Friday, June 4, 2010

പണിയെടുക്കാതെ പണം പിടുങ്ങുന്ന വിവരാവകാശ കമ്മീഷന്‍ !!!

ചീഫ് കമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസ്‌ നടത്തിയ നിയമ ലംഘനം.
ഞാന്‍ 04 -09 -2009 നു കോഴിക്കോട് ആര്‍.ടി. ഐ ഓഫീസിലെ പി ഐ ഒ-ക്ക് ഒരു അപേക്ഷ നല്‍കി.
മിന്നല്‍ പണി മുടക്ക് നിരോധിച്ച ഹൈക്കോടതി വിധി നില നില്‍ക്കെ ആഗസ്റ്റ്‌ 19 നു മിന്നല്‍ പണി മുടക്ക് നടത്തിയത്തിന്റെ പേരില്‍ എത്ര ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കി, ഇതുവരെ എന്തു നടപടി സ്വീകരിച്ചു" എന്നതായിരുന്നു ചോദ്യം.
എനിക്ക്‌ 30 -09 -2009 നു ലഭിച്ച മറുപടിയില്‍ പല വിവരങ്ങളും ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. അപൂര്‍ണ്ണമായ വിവരങ്ങളും ഉണ്ടായിരുന്നു.
സെക്ഷന്‍ 18 (1 ) പ്രകാരം ഞാന്‍ 15 -11 -2009 ല്‍ വിവരാവകാശ കമ്മീഷന്‍ മുമ്പാകെ ഒരു പരാതി നല്‍കി.
അഞ്ചു മാസമായി ഒരു വിവരവും ഇല്ല. അപ്പോഴതാ ഏപ്രില്‍ 25 നു ഒരുത്തരവു വരുന്നു.

"പി ഐ ഒ 2010 ജനുവരി 1 നു കമ്മീഷനില്‍ ബോധിപ്പിച്ചതനുസരിച് അദ്ദേഹം നല്‍കിയ മറുപടിയില്‍ അപ്പീല്‍ അധികാരിയുടെ വിലാസം വ്യക്തമാക്കിയിരുന്നു. ആയതിനാല്‍ അപേക്ഷകന് എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ സെക്ഷന്‍ 19 (1 ) അനുസരിച്ചു ആര്‍.ടി.ഒ മുന്‍പാകെ  ഒന്നാം അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നു. അല്ലാതെ കമ്മീഷനെ നേരിട്ട് സമീപിക്കുകയല്ല വേണ്ടത്. ആയതിനാല്‍ പരാതിക്കാരന് തോന്നുന്ന പക്ഷം ഈ വിധി കിട്ടി പത്തു ദിവസത്തിനകം ഒന്നാം അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കമ്മീഷന്‍ ഉപദേശിക്കുന്നു. ഈ വിധിയുടെ കോപ്പി ആര്‍.ടി.ഒ-യ്ക്കും അയക്കണം. വിധിയില്‍ പറയും പോലെ (അതായത് പത്തു ദിവസത്തിനകം) അപേക്ഷകന്‍ ഒന്നാം അപ്പീല്‍ ഫയല്‍ ചെയ്‌താല്‍ നിയമപരമായി തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണ്.
അതിനാല്‍ പരാതി തള്ളി ഉത്തരവാകുന്നു. "

എങ്ങനെയുണ്ട് നാട്ടുകാരേ, പാലാട്ട് മോഹന്‍ദാസിന്റെ വിവരാവകാശ നിയമ നടത്തിപ്പ്?
നിശ്ചിത സമയത്തിനകം ഉത്തരം ലഭിചില്ലെങ്കിലോ,  ലഭിച്ച ഉത്തരം അപൂര്ന്നമാനെങ്കിലോ സെക്ഷന്‍ 18 (1 ) (e ) അനുസരിച് അപേക്ഷകന് നേരിട്ട് കമ്മീഷനെ സമീപിക്കാം.
18. (1) Subject to the provisions of this Act, it shall be the duty of the Central Information Commission or State Information Commission, as the case may be, to receive and inquire into a complaint from any person,—
(e) who believes that he or she has been given incomplete, misleading or false information under this Act;

1 .അപ്പോള്‍ എന്‍റെ പരാതി തള്ളാന്‍ കമ്മീഷന് അധികാരം ഉണ്ടോ?
2  നേരിട്ട് കമ്മീഷനെ സമീപിക്കരുത്, ഒന്നാം അപ്പീല്‍ പോകണം എന്ന് ഉപദെശിക്കാമൊ?
3 . പരാതി എടുക്കാന്‍ ഉദ്ദേശം ഇല്ലെങ്കില്‍ അത് നേരത്തെ തന്നെ അറിയിച്ചു കൂടായിരുന്നോ? , അഞ്ചു മാസം കഴിഞ്ഞു ആണോ കമ്മീഷന് ഈ ബുദ്ധി ഉദിച്ചത്? ഇത്രയും കാലം എന്‍റെ അപേക്ഷയിന്മേല്‍ എന്തെടുക്കുകയായിരുന്നു? അപ്പോള്‍ ഒരു മാസം കമ്മീഷനില്‍ എത്ര പരാതികള്‍ ലഭിക്കുന്നു,  എത്ര എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിക്കുന്നു എന്ന വിവരം അന്വേഷിക്കണം എന്ന് എനിക്ക് തോന്നി.  
 അതനുസരിച് എന്‍റെ  പരാതി കമ്മീഷനില്‍ എത്തിയ ശേഷമുള്ള രണ്ട് മാസക്കാലം സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ആകെ എത്ര പരാതികള്‍/അപ്പീലുകള്‍ എത്തി എന്ന വിവരവും നാല് കമ്മീഷണര്‍മാരും കൂടി എത്ര എന്നതിന് തീര്‍പ്പാക്കി എന്ന വിവരവും അന്വേഷിച്ചു. മറുപടി പെട്ടെന്ന്കിട്ടി.
അത്ഭുതം !! 
2009 നവംബര്‍ മാസത്തില്‍ 78 പരാതികളും 129 അപ്പീല്‍ ഹരജികളും കമ്മീഷനിലെത്തി.
ആകെ 28 പരാതി ഹരജികളും 3 അപ്പീലുകളും തീര്‍പ്പാക്കി !!!!!

2009 ഡിസംബര്‍ മാസത്തില്‍ 156 പരാതികളും 156 അപ്പീലുകളും ലഭിച്ചു.
ആകെ 22 പരാതികളും 3 അപ്പീലുകളും തീര്‍പ്പാക്കി !!!

ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ശമ്പള ഇനത്തില്‍ പ്രതിമാസം 1,11,800 രൂപയും ഡി ഏ ഇനത്തില്‍ 19,800 രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാങ്ങുന്നു.
ഇതുപോലെ തന്നെ മറ്റു മൂന്ന് കമ്മീഷണര്‍മാരും.... ലക്ഷങ്ങള്‍ ........
ഇവരുടെ കാറുകള്‍, ഇരുപതോളം ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവു എന്നിവ വേറെ.
ആകെ രണ്ട് കോടി രൂപയുടെ ബാധ്യത, അതും കേവലം 500 ല്‍ താഴെ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ !!!!!
ഒരു വിധിന്യായത്തിനു ശരാശരി 40000 രൂപ !!!!!

ഇനി പറയൂ...  പാവപ്പെട്ടവന്റെ കഞ്ഞിയില്‍ നികുതി ചുമത്തി ഉണ്ടാക്കുന്ന പൊതു ഖജനാവിലെ പണം ചെലവിട്ടു ഇവന്മാരെ തീറ്റിപ്പോറ്റുന്നത് ഇതിനാണോ?
പണിയെടുക്കാതെ ശമ്പളം പറ്റുന്ന ഇവന്‍മാരെയൊക്കെ നടുറോഡില്‍ ചെരിപ്പുമാലയിട്ടു വിചാരണ ചെയ്യാന്‍ ഇവിടെ ആളുണ്ടോ? നിയമമുണ്ടോ? ???????

ഒരു ആര്‍ ടി ഐ കൂട്ടായ്മ എങ്കിലും ഉണ്ടോ?