Saturday, February 26, 2011

DEMAND GLOBAL BAN ON ENDOSULFAN

ഏപ്രില്‍ മാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ലോകം തീരുമാനിക്കുന്ന സ്റോക്ക്ഹോം കണ്‍വെന്ഷന്‍ നടക്കാന്‍ പോവുന്നത്.  ഇന്ത്യാ സര്‍ക്കാര്‍ തങ്ങളുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മാറ്റാത്തിടത്തോളം ഈ വര്‍ഷവും കണ്‍വെന്‍ഷന്‍ നിരര്‍ധകമാകും. നാം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെടണോ? തോന്ന്യവാസം പറയാന്‍ നമ്മുടെ ഭരണാധികാരികളെ ഇനിയും നാം അനുവദിക്കണോ?

വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഈ ഒരു മാസം നമുക്ക് ചിലതൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 74 രാഷ്ട്രങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇതിനകം നിരോധിച്ചു. അതുപോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും നിരോധിക്കാം. തമിഴ്നാട് , ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൂടി നിരോധിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. അതിനായി ഒരു വലിയ ക്യാംപെയ്ന്‍ തുടങ്ങേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വലിയ ക്യാംപെയ്ന്‍.....
കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നും നാം നീതി പ്രതീക്ഷിക്കെണ്ടതില്ല. സ്റോക്ക് ഹോം യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്.


ഇന്റര്‍നെറ്റ് ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി അയക്കുക ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു ലക്ഷം പരാതികള്‍ എങ്കിലും അയക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ വെബ്സൈറ്റ് വഴി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പരാതികള്‍ അയക്കുക. അതില്‍ തുടര്‍നടപടികള്‍ അറിയാനും നമുക്ക് സാധിക്കും.



To: The Minister of Environment ∧ Forests
Paryavaran Bhavan
CGO Complex, Lodi Road
New Delhi 110 003

Sir, 

We the undersigned are very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages. 

We, the undersigned are demanding our government to bring a nation wide ban on Endosulfan. Also,we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention.We feel your ministry will not succumb to the pressure of corporate lobby,as the chemical corporations are much worried about their profit than the safety of farm workers and consumers.Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out. 
Sincerely,
The Undersigned


ഈ സാമ്പിള്‍ പെറ്റിഷന്‍ കോപ്പി ചെയ്തു സര്‍ക്കാര്‍ പരാതി സംവിധാനത്തില്‍ paste ചെയ്‌താല്‍ അതൊരു പരാതിയായി പരിസ്ഥിതി മന്ത്രാലയത്തില്‍ എത്തും. തുടര്‍ നടപടികള്‍ നമുക്ക് നേരിട്ടറിയാനും സാധിക്കും.  
ദയവായി ഒരല്‍പം സമയം മാറ്റി വെക്കൂ...  നൂറു കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐകടാര്‍ദ്യം പ്രഖ്യാപിച്ചു ഈ മെസ്സേജ് സുഹൃത്തുക്കള്‍ക്ക് കൈമാറൂ... 

BAN ENDOSULFAN....SAVE THE WORLD..

Friday, February 18, 2011

പത്തു മിനിട്ട് സൈക്കിള്‍ ചവിട്ടു.. വാട്ടര്‍ ടാങ്ക് നിറയ്ക്കൂ...


പത്തു മിനിട്ട് സൈക്കിള്‍ ചവിട്ടു.. വാട്ടര്‍ ടാങ്ക് നിറയ്ക്കൂ...
വേണ്ടത് ഉപയോഗ്യ ശൂന്യമായ ഒരു പമ്പ് സെറ്റും ഒരു സൈക്കിളും മാത്രം !!
വിശദവിവരം ഇവിടെ വായിക്കാം . 

Saturday, February 12, 2011

മകരജ്യോതി: അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം !!


ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ മകരജ്യോതി കത്തിച്ചു ദേവസ്വം ബോര്‍ഡ് ഭക്തരെ പറ്റിക്കുകയാണ് എന്ന ആരോപണത്തില്‍ അന്വേഷണം നടത്തില്ല, അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നോ?  ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാന്ഗ്മൂലം സമര്‍പ്പിചിരുന്നോ? 

എങ്കില്‍ അതൊരു 'കള്ളവാങ്ങ്മൂലം' ആയിരുന്നു. !!

ദേവസ്വം ബോര്‍ഡ് കേരളത്തിന്‌ വെളിയില്‍ നിന്നും വരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ വഞ്ചിക്കുന്നു എന്നും പൊന്നമ്പല മേട്ടിലെ വനഭൂമി കേന്ദ്രാനുമതിയില്ലാതെ വനേതര പ്രവര്‍ത്തിയായ മകരവിളക്ക്‌ കത്തിക്കല്‍ പ്രക്രിയക്ക് വിട്ടു കൊടുക്കുന്നു എന്നും കാണിച്ചു ചുമ്മാ, വെറും ചുമ്മാ ഒരു പരാതി ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു.
 Petition No.1684/CMPGRC/SK/2011/GAD; dt: 21.01.2011

ഞാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോടും (അടീഷണല്‍ ചീഫ് സെക്രെട്ടറി, ദേവസ്വം റവന്യൂ) വനപ്രദേശം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വനം-വന്യജീവി വകുപ്പിനോടും (അടീഷണല്‍ ചീഫ് സെക്രട്ടറി, വനം വകുപ്പ്) ജനുവരി ഇരുപത്തി ഒന്നിന് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സുതാര്യ കേരളം'  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. !! മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലായ 'സുതാര്യ കേരളം' അടീഷണല്‍ സെക്രട്ടറി ആണ് ഈ പരാതി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എന്നെ ഇ-മെയില്‍ മുഖാന്തരം അറിയിച്ചത്.

ജനുവരി 21 നു അന്വേഷണത്തിന് ഉത്തരവിടുകയും , ഒരാഴ്ച കഴിഞ്ഞ് ജനുവരി 27 നു അന്വേഷണം നടത്താന്‍ ഉദ്ദേശമില്ല എന്ന് പറയുകയും ചെയ്തത്, മുഖ്യമന്ത്രിയേ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്നലെ ഹൈക്കോടതി വീണ്ടും സര്‍ക്കാരിനോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏതായാലും വരാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ വനം വകുപ്പും ദേവസ്വം വകുപ്പും എന്തു നിലപാട് എടുക്കും എന്ന് കാത്തിരുന്നു കാണാം. 

സുതാര്യ കേരളം പരിഗണിക്കുന്ന പരാതിയിന്മേല്‍ പതിനഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ വിഷയത്തില്‍ നാളിതുവരെ അത്തരം റിപ്പോര്‍ട്ടുകള്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.  

Friday, February 11, 2011

ശിരുവാണി റിസര്‍വ് വനത്തില്‍ അനധികൃത നിര്‍മ്മാണം

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് ജെ.സി.ബി ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുമാണ് വനം വകുപ്പ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടുവ,കരടി മുതലായ വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണം നടക്കുന്നത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.    

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

കൂടുതല്‍ വാര്‍ത്തയ്ക്കും വീഡിയോ ചിത്രങ്ങള്‍ക്കും  ഡൂള്‍ന്യൂസ്.കോം  കാണുക