"കശുമാവിന്‍ തോട്ടങ്ങള്‍ ഭൂമിയില്‍ പാറവല്‍ക്കരണം നടത്തും, ഫലഭൂയിഷ്ഠത നശിപ്പിക്കും" എന്ന് നമ്മെ പഠിപ്പിച്ചത് പ്രശസ്ത ചരിത്രകാരന്‍ ഡി ഡി കൊസാംബിയാണ്. കാസര്‍ഗോടന്‍ കുന്നുകളില്‍ ചെന്നാല്‍ നമുക്കത് വ്യക്തമാവും. പതിനായിരത്തിലധികം ഏക്കറിലാണ് ഇവിടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ . രാജപുരത്തെ നല്ലയിനം കാടുകള്‍ പോലും സര്‍ക്കാര്‍ കശുമാവിന്‍ കൃഷിക്കായി നല്കിയിരിക്കുന്നു. അതുകൊണ്ടാണ് നാല്‍പ്പത്തി നാല് നദികള്‍ ഉള്ള കേരളത്തിലെ പത്തു നദികള്‍ കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകിയിട്ടും കുടിവെള്ള ദൌര്‍ലഭ്യം ജില്ലയിലെ ഏറ്റവും വലിയ പ്രശ്നമായത്.
അപ്പോഴാണ് നാല് വര്‍ഷം കൊണ്ടു കശുമാവിന്‍ കൃഷി വര്‍ധിപ്പിക്കാന്‍ 57 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് കേരളത്തിലെ തൊഴില്‍ മന്ത്രി പറയുന്നത്.
70 ശതമാനം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കേരളം ആണ് കശുവണ്ടി ഉല്‍പ്പാദനം കൂട്ടാന്‍ യത്നിക്കുന്നതെന്നു നാം ആലോചിക്കണം. സംസ്ഥാന വനം വകുപ്പിന്റെ നല്ലൊരു ശതമാനം വനപ്രദേശങ്ങളും ഇന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കയ്യിലാണ്. അവര്‍ റബ്ബറും കശുവണ്ടിയും ഉണ്ടാക്കി ഓരോ വര്‍ഷവും ഭീമമായ നഷ്ടമാണ് ഖജനാവിന് വരുത്തി വെക്കുന്നത്. കശുമാവിന്‍ കൃഷി നഷ്ടമായതിനാല്‍ റബ്ബര്‍ , വാനില തുടങ്ങിയ ഇനങ്ങളിലേക്ക് മാറുകയാണെന്ന് പി. സി. കെ ചെയര്‍മാന്‍ പ്രഖ്യാപിച്ചതും ഈയിടെയാണ്. ചരിത്രം മറന്നു കേവലമായ ചില 'വിദേശനാണ്യ താല്‍പര്യങ്ങളുടെ' പേരില്‍ , തൊഴിലാളി താല്പര്യത്തിന്റെ പേരില്‍ കേരളത്തിലെ അവശേഷിക്കുന്ന കൃഷിയിടങ്ങള്‍ കൂടി കശുമാവിന്‍ കൃഷിക്കായി മാറ്റിവെച്ചാല്‍ , രൂക്ഷമായ ഫലം നാം അനുഭവിക്കേണ്ടി വരും.
സംസ്ഥാനത്തെ പച്ചക്കറി കൃഷി കൂട്ടുന്നതിനു പകരം റബറും കശുവണ്ടിയും ഉണ്ടാക്കി നമ്മുടെ ഭൂമിയെ നശിപ്പിച്ചു, പകരം തമിഴന്റെ വിഷമടിച്ച പച്ചക്കറി തീറ്റ തന്നെ തുടര്‍ന്നാല്‍ , അതുവഴി കിട്ടുന്ന വിദേശ നാണ്യം ആശുപത്രിയില്‍ നല്‍കേണ്ടി വരും എന്നത് നാം മറന്നു പോവരുത്.
വാല്‍ക്കഷണം: എന്‍ഡോസള്‍ഫാന്‍ കേസില്‍ വിധി പറഞ്ഞ മജിസ്ട്രേറ്റിന്റെ വാചകങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു.
"സായിപ്പിന് കശുവണ്ടി കൊറിക്കാന്‍ വേണ്ടി നമ്മളെന്തിനു വിഷം തിന്നണം? "
Friday, July 30, 2010
Thursday, July 29, 2010
ഇന്ത്യാവിഷന്‍ കളഞ്ഞു കുളിച്ച മാധ്യമ സദാചാരം
കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തെ, പ്രത്യേകിച്ചും വാര്‍ത്താ അവതരണ ചരിത്രത്തെ രണ്ടായി തരം തിരിക്കുകയാണെങ്കില്‍ , അത് ഇന്ത്യാവിഷന് മുന്‍പും അതിനു ശേഷവും എന്നാവും എന്നാണ് നികേഷ് പറഞ്ഞു വെച്ചത്. അതില്‍ സത്യം ഇല്ലാതില്ല. എന്നാല്‍ മാധ്യമ സദാചാരത്തെപ്പറ്റി ഇത്തരമൊരു തരം തിരിവ് നടത്തിയാല്‍ , അത് റജീനാ സംഭാവത്തിനു മുന്‍പും അതിനു ശേഷവും എന്നാകുമെന്ന് ഏവര്‍ക്കും നിസ്സംശയം പറയാം. അതെപ്പറ്റി കലാകൌമുദിയുടെ നിരീക്ഷണം പങ്കുവെക്കുകയാണ് ഇവിടെ.
നികേഷ് കുമാര്‍ വിമര്‍ശിക്കപ്പെടുന്നു !!!
ഇന്ത്യാവിഷനില്‍ നികേഷ് വായിക്കാത്ത വലിയവാര്‍ത്ത മുനീര്‍ വായിക്കുന്നു
'കലാകൌമുദി'യില്‍ വന്ന ഡോ. എം കെ മുനീറിന്റെ ഇന്റര്‍വ്യൂ
നികേഷിന്റെ വിടവാങ്ങല്‍ പ്രസംഗം
നികേഷിന്റെ വിടവാങ്ങല്‍ പ്രസംഗം
.
വൈകിയുദിക്കുന്ന ചാനല്‍ ബുദ്ധികള്‍
"ഇപ്പോള്‍ പല ചാനലുകാരും ചര്‍ച്ചയ്ക്കു വിളിക്കുന്നുണ്ട്, ഈ ചര്‍ച്ച നേരത്തെ നടത്തിയെങ്കില്‍ ഇങ്ങനെ സംഭാവിക്കില്ലായിരുന്നല്ലോ" - സലോമി (ഇരയായ അധ്യാപകന്റെ ഭാര്യ.)
എന്തേ മാധ്യമ തമ്പുരാക്കന്മാര്‍ ആരും മറുപടി പറയുന്നില്ല??
ഓ.. നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി മാത്രം ഉണ്ടായവരാണല്ലോ അല്ലെ??
ഓരോ രാത്രിയിലും തമ്മില്‍ ബന്ധമില്ലാത്ത (ഉണ്ടെങ്കിലും പറയാത്ത) പുതിയ പുതിയ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ....
വിവാദം വിറ്റു തിന്നുന്നവര്‍ .....
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ സത്യം മറച്ചു പിടിച്ചു വിവാദം വിറ്റു തിന്നു കേരളത്തിലെ മാധ്യമങ്ങള്‍ ...
factual reporting നു പകരം emotional reporting നടത്തിയതിന്റെ ഫലമായി മതഭ്രാന്തന്മാര്‍ ഇളകി.
അധ്യാപകന്റെ കൈ വെട്ടിക്കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടാകാം, അയാള്‍ക്ക് പറയാനുള്ളതും കൂടി മാദ്ധ്യമങ്ങള്‍ നല്‍കി.
കൈവെട്ടു വിവാദം വിറ്റു മാധ്യമ മുതലാളിമാര്‍ ലക്ഷങ്ങള്‍ നേടുമ്പോള്‍ , ഇരയായ ആ പാവവും ബന്ധുക്കളും ആശുപത്രി ബില്‍ അടയ്ക്കാനാവാതെ വിഷമിക്കുകയായിരുന്നു.
ആരെങ്കിലും ഉണ്ടോ ഇപ്പോഴെങ്കിലും ഒന്ന് സഹായിക്കാന്‍ ????
factual reporting നു പകരം emotional reporting നടത്തിയതിന്റെ ഫലമായി മതഭ്രാന്തന്മാര്‍ ഇളകി.
അധ്യാപകന്റെ കൈ വെട്ടിക്കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടാകാം, അയാള്‍ക്ക് പറയാനുള്ളതും കൂടി മാദ്ധ്യമങ്ങള്‍ നല്‍കി.
Click to read clearly. |
കൈവെട്ടു വിവാദം വിറ്റു മാധ്യമ മുതലാളിമാര്‍ ലക്ഷങ്ങള്‍ നേടുമ്പോള്‍ , ഇരയായ ആ പാവവും ബന്ധുക്കളും ആശുപത്രി ബില്‍ അടയ്ക്കാനാവാതെ വിഷമിക്കുകയായിരുന്നു.
ആരെങ്കിലും ഉണ്ടോ ഇപ്പോഴെങ്കിലും ഒന്ന് സഹായിക്കാന്‍ ????
Subscribe to:
Posts (Atom)