല്‍കും.
ഇനി സ്ഥലം ഏറ്റെടുക്കുന്നതു വഴി ജനങ്ങളുടെ പുനരധിവാസത്തിനുള്ള പണവും സര്‍ക്കാര്‍ (നികുതി ദായകര്‍) നല്‍കണം.
ഒരു സെന്റിന് ഹൈവേ വശത്ത് ഇപ്പോള്‍ 4-5 ലക്ഷം രൂപയാണ് വില. ചില സ്ഥലങ്ങളില്‍ വളരെ അധികമാണ് വില ഉദാഹരണത്തിന് ത്രിശൂര്‍ നഗരത്തിനടുത്ത് ഹൈവേക്ക് അരുകില്‍ 2.5 സെന്റിന് 60 ലക്ഷം രൂപയാണ്. എറണാകുളത്ത് അത് 50 ലക്ഷം രൂപയും. സ്ഥലമേറ്റടുക്കുന്നതും ഒരേ പോലെയല്ല. NH 47 ല്‍ ശരാശരി 15 മീറ്ററും NH 17 ല്‍ ശരാശരി 25 മീറ്ററും ആണ് ഏറ്റെടുക്കുന്നത്. തോട്ടപ്പള്ളി ഭാഗത്ത് NH 47 ല്‍ റോഡിന്റെ വളവ് നിക്കാനെന്ന പേരില്‍ 45 മീറ്റര്‍ ഏറ്റെടുക്കുന്നു. NH 17 ല്‍ വാളയാര്‍ മണ്ണുത്തി വടക്കാഞ്ചേരി ഭാഗത്ത് 60 മീറ്ററാണ് എടുക്കുന്നത്. മൊത്തം 840 കിലോമീറ്റര്‍ ആണ് റോഡ്. ഇതിനായി ഏകദേശം 5000 ഏക്കര്‍ സ്ഥലം വേണം. ഒരു ഏക്കര്‍ എന്നാല്‍ 100 സെന്റ്. സെന്റിന് 4 ലക്ഷം രൂപയെന്ന് കരുതിയാല്‍ 5000 ഏക്കറിന് 20,000 കോടി രൂപാ നഷ്ടപരിഹാരം നല്‍കണം. ഇനി ഈ സ്ഥലത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. അതും ഏകദേശം ഇത്ര തന്നെയോ ഇതില്‍ കൂടുതലോ വരും. എങ്കിലും 20,000 കോടി രൂപ എന്ന് കരുതുക.
ഇനി എങ്ങും വരാത്ത ചില കണക്ക്. സ്ഥലമെടുപ്പിന് വേണ്ടി വരുന്ന മനുഷ്യാദ്ധ്വാനം. 5 ഉദ്യോഗസ്ഥരുള്ള 3 സര്‍ക്കാര്‍ ഓഫീസ്‍ ആലപ്പുഴയില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 രൂപ ഇവര്‍ക്ക് ശമ്പളം എന്ന് കണക്കാക്കാം. ഒരു മാസം 2.25 ലക്ഷം. മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരും ഇവര്‍ക്ക് പണി പൂര്‍ത്തിയാക്കാന്‍. അപ്പോള്‍ 81 ലക്ഷം. 11 ജില്ലകളിലൂടെ ഈ റോഡ് കടന്നുപോകുന്നു. 8.91 കോടി രൂപ. ഈ ഓഫീസുകളുടെയൊക്കെ പ്രവര്‍ത്തനത്തിന് വേണ്ടിവരുന്ന ചിലവ്, വാഹനങ്ങള്‍ കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, പെട്രോള്‍-ഡീസല്‍ തുടങ്ങിയവയുടെ ചിലവ്. കണക്കാക്കാന്‍ വിഷമം. എന്നാലും അത് ഇല്ലാതാവില്ലല്ലോ.
കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ വേണ്ടിവരുന്ന ചിലവ്. അതും കണക്കാക്കാന്‍ വിഷമം.
അപ്പോള്‍ മൊത്തം സര്‍ക്കാരിന് (നികുതി ദായകര്‍) ചിലവാകുന്ന പണം =
സ്ഥലത്തിന് = 20,000 കോടി രൂപ
കെട്ടിടങ്ങള്‍ക്ക് = 20,000 കോടി രൂപ
അദ്ധ്വാനം = 8.91 കോടി രൂപ
അതായത് ഏകദേശം 50,000 കോടി രൂപ സര്‍ക്കാറിന് ചിലവാകുന്നു. അതോടൊപ്പം BOT റോഡിന്റെ 40% തുകയും ബാക്കിയുള്ളതിന്റെ ലോണ്‍ ഗ്യാരന്റിയും കൂടി കൂട്ടുമ്പോള്‍ അതും ഒരു നാലുവരി പാത പണിയാനുള്ള തുക വരും.
ഇനി പോതു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം. അവര്‍ക്ക് ഈ വീടുകളും സ്ഥാപനങ്ങളും പണിയണം. അത് 20,000 കോടി രൂപ. മുതലാളിക്ക് ഇറക്കുമതി ചുങ്കമില്ല. അതായത് അയാള്‍ സാധനങ്ങള്‍ വിലകുറഞ്ഞ സ്ഥലത്തുനിന്ന ഇറകുമതിചെയ്യുകായായിരിക്കും ഫലം. ആ വഴിയും രാജ്യത്തിന് ധാരാളം നഷ്ടം. കൂടാതെ ഇയാള്‍ക്ക് 10 വര്‍ഷം നികുതിയില്ലാത്ത പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. (നഷ്ടപരിഹാരം ലഭിക്കുന്ന പൗരന് ആ തുകയുടെ നികുതി പിടിച്ചതിന് ശേഷമുള്ള പണമേ ലഭിക്കൂ. ജനങ്ങളുടെ സര്‍ക്കാരോ ഇത് അതോ മുതലാളിയുടെ സര്‍ക്കാരോ)
PWD റോഡ് നിര്‍മ്മിക്കുന്നത് 6 കോടി/km എന്ന നിരക്കിലാണ്. അങ്ങനെയെങ്കില്‍ 840 കിലോമീറ്റര്‍ നീളത്തില്‍ 30 മീറ്റര്‍ റോഡ് പണിയാന്‍ എത്ര രൂപാ വേണം. 5,040 കോടി രൂപാ. വേണ്ട, 6 കോടി എന്നതിന് പകരം 12 കോടി/km എന്ന BOT നിരക്കാണെങ്കിലോ? അന്നാലും 10,080 കോടി രൂപയേ വേണ്ടൂ. പിന്നെ ഈ ദ്രോഹങ്ങളെല്ലാം ചെയ്ത് നികുതി ദായകരുടെ 40,000 കോടി രൂപാ പാഴാക്കുന്നു. അതിന് കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ചു കൂടെ. കേരളത്തില്‍ തന്നെ കാറ്റാടി നിര്‍മ്മിച്ച്, ഇവിടെതന്നെ ഉപയോഗിക്കുക. നമ്മുടെ വ്യവസായം വളരില്ലേ? തൊഴിലില്ലായ്മ കുറയില്ലേ? പരിസ്ഥിതിക്ക് ഗുണമാകില്ലേ?
എന്നാല്‍ സര്‍ക്കാര്‍ ഇത്ര പണം പുനരധിവാസത്തിന് നല്‍കുമോ? തീര്‍ച്ചയായും ഇല്ല. വളരെ തുച്ഛമായ പണം അവര്‍ക്ക് നല്‍കി, വികസന വിരോധികള്‍ എന്ന് മുദ്രകുത്തി തല്ലിയോടിക്കുകയാവും ഉണ്ടാകുക. സര്‍ക്കാര്‍ കാര്യം മുറപോലെ. എന്നാല്‍ മുതലാളിയുടെ കാര്യം അതിവേഗം.

Monday, August 2, 2010

കുട്ടികളെ കൊല്ലുന്ന വിറ്റാമിന്‍ ഗുളികകള്‍ !!

കുട്ടികളെ കൊല്ലുന്ന വിറ്റാമിന്‍ ഗുളികകള്‍ !


പെയിന്റ്, ലിപ്‌സ്റ്റിക്, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിനൈല്‍ കൊണ്ടുള്ള ഭക്ഷണപാത്രം ലഡ്ഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയതായി പൊതുജനത്തിന് അറിവുള്ളതാണ്. എന്നാല്‍ അതിലും മോശമായി ഇവ നിറഞ്ഞിട്ടുള്ള മറ്റൊരു സ്ഥലം U.S. Food and Drug Administration കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാനുള്ള വിറ്റാമിന്‍ ഗുളികകളില്‍ !!!.

കുട്ടികളും ഉള്‍പ്പെട്ടതിനാല്‍ പ്രശ്നം ഗുരുതരമാണ്. കുട്ടിക്കാലത്തെ ലഡ്ഡ് വിഷബാധ അമേരിക്കയില്‍ വലിയ പരിസ്ഥിതി-ആരോഗ്യ പ്രശ്നമാണ്. നാഡീവ്യവസ്ഥ, വൃക്ക, പഠിക്കാന്‍ കഴിയാതിരിക്കല്‍, സംസാര സ്വഭാവ പ്രശ്നങ്ങള്‍, പേശീ ചലന കഴിവില്ലായ്മ, പേശികളുടേയും എല്ലിന്റേയും കുറയുന്ന വളര്‍ച്ച, കേള്‍വിക്കുറവ് തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നു. ഗര്‍ഭണികള്‍ക്ക് കൊടുക്കുന്ന വിറ്റാമിന്‍ ഗുളികകള്‍ ഗര്‍ഭസ്ഥ ശിശുക്കളേയും ഇത് ബാധിക്കും.
325 ബഹു വിറ്റാമില്‍ ഉത്പന്നങ്ങളായിരുന്നു FDA പരിശോധിച്ചത്. പരിശോധിച്ച 99% വിറ്റാമിനുകളിലും ലഡ്ഡ് അടങ്ങിയിട്ടുണ്ടായിരുന്നു. NF Formulas Liquid Pediatric, Natrol Liquid Kids Companion Liquid, Twinlab Infant Care, and After Baby Boost 2 ഇവയില്‍ മാത്രമായിരുന്നു ലഡ്ഡിന്റെ അംശം ഇല്ലാതിരുന്നത്.
ഒന്നിലും FDA പറയുന്ന “safe/tolerable exposure levels,” ല്‍ അധികം ലഡ്ഡ് ഉണ്ടായിരുന്നില്ല. റേഡിയേഷന്‍ നല്‍കിയ ചീരയേയും പ്ലാസ്റ്റിക്കിലെ bisphenol-A നേയും ഒഴുവാക്കിയത് നിങ്ങള്‍ക്ക് അത്ഭുതം ഉണ്ടാക്കാം.
പരിശോധിച്ച എല്ലാ ഉത്പന്നങ്ങളുടേയും വിവരം FDA യുടെ വെബ് സൈറ്റില്‍ ഉണ്ട്.

മാത്തുക്കുട്ടിച്ചായന്റെ എട്ടാമത്തെ മോതിരം



മരിച്ചാല്‍ ഏതൊരാളും മഹാനാവും.
ജീവിച്ചിരുന്നപ്പോള്‍ വിമര്‍ശിച്ചവര്‍ വരെ വാഴ്ത്തിപ്പാടും .
മാത്തുക്കുട്ടിച്ചായന്റെ  ആത്മകഥയായ 'എട്ടാമത്തെ മോതിര'ത്തെ ഇപ്പോള്‍ എല്ലാവരും വാഴ്ത്തിപ്പാടുന്നു...
"എട്ടാമത്തെ മോതിരം പറഞ്ഞ നുണകള്‍ മുഴുവന്‍ എണ്ണിയെണ്ണി പറയണമെങ്കില്‍ അതിനേക്കാള്‍ വലിയ പുസ്തകം എഴുതേണ്ടി വരും" എന്ന് മാധ്യമ നിരീക്ഷകനായ അഡ്വ. ഏ ജയശങ്കര്‍ തന്റെ 'മാധ്യമം' കോളത്തില്‍ എഴുതിയത് ഞാന്‍ ഓര്‍ത്തു പോവുന്നു. അതില്‍ പലതും തെളിയിക്കുകയും ചെയ്തു അദ്ദേഹം.
എങ്കിലും ....
പച്ചക്കള്ളം പോലും പ്രൊഫഷനല്‍ ആയി പറയാനും, വിറ്റഴിക്കാനും അത് ജനതയെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ, അതില്‍ എല്ലാവര്‍ക്കും മാതൃകയായ, 'മാധ്യമ കുലപതി' എന്ന പേരിനു സര്‍വ്വധാ യോഗ്യനായ ശ്രീ കെ എം മാത്യുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ .


മനോരമ ഇനിയും മറുപടി പറയാത്ത ആ റിവ്യൂ ഇവിടെ വായിക്കാം 
പേജ്  1

പേജ്  2

പേജ്  3
പേജ്  4