Friday, December 19, 2008

പള്‍സ് പോളിയോ - മരുന്നു പരീക്ഷണമാണെന്നു ഐ എം എ.


പള്‍സ് പോളിയോ - മരുന്നു പരീക്ഷണമാണെന്നു ഐ എം എ.
പദ്ധതി പരാജയമെന്നു കേന്ദ്ര സര്‍ക്കാര്‍ .


ന്യൂ ദില്ലി: 2006 മെയ് 14 നു നടന്ന ഐ. എം. എ യുടെ ദേശീയ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
തുടര്‍ച്ചയായി മോണൊവാലന്റ് പോളിയോ തുള്ളിമരുന്നു നല്കുന്നത് മരുന്നു പരീക്ഷണമാണെന്നും ഇത്തരത്തില്‍ മരുന്നു പരീക്ഷണം നടത്തുന്നതിനു മുന്‍പ് രക്ഷിതാക്കളില്‍ നിന്നും സമ്മത പത്രം ഒപ്പിട്ടു വാങ്ങണമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ അടങ്ങിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
പോളിയോ തുള്ളിമരുന്നു അനാവശ്യമായി അടിച്ചേല്‍പ്പിക്കുക വഴി സാധാരണ കുട്ടികള്‍ക്കു പോളിയോ ബാധിക്കുന്നതായും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു.
പള്‍സ് പോളിയോ ആരംഭിച്ച 1994 ല്‍ 5000 ത്തോളം തളര്‍ച്ചാ രോഗങ്ങള്‍ മാത്രമാണു ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌. ഇന്നു ഉത്തര്‍പ്രദേശില്‍ മാത്രം 5000 തളര്‍ച്ചാ രോഗികളുണ്ട്‌. ഇവരില്‍ മിക്കവരും 10 ലധികം തവണ മരുന്നു കുടിച്ചവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇന്ത്യയിലാകെ 40000 ലധികം തളര്‍ച്ചാ രോഗികളുണ്ടെന്നും ഇതെപ്പറ്റി ഗൌരവമായി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പരാജയപ്പെട്ട ഈ പദ്ധതി 2006 ഓടെ ഉപേക്ഷിക്കണമെന്നും സര്‍ക്കാര്‍ നല്കിയ മരുന്നു കുടിച്ചു തളര്‍ച്ചാ രോഗികളായവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെടുന്നുണ്ട് .
അമേരിക്കയിലടക്കം മിക്ക വിദേശ രാഷ്ട്രങ്ങളിലും നിര്‍ത്തിവെച്ച പോളിയോ തുള്ളി മരുന്നു ഇന്ത്യയില്‍ വിതരണം നടത്തുന്നതിനെതിരെ നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അമേരിക്കയിലെ CDC ഇറക്കിയ ഒരു ന്യൂസ് ലെറ്റര്‍ ഇവിടെ.
http://docs.google.com/gview?attid=0.2&thid=117b030eacd31dd4&a=v&pli=1/
പോളിയോ തുള്ളിമരുന്നു നല്‍കരുതെന്നു നടുവില്‍ ബോക്സില്‍ വായിക്കാം. എന്നാല്‍ ഇതേ CDC ആണ്‌ ഇന്ത്യയില്‍ ഇതു പ്രചരിപ്പിച്ചത്‌ 5000 കോടി രൂപ ചെലവിട്ടു നടത്തുന്ന ഈ പദ്ധതിക്കു പിന്നില്‍ ആഗോള മരുന്നു കമ്പനികളാണെന്ന ആരോപണം ശരി വെക്കുന്നതാണു പുതിയ കണ്ടെത്തല്‍ .
പള്‍സ് പോളിയോ വിതരണം അനാവശ്യ പരിപാടിയാണെന്നും തുള്ളിമരുന്നു കുടിക്കുന്നതിലൂടെത്തനെ പോളിയോ ഉണ്ടാകാമെന്നും ഓള്‍ ഇന്ത്യാ പീടിയാട്രിക്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തിയതും മുന്‍പ് മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. ഇപ്പോള്‍ പോളിയോ വരുന്നതില്‍ 64% കുട്ടികള്‍ക്കും 10 ലധികം തവണ പോളിയോ തുള്ളിമരുന്നു ലഭിച്ചതാണെന്നും അതിനാല്‍ മരുന്നിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്നും ഇതിനോട് പ്രതികരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ഡല്‍ഹിയില്‍ വ്യക്തമാക്കി.
http://www.telegraphindia.com/1081108/jsp/nation/story_10080634.jsp

2008 ജൂണില്‍ അമൃത ടിവിയിലൂടെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റായ വി ഹരീഷാണു ആദ്യമായി പള്‍സ് പോളിയോ പദ്ധതിക്കു പിന്നിലെ അമേരിക്കയുടെ താല്പര്യം പുറത്തു കൊണ്ടുവന്നത്‌. ഇതു ശരിയാണെന്നു സമതിക്കുമാറ്‌, ഈ വര്‍ഷം സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നും അമേരിക്കന്‍ ഏജന്‍സിയായ സി ഡി സി-യുടെ പേര്‌ സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്‌. രണ്ടു ഡോസ് തമ്മില്‍ മുപ്പതു ദിവസം അകലം വേണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ലെന്നു ഹരീഷിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആദ്യമായി, ഈ വര്‍ഷത്തെ മരുന്നു വിതരണത്തിനു 30 ദിവസത്തില്‍ അധികം ഇടവേള അനുവദിച്ചിട്ടുണ്ട്‌.
എങ്കിലും..........
നമ്മുടെ കുട്ടികളെ പരീക്ഷണ മൃഗങ്ങളാക്കി സര്‍ക്കാര്‍ ഇന്നും ഈ പദ്ധതി തുടരുന്നു.
ഈ മരുന്നു പരീക്ഷണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹരീഷ് ഇന്നലെ കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മിക്കവാറും മാദ്ധ്യമങ്ങള്‍ എല്ലാം ഈ വാര്‍ത്ത അവഗണിച്ചു.
ആരുണ്ട് ചോദിക്കാന്‍??????

2 comments:

-: നീരാളി :- said...

വളരെ ഗുരുതരമായ ഈയൊരു ചെയ്‌തിക്ക്‌ ആരാണ്‌ മറുപടി പറയുക ?
ജാഗ്രതയുള്ള ഒരു ജനതയായിരുന്നു നമ്മളെങ്കില്‍
മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളും അതിലെ ഉദ്യോഗസ്ഥരും
ഭരണ മേധാവികളും വിചാരണ ചെയ്യപ്പെടേണ്ടിയിരുന്നു.

ഒരു തരമുറയെ മൊത്തം പരീക്ഷണവിധേയമാക്കി എന്ന ഈ വാര്‍ത്തയെക്കുറിച്ച്‌
കൂറേക്കൂടി ആധികാരികമായ ലിങ്കുകളും തെളിവുകളും ആവശ്യമാണ്‌.

കോഴിക്കോട്ട്‌ ബസ്‌ സ്‌റ്റാന്റില്‍ വെച്ച്‌ കുറേ മുമ്പ്‌ ഇതിനെതിരായി ചിലര്‍ സമരം ചെയ്യുന്നത്‌
കണ്ടിരുന്നു. അന്നത്‌ അത്ര പരിഗണിക്കപ്പെട്ടില്ല.

Shaharas.K said...

പ്രസക്തമായ ലേഖനം, നന്ദി...