450,000 കോപ്പി Time ആഴ്ച്ചപ്പതിപ്പിന്റെ ഏപ്രില്‍ 22 ഭൌമദിന പതിപ്പ് അവരുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ലോറികളില്‍ Staten Island ലെ Fresh Kills മാലിന്യഭൂമിയിലേക്ക് (landfill) കൊണ്ടുപോയി. സംരക്ഷണം, ജൈവവൈവിദ്ധ്യം, പുനര്‍ഉപയോഗം (recycling) തുടങ്ങിയവയെക്കുറച്ചുള്ള ലേഖനങ്ങളും പ്രസിഡന്റ് ക്ലിന്റണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ എഡിറ്റോറിയലുകളും അടങ്ങിയ ആ ലക്കം അടുത്ത 175 വര്‍ഷങ്ങള്‍ കൊണ്ട് ജീര്‍ണ്ണിക്കും .
“ദൗര്‍ഭാഗ്യവശാല്‍ ‘Earth Day 2000′ ഞങ്ങള്‍ വിചാരിച്ചതു പോലെ വിജയമായിരുന്നില്ല. ‘മരുന്നിന്റെ ഭാവി,’ ’100 ന്റെ ബേസ്ബോള്‍ ,’ ‘കെന്നഡി ദിനങ്ങള്‍: ഒരു അമേരിക്കന്‍ രാജവംശം’, ‘അമേരിക്കന്‍ വാഹനങ്ങളുടെ ആഘോഷം’ തുടങ്ങിയ വിജയപ്രദമായ വിശേഷാല്‍ പതിപ്പുകള്‍ വിറ്റതിന് ശേഷം അടുത്ത വിജയപ്രമായ പതിപ്പായിരിക്കുമിതെന്ന് ഞങ്ങള്‍ വിചാരിച്ചു. എന്നാല്‍ അച്ചടിച്ച 485,000 ല്‍ 35,000 എണ്ണമേ വില്‍ക്കാനായൊള്ളു. ഞങ്ങള്‍ ആവശ്യകതയെ പെരുപ്പിച്ച് കണ്ട ഭൗമദിന പതിപ്പ് പൂര്‍ണ്ണ നിറത്തില്‍ 98-പേജില്‍ high-pulp പേപ്പറിലാണ് അച്ചടിച്ചത്.” Time ന്റെ മാനേജിങ്ങ് എഡിറ്റര്‍ Walter Isaacson പറയുന്നു.
വില്‍ക്കാന്‍ കഴിയാത്ത ഈ കോപ്പികളുടെ ബാഹുല്യം Time ന്റെ വിതരണ വകുപ്പിനും സബ് കോണ്‍ട്രാക്റ്റര്‍ Interstate Periodical Distributors നും ഒരു തലവേദനയായിരിക്കുകയാണ്. അമേരിക്കയിലെ വിവധ ന്യൂസ് സ്റ്റാന്റുകളില്‍ നിന്നും ബുക്ക് സ്റ്റോറുകളില്‍ നിന്നും ഈ 450,000 മാസികകള്‍ ശേഖരിച്ച് Time ന്റെ ന്യൂജഴ്സിയിലുള്ള Elizabeth ല്‍ എത്തിക്കാന്‍ ഏകദേശം 1,300 ട്രക്കുകള്‍ വേണ്ടിവരും. അവിടെ നിന്ന് അവ 85 idling dumptrucks ലേക്ക് എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന forklifts ഉപയോഗിച്ച് കയറ്റും. ലോകത്തിലെ ഏറ്റവും വലിയ മാലിന്യഭൂമിയായ (landfill) Fresh Kills ല്‍ എത്തുമ്പോള്‍ വില്‍ക്കാത്ത ഈ മാസികകളെ ഡീസല്‍ ബുള്‍ഡോസറുകള്‍ 75-ടണ്‍ വരുന്ന മാലിന്യ പേപ്പര്‍ മലയായി മാറ്റും.
“വില്‍ക്കാത്ത കോപ്പികള്‍ പുനര്‍ഉപയോഗം ചെയ്യാനാണ് ഞങ്ങള്‍ ആദ്യം ഉദ്ദേശിച്ചത്. വരികാര്‍ഡുകള്‍ നീക്കം ചെയ്ത്, നിറമുള്ളതും അല്ലാത്തതുമായ പേജുകള്‍ വേര്‍തിരിച്ച്, ബൈന്‍ഡുചെയ്യാന്‍ ഉപയോഗിച്ച polystyrene പശ നീക്കം ചെയ്ത്, കവര്‍ നീക്കം ചെയ്ത് recycle ചെയ്യുന്നത് ചിലവേറിയതാണ്”. Time ന്റെ director of operations ആയ Christine Alarie പറഞ്ഞു.
Fresh Kills ലെ മൂന്ന് ഏക്കര്‍ സ്ഥലം വേണം ഭൗമദിന പതിപ്പ് നിക്ഷേപിക്കാന്‍. അവിടെ കിടന്ന് അവ പതിയെ ജീര്‍ണിക്കുമ്പോള്‍ മാസികയുടെ ബ്ലീച്ച്, മഷി, വര്‍ണചിത്ര dye-sublimation രാസവസ്തുക്കള്‍ തുടങ്ങിയവ മണ്ണിലേക്ക് ലയിച്ച് ചേരും. disposable diapers, fast-food cartons, six-pack holders, ബാറ്ററികള്‍ തുടങ്ങിയ മാലിന്യങ്ങളെ അപേക്ഷിച്ച് ഭൗമദിന പതിപ്പ് ജീര്‍ണ്ണിക്കുന്നതില്‍ നിന്നുള്ള ദോഷം കുറവാണെന്നാണ് Isaacson പറയുന്നത്.
“അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഒരു choice ആണ് ഉള്ളത്: Time ന്റെ ഭൗമദിന പതിപ്പ് വാങ്ങുക പരിസ്ഥിതി സൗഹൃദമായി അത് സംസ്കരിക്കുക അല്ലെങ്കില്‍ അതില്‍ പറഞ്ഞ സന്ദേശത്തെ തള്ളിക്കളഞ്ഞ് അലമാരയില്‍ തന്നെ ഉപേക്ഷിക്കുക. എന്നാല്‍ അവര്‍ Time Warner ന്റെ പുനരുത്പാദിതമല്ലാത്ത (non-renewable) വിഭവത്തെ waste ആക്കാനുള്ള choice മാത്രമല്ല എടുത്തത്, അതോടൊപ്പം ഭൂമിയെ തന്നെ waste ആക്കാനുള്ള തീരുമാനവും എടുത്തു.” Isaacson പറഞ്ഞു. “ജനങ്ങള്‍ക്ക് അവരെ അല്ലാതെ വേറെ ആരേയും കുറ്റപ്പെടുത്താനാവില്ല”.
- from theonion
The Onion is an American news satire organization. It is an entertainment newspaper and a website featuring satirical articles reporting on international, national, and local news. Since 2007, the organization has been publishing satirical news audios and videos online, as the “Onion News Network”.
The Fresh Kills Landfill is located in the New York City borough of Staten Island in the United States. At more than 2200 acres, it was formerly the largest landfill in the world, and was also New York City’s principal landfill in the second half of the 20th century.
കടപ്പാട് : http://mljagadees.wordpress.com/2010/09/02/450000-unsold-earth-day-issues-of-time/
No comments:
Post a Comment