സമകാലിക മലയാളം വാരികയില്‍ വന്ന ജി. നിര്‍മലയുടെ ലേഖനം
Monday, November 16, 2009
Tuesday, November 10, 2009
Friday, July 3, 2009
Long ive 4th Estate
കേരളത്തിലെ റവന്യൂ ഭൂമി പാട്ടത്തിനു നല്കിയ വകയില്‍ എത്ര രൂപ കിട്ടുന്നുണ്ടെന്നും,എത്ര കുടിശ്ശികയുണ്ടെന്നും, ഒരു ലക്ഷത്തിനു മുകളില്‍ കുടിശ്ശിക വരുത്തിയവര്‍ ആരൊക്കെയെന്നും വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. അതാ വരുന്നു ആദ്യ മറുപടി, പാലക്കാട് കളക്ടറുടെ, ജില്ലയില്‍ പാട്ടക്കുടിശ്ശിക വരുത്തിയ ഏക സ്ഥാപനം ' പാലക്കാട് പ്രസ് ക്ളബ്ബ് '. 750 രൂപയടച്ച് പ്രതിദിനം 3 പത്രസമ്മേളനങ്ങളെങ്കിലും നടക്കുന്ന ടി പ്രസ്ക്ളബ്ബില്‍ ഒരു വര്‍ഷം ആയിനത്തില്‍ മാത്രം ലഭിക്കുന്ന വരുമാനം 6 ലക്ഷം കവിയും. ശോഭാ ഗ്രൂപ്പ് പോലുള്ള വന്‍കിട മുതലാളിമാരുടെ കയ്യില്‍നിന്നും പിരിക്കുന്ന ലക്ഷങ്ങള്‍ വേറെ. (അതു ചോദ്യം ചെയ്തതിനാണല്ലോ കൈരളി ടി വി റിപ്പോര്‍ട്ടര്‍ നിര്‍മലയുടെ പ്രസ്ക്ളബ്ബ് അംഗത്വം രായ്ക്കുരാമാനം ത്രിശ്ശൂരേക്ക് മാറ്റിയത് ) ആരെങ്കിലും പാട്ടത്തുക വര്‍ഷങ്ങളായി കൊടുക്കാതെ സര്‍ക്കാര്‍ ഭൂമി വെച്ചനുഭവിക്കുന്നുണ്ടെങ്കില്‍ വെണ്ടയ്ക്ക നിരത്തുന്ന ഇവന്‍മാര്‍ (ക്ഷമിക്കണം നാലാം എസ്റ്റേറ്റ്) സര്‍ക്കാറിനു പാട്ടം നല്‍കാത്തതു ആരാണ് റിപ്പോര്‍ട്ട് ചെയ്യുക?
ഏതായാലും ബാക്കി മഹാന്‍മാരുടെ പേരുകള്‍ക്കായി എന്‍റ്റെ അപേക്ഷ താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായി കാത്തിരിക്കാം ....
ഏതായാലും ബാക്കി മഹാന്‍മാരുടെ പേരുകള്‍ക്കായി എന്‍റ്റെ അപേക്ഷ താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായി കാത്തിരിക്കാം ....
Subscribe to:
Posts (Atom)