Thursday, March 31, 2011

ശരത്പവാര്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയം ഭരിക്കുന്നത്‌ എന്‍ഡോസള്‍ഫാന്‍ ലോബി!!


ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്‌.
 
വീഡിയോകള്‍ ഇവിടെ കാണുക


കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത്‌ ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്‌. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആകെ ആറു കത്തുകള്‍ മാത്രമാണ്‌ മന്ത്രാലയത്തിനു ലഭിച്ചത്‌.!! അവയില്‍ കര്‍ഷകരുടേതു രണ്ടെണ്ണം മാത്രം!! അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത്‌ കമ്പനികളാണ്‌.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട്‌ നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്‌. ജലസാമീപ്യമുള്ള പ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന്‌ 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ്‌ കമ്മിറ്റിയും ഇതേ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ്‌ ജില്ലയിലൂടെയാണ്‌.

ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന്‌ ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.

കേരളത്തില്‍ എന്ടോസള്‍ഫാന്‍ ഉപയോഗം മൂലം ആരും മരിച്ചിട്ടില്ല എന്ന് കഴിഞ്ഞ സ്റോക്ക്ഹോം സമ്മേളനത്തില്‍ പ്രസ്താവിച്ച കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ വന്ദന ജെയിന്‍ ആണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടികള്‍ തന്നിരിക്കുന്നത്. ഇപ്പോഴും അവരാണ് കൃഷി മന്ത്രാലയത്തില്‍ ഈ ഫയല്‍ കൈകാര്യം ചെയുന്നത്. വരാനിരിക്കുന്ന സ്റോക്ക്ഹോം സമ്മേളനത്തിലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് എന്ടോസള്‍ഫാന്‍ ലോബിയാണെന്ന് വ്യക്തമാകുന്നു. 
 
വെറും ആറു പേര്‍ ആവശ്യപ്പെടുന്നത് കൊണ്ടാണോ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തത്? 
കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്ക്, എം.പി മാര്‍ക്ക് എന്തുണ്ട് പറയാന്‍???

കടപ്പാട്: മംഗളം 2011 ഏപ്രില്‍ 1

Animation Video for BAN ENDOSULFAN CAMPAIGN.



Share this video.... Join this campaign....

Tuesday, March 22, 2011

ചാനല്‍ ന്യൂസ് ചര്‍ച്ചകളിലെ ടൈറ്റിലുകള്‍ നല്‍കുന്നത് അനീതിയോ?



March 16 ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ചില നിശ്ചല ദൃശ്യങ്ങള്‍ ആണിവ. ചര്‍ച്ച ചെയ്യുന്നത് പാമോയില്‍ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. തോമസ്‌ ഐസക്കും സതീശനുമാണ് ചര്‍ച്ചയില്‍. രണ്ട് പേരും പറയുമ്പോള്‍ അവരുടെ സംസാരത്തെ അതിജീവിക്കുന്നതരതിലാണ് ടൈറ്റില്‍ എഴുതി കാണിക്കുന്നത്. തോമസ്‌ ഐസക്ക് എന്തു തന്നേ വിശദീകരിച്ചു പറഞ്ഞാലും ആളുകളുടെ ശ്രദ്ധ, എളുപ്പം മനസിലാവുന്ന, സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ മിന്നി മറയുന്ന ടൈറ്റില്‍ വാക്കുകളില്‍ ആകും. അത് ഐസക്ക് പറയുന്നതിന് നേരെ വിരുധാര്ധത്തില്‍ ഉള്ളതായതിനാല്‍ ഐസക്ക് എന്തു പറഞ്ഞാലും ടൈറ്റിലുകള്‍ അത് ഈ ചര്‍ച്ചയില്‍ സതീശന് ഗുണം ചെയ്യും. ചില ചര്‍ച്ചകളില്‍ തിരിച്ചും സംഭവിക്കും.
                ഇതില്‍ മാധ്യമ നൈതികതയുടെ ഒരു ലംഘനം ഇല്ലേ? ഇപ്പോള്‍ നടക്കുന്നത് ഒരുതരം 'മാധ്യമ വിചാരണ' ആകയാലും ഓരോ വിഷയം സംബന്ധിച്ച പൊതുജന വിധിന്യായം ഉണ്ടാവുന്നത് ഈ വിചാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് പറയപ്പെടുന്നതിനാലും വിചാരണകളില്‍ അടിസ്ഥാനപരമായ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയുന്നതിന് നേരെ കടകവിരുദ്ധമായ കാര്യം എഴുതി വലുതായി ടൈറ്റിലില്‍ കാണിച്ചാല്‍ അത് എനിക്ക്‌ നീതി ലഭിക്കുന്നതിനു ഉതകില്ല.

ഉദാഹരണം: പാമോയില്‍ കേസില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ പോലും ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍ ആയി ആണ് ടൈറ്റില്‍ അടിക്കുന്നത്. തോമസ്‌ ഐസക്ക് സംസാരിക്കുമ്പോള്‍ കാണിക്കുന്ന ടൈറ്റില്‍ "കോടതിയില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ എല്ലാം വസ്തുതയ്ക്ക് നിരക്കാത്തത് " "സര്‍ക്കാരിന്‍റെ പക്കല്‍ പുതിയ തെളിവുകള്‍ ഇല്ല" എന്നൊക്കെയാണ് . ഇത് വിരുധാര്തം ഉണ്ടാക്കും.  "അയാള്‍ എന്തോ കള്ളം പറയുകയാണല്ലോ" എന്നാണ് സാധാരണ പ്രേക്ഷകന്‍ ഇതിനെ വിലയിരുത്തുക.
ഇതേ ടൈറ്റിലുകള്‍ വി.ഡി.സതീശന്‍ സംസാരിക്കുമ്പോള്‍ കാണിച്ചാല്‍ അത് അദ്ദേഹം പറയുന്ന കാര്യങ്ങളോട് add ചെയ്യപെടും. additional മീനിംഗ് ഉണ്ടാക്കും.


വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യുന്ന വസ്തുതകളേക്കാള്‍ കാഴ്ചക്കാരിലേക്ക് എത്തുക സ്ക്രീനില്‍ക്കൂടി കൈമാറപ്പെടുന്ന ശബ്ദ/ചിത്ര സമ്മിശ്രങ്ങളുടെ ആകെത്തുകയായ ഒരു മീനിംഗ് മാത്രമാണ് എന്ന് മീഡിയ സൈക്കോളജി പറയുന്നു. അപ്പോള്‍ , ചാനല്‍ ചര്‍ച്ചകളില്‍ പുലര്‍ത്തുന്ന (?) നിഷ്പക്ഷത അവരുടെ സ്ക്രീനിലും ടൈറ്റിലുകളിലും കൂടി പുലര്ത്തെണ്ടതല്ലേ?



Sunday, March 13, 2011

ഇടതുപക്ഷ വെബ്സൈറ്റ് തെറ്റ് തിരുത്തി : കേരളഭൂമി ഇമ്പാക്റ്റ്

ഇടതുപക്ഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ജനിതകമാറ്റം സംബന്ധിച്ച ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി സി.പി.എം നിലപാട് അനാവശ്യമായി കുത്തിക്കയറ്റിയതിനെതിരെ ഞാന്‍ 'കേരളഭൂമി'യില്‍ ഇട്ട പോസ്റ്റിനു ഇമ്പാക്റ്റ് ! എന്റെ പോസ്റ്റ്‌ വന്നു രണ്ട് ദിവസത്തിനകം ആ വെബ്സൈറ്റില്‍ നിന്നും വിവാദ ചോദ്യോത്തരം നീക്കം ചെയ്തിരിക്കുന്നു !!
എന്റെ വിമര്‍ശനം വന്ന ഉടനേ ചോദ്യോത്തരത്തിന് താഴെ സൈറ്റ് അധികൃതര്‍ "ഇത് ഇടതുമുന്നണിയുടെ നിലപാടല്ല" എന്ന ഒരു വിശദീകരണം നല്‍കുകയും പിന്നീട് ആ പോസ്റ്റ്‌ തന്നെ നീക്കം ചെയ്തിരിക്കുകയുമാണ്.  
വെബ് സൈറ്റിലെ ചോദ്യോത്തരം എന്ന പംക്തി നോക്കിയാല്‍ ഇപ്പോള്‍ വിവാദ ചോദ്യം തന്നെ കാണാനില്ല.
എന്നു മാത്രമല്ല, എന്റെ ബ്ലോഗില്‍ ലഭ്യമായ പഴയ ലിങ്ക് വഴി സൈറ്റിലെ വിവാദ ചോദ്യോത്തര പേജിലെത്തിയാല്‍ UNPUBLISHED എന്ന ലേബലില്‍ ആണ് ആ പേജ് ദൃശ്യമാവുക.

ഇതോടെ ഞാന്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തെറ്റ് തിരുത്തിയ വെബ്സൈറ്റ് അധികൃതര്‍ ഇക്കാര്യത്തില്‍ നല്ല മാതൃകയാണ് കാണിച്ചത്. തെറ്റുകളില്ലാതെ ഇടതുപക്ഷം മുന്നോട്ടു പോകട്ടെ.

Friday, March 11, 2011

ഇടതുപക്ഷം എന്നാല്‍ സി.പി.എം മാത്രമോ?

 ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് തുടങ്ങിയ http://ldfkeralam.org  എന്ന വെബ്സൈറ്റില്‍ ഇടതുമുന്നണിയിലെ പ്രശ്നങ്ങളുടെ പ്രതിഫലനങ്ങള്‍ കൃത്യമായി കാണാം. 
ഈ തെരഞ്ഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമേ അല്ലാതിരുന്നിട്ടും ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പു സ്പെഷ്യല്‍ വെബ് സൈറ്റില്‍ എന്തിനാണ് ജനിതകമാറ്റം വരുത്തിയ വിളകളെപ്പറ്റി ഒരു ചോദ്യോത്തരം? അതേ വിഷയത്തില്‍ തന്നെ മറ്റൊരു പോസ്റ്റും  വെബ്സൈറ്റില്‍ ഉണ്ട്.  കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ പ്രധാന വിഷയം അല്ലെങ്കിലും ഇടതുപക്ഷ കേരളം സൈറ്റില്‍ പ്രധാനമായ വിഷയമാണ്‌ ജനിതക മാറ്റം. 
എന്തോ അസ്വാഭാവികത മണക്കുന്നില്ലേ? ചോദ്യം തന്നെ ഒരു റിവേര്‍സ് ചോദ്യം. ഉത്തരത്തിലേക്കു നീളുന്ന ചോദ്യം. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് അറിയാവുന്ന ഒരാളും ആത്മാര്‍ഥമായ സംശയം മൂലം ഈ ചോദ്യം ചോദിക്കില്ല എന്നു ഉറപ്പാണ്. ചോദ്യ കര്‍ത്താവ്‌ ഇന്ന് ചന്ദ്രനില്‍ നിന്നും വന്നത് പോലുണ്ട്.  ഇത്  മുന്‍പ് 'ചിന്ത'യില്‍ പ്രസിദ്ധീകരിച്ചത് ആണത്രേ. അതായത് ഈ വിഷയത്തിലെ സി.പി.എം നിലപാട് ആണിത്.  

അപ്പോള്‍ ഒരു സംശയം.  സി.പി.എം നിലപാടാണോ ഇടതുപക്ഷ സര്‍ക്കാരിന് ജി.എം വിഷയത്തില്‍ ഉണ്ടായിരുന്നത്? 

ഈ വിഷയത്തില്‍ സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായം ആണെന്ന് പല നേതാക്കളും വ്യക്തമാക്കിയിട്ടും  SRP അഭിപ്രായം പറഞ്ഞ വേദിയില്‍ തന്നെ മുല്ലക്കര രത്നാകരന്‍ അസന്നിഗ്ദ്ധമായി ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജി.എം വിരുദ്ധ നയം വ്യക്തമാക്കിയിട്ടും അതിനു കടകവിരുദ്ധമായ സിപിഎം നിലപാട് മാത്രം എങ്ങനെ  'ഇടതുപക്ഷ'ത്തിന്റെ സൈറ്റില്‍ വന്നു?
അതോ ഇത് സി.പി.എമ്മിന്റെ മാത്രം വെബ്സൈറ്റാണോ? 
അതോ ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്നാല്‍ സി.പി.എമ്മിന്റെ /ചിന്തയുടെ നയം മാത്രമാണ് എന്നാണോ? 
സി.പി.ഐ യുടെ പ്രസിദ്ധീകരണം ജി.എമ്മിനെ ശക്തമായി എതിര്‍ത്തത് 'ഇടതുപക്ഷ' സൈറ്റില്‍ വരില്ലേ?

ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്ന പേരില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തിന്  പുല്ലു വിലയാണോ ഈ വെബ്സൈറ്റ് (ഇടതു മുന്നണി) കല്‍പ്പിച്ചിരിക്കുന്നത്?

പ്രധാനമന്ത്രിക്ക് വി.എസ് അയച്ച കത്തിലെ ചില വാചകങ്ങള്‍ കടമെടുത്താല്‍ 

May I reiterate that the Kerala State has already taken a policy decision not to allow GM crops, even for trials, until the debate on the issue of GM that is going on the world over is settled for ever. We are convinced with the available information that:

(a) GM crops are not economically viable for the farmers,
(b) GM crops and foods lead to unimaginable health hazards,
(c) GM crops contaminate the local and wild varieties, the damages of which are irrevocable and, such contamination of our traditional varieties cause irreparable damage to food security of the country
(d) GM denies the farmers right to choose what he wants to sow in his own farm, and ultimately,
(e) the country's sovereignty over food and agriculture will be endangered.

Moreover, we are convinced that the Genetic Modification of crops is not a solution for hunger as has been wrongly advocated by the proponents of the GM, because the genetic modification is done not to increase the productivity, but to control the insect pests or the weeds. I am sure, you would agree with me that there are several cheaper and environment-friendly options to control the pests and weeds.

ജി.എം വിളകളെ സംബന്ധിച്ച സംവാദം ലോകത്ത് അവസാനിക്കും വരെ ഫീല്‍ഡ് ട്രയല്‍ പോലും അനുവദിക്കില്ല എന്നാണ് കത്തിലെ ചുരുക്കം.
ഇത്ര വ്യക്തമായി ജി.എം വിളകള്‍ക്കെതിരെ ശാസ്ത്രീയ ബദലുകള്‍ മുന്നോട്ടു വെച്ചു നിലപാടെടുത്ത ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. 

പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച, സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവം സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ വെറും കള്ളം പറയുന്നു എന്ന വാദം ഇതിലൂടെ പൊളിയില്ലേ?  
VS ന്റെ ജനപ്രിയ നയങ്ങളോട് പാര്‍ട്ടിയുടെ വ്യത്യസ്ത സമീപനം ഇതിലൂടെ തന്നെ വ്യക്തമല്ലേ? 
പാവം വി.എസ് ഉദ്ഘാടനം ചെയ്ത വെബ്സൈറ്റ് വി.എസ്സിന് തന്നെ പാര ആകുമോ??

Sunday, March 6, 2011

Email Campaign to BAN ENDOSULFAN


                 

















 
Dear Friend,

This is an E-mail Campaign for Declaring the NATIONAL BAN on the KILLER Pesticide ENDOSULFAN. Please send the below given matter as EMAIL to the following official IDs of Central Govt by adding your Name and Address.

Central Ministry of Environment and Forests  -
 
alokagarwal63@nic.in jairam@jairam-ramesh.com akg@menf.delhi.nic.in  



Sir,


I am very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages.

  I am requesting the government of India to bring a nation wide ban on Endosulfan, a killer Pesticide. Also, we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention. I personally feel your ministry will not succumb to the pressure of corporate lobby, as the chemical corporations are much worried about their profit than the safety of farm workers and consumers. Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out. 


Sincerely,


[Name]

[Address]




Please send maximum number of complaints to the President of India to BAN ENDOSULFAN, through the website.

 
       http://helpline.rb.nic.in/GrievanceNew.aspx





Please forward this E-Mail to all your friends....

Please don't break this chain.