Monday, May 2, 2011

BREAKIG NEWS: നിരോധനത്തിന് ശേഷം എന്‍ഡോസല്ഫാന്‍ കൂടുതല്‍ വിളകളിലേക്ക് !!!

ഇന്ത്യ ഭരിക്കുന്നത്‌ എന്‍ഡോസല്ഫാന്‍ ലോബിയോ?

ജനീവയില്‍ എന്‍ഡോസല്ഫാന്‍ നിരോധനത്തോട്‌ തത്വത്തില്‍ യോജിച്ചുകൊണ്ടു ഇന്ത്യ ഇളവുകള്‍ ചോദിച്ചിരുന്നു. 22 വിളകളില്‍ 44 കീടങ്ങള്‍ക്കെതിരെയാണ് ഇളവു ആവശ്യപ്പെട്ടത്. ഇളവുകള്‍ ആവശ്യപ്പെട്ട വിളകളുടെ ലിസ്റ്റില്‍ മാവ്, തക്കാളി, നിലക്കടല എന്നിവ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ നിയമപരമായ അനുമതി ലഭിക്കാത്ത രണ്ട് വിളകളാണ് മാവും തക്കാളിയും. കേന്ദ്ര കീടനാശിനി ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്യാത്ത വിളകളാണ് മാവും തക്കാളിയും. നിലക്കടലയ്ക്കു ചെറിയ അളവിലെ എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.. നിയമം ലംഘിച്ച് നിരവധി പേര്‍ ഇപ്പോള്‍ എന്‍ഡോസല്ഫാന്‍ തക്കാളിക്കും മാവിനും ഉപയോഗിക്കുന്നുണ്ട്. പാലക്കാട്ടെ മുതലമടയിലും മറ്റും ഇത് നിയമവിരുദ്ധമായി തളിച്ചതാണ് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെച്ചിരിക്കുന്നത്.  ഇവര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്ന് മാത്രമല്ല, ഈ കുറ്റം നിയമവിധേയമാക്കാന്‍ ആണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇളവു നേടിയ വിളകളായ മാവിനേയും നിലക്കടലയെയും എന്‍ഡോസല്ഫാന്‍ കൂടുതലായി ഉപയോഗിക്കാനുള്ള ലിസ്റ്റില്‍ പുതുതായി പെടുത്താന്‍ പോകുന്നു എന്ന് ഇന്നലെ കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ചേര്‍ത്ത പുതിയ ലിങ്ക് തെളിയിക്കുന്നു. http://cibrc.nic.in/mup.htm

അതില്‍ നിലക്കടലയെയും മാവിനേയും രജിസ്ടരില്‍ ചേര്‍ക്കണം എന്ന് പറയുന്നു.
അതായത്,  ഇന്നലെവരെ നിയമപരമായി എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാത്ത ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലേക്ക് കൂടി,
നിരോധനത്തിന്റെ പേരില്‍, ഫലത്തില്‍ എന്‍ഡോസല്ഫാന്‍ ഉപയോഗം വ്യാപിക്കും. എന്‍ഡോസല്ഫാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ കച്ചവടം കൊഴുപ്പിക്കാന്‍ ആണ് ഈ നടപടി.

കേന്ദ്ര കൃഷി മന്ത്രാലയം ഭരിക്കുന്നത്‌ എന്‍ഡോ സല്ഫാന്‍ ലോബിയോ എന്ന വി.എം സുധീരന്റെ ചോദ്യത്തിന് ഇതോടെ ഉത്തരം ആകുകയാണ്.