കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അതിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അല്ലെന്നാണ് ഞാന്‍ നടത്തിയ ചെറിയ അന്വേഷണത്തില്‍ വ്യക്തമായത്.
സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡാം ഇപ്പോള്‍ നില്‍ക്കുന്നത് ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പഠനം നടത്തിയ സംഘത്തില്‍പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അംഗമായ റിട്ട ചീഫ് എഞ്ചിനീയര്‍ എം ശശിധരന്‍ ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ജലവിഭവമന്ത്രി പി.ജെ ജോസഫിനു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ രഹസ്യ റിപ്പോര്ട്ടിന്റെ കോപ്പി എനിക്ക് ലഭിച്ചിട്ടുണ്ട്.
2011 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരിശോധനയെക്കുറിച്ച് ജൂണ്‍ 13 നാണ് ശശിധരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കി
ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുതരമായ കണ്ടെത്തലാണ് ശശിധരന്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഡാമിന്റെ മുഴുനീളത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാണ് ഡാമിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ട് പഠനത്തിനായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ളലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരിക്കുകയാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
മുല്ലപ്പെരിയാറിന്റെ സുരക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആറ് മാസക്കാലം സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം, ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 'ജനസമ്പര്‍ക്ക യാത്ര'യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന് മറുപടി പറഞ്ഞേ തീരൂ.
UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.
23 comments:
മ്മ്..
വിധിയെ പഴിക്കുന്നില്ല..
കാത്തിരിക്കുന്നു..:(:(
ഭീകരാവസ്ഥയാണല്ലോ :(
നാളത്തെ പത്രം !
മുല്ലപ്പെരിയാര്‍ : മരണം 30 ലക്ഷം കവിഞ്ഞു.
അല്ലെങ്കില്‍ ...
മുല്ലപ്പെരിയാര്‍ : 1000 കോടിയുടെ അഴിമതി പുറത്തു വന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി രാജി വെച്ചു.
എന്തിന്ത്യ ...!
IF YOU HAVE THE COPY OF THAT REPORT WHY YOU ARE KEEPING IT,GIVE IT TO THE MEDIA. I HAVE DOUBT ABOUT YOU HAVE SUCH A REPORT.....
സംഗതി ഗൌരവം ഉള്ളതാണെങ്കിലും വെറും അരവര്‍ഷം പ്രായമായ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യഗ്രത പോസ്റ്റില്‍ കാണുന്നു, ഇതിനുമുന്‍പ ഭരിച്ചിരുന്നവര്‍ക്ക് ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പറയുന്നപോലെ...;-)
ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. നമ്മളാല്‍ ആവുന്ന വിധം പൊരുതണം. രാഷ്ട്രീയക്കാര്‍ അതെത് പാര്‍ട്ടി തന്നെ ആയികൊള്ളട്ടെ കണ്ണ് വോട്ടു ബാങ്കില്‍ ആണ്. അല്ലെങ്കില്‍ എന്നേ ഇതിനൊരു ശാശ്വത പരിഹാരം കാണാമായിരുന്നു.. ഇനി അതും പറഞ്ഞിരുന്നിട്ട് കാര്യമില്ല. പ്രവര്‍ത്തിക്കേണ്ട സമയം ആണ്...
ഒരു പരിഹാരം ഉണ്ടാകുന്നതു വരെ ഈശ്വരന്‍ തന്നെ കാത്തോള്ളട്ടെ..!
ജൂണ്‍ 13 വരെ സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍ക്കാരിന് മുന്നില്‍ ഈ അടിയന്തിര സാഹചര്യം ഇല്ല. ഈ റിപ്പോര്‍ട്ട് കിട്ടിയിട്ടും അഞ്ചുമാസം നടപടിയെടുക്കാത്ത ജോസപ്പിനെ ആണ് ഞാന്‍ കുറ്റം പറഞ്ഞത്. അല്ലാതെ കക്ഷി രാഷ്ട്രീയം നോക്കിയല്ല.
സത്യസന്ധമായി മുല്ലപ്പെരിയാര്‍ കേസിന്‍റെ ചരിത്രം പഠിക്കൂ.. വി.എസ്സും പ്രേമചന്ദ്രനും ഈ വിഷയത്തില്‍ പുറകെ നടന്നു കഷ്ടപ്പെട്ടത്തിന്റെ ചരിത്രം എനിക്ക് നേരിട്ടറിയാം.
പ്രേമചന്ദ്രന്‍ ഈ വിഷയം ഏറ്റെടുക്കുംവരെ കേസ് നടത്തിയിരുന്ന ദല്‍ഹിയിലെ ചില വക്കീലന്മാരും നമ്മുടെ ചില ഉദ്യോഗസ്ഥന്മാരും വരെ തമിഴ്നാടിന്റെ എചില്‍ക്കഷണം വാങ്ങി നക്കി കേസ് ദുര്ബ്ബലപ്പെടുതുന്ന സ്ഥിതിയായിരുന്നു.
ഈ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന ജോസപ്പിനും മുഖ്യമന്ത്രിക്കും ക്രിമിനല്‍ അശ്രദ്ധയ്ക്ക് മാപ്പില്ല.മാപ്പില്ല.മാപ്പില്ല.
അപ്പോൾ ഇന്ന് മുതൽ നമ്മൾ ജനങ്ങൾ എമർജൻസി ആൿഷൻ പ്ല്ലാൻ നടപ്പിലാക്കുകയല്ലേ ? നമ്മുടെ ജീവൻ രക്ഷിക്കാൻ ഇവരാരും ലൈഫ് ബോട്ടുമായി വരില്ലെന്ന് ഉറപ്പായി.
this is political vendetta. I will this only as an attempt to sabotage the movement.
മുല്ലപ്പെരിയാര്‍ നിറഞ്ഞു കവിയുമ്പോള്‍ , നമ്മുടെ നേതാക്കന്മാരെ സംബധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ നാടകം മാത്രം.
മാഡം പറയാതെ മൂത്രമോഴിക്കാത്ത സര്‍ദാര്‍ജിയും, തട്ടുകട ഗാന്ധിയും ഒന്നും പറയില്ല. ഇനി ഡാം പൊട്ടിയാല്‍
അവിടെയുള്ള കുരങ്ങന്മാരും പട്ടികളും എല്ലാം ചത്ത് പോകും എന്ന് പറഞ്ഞു മനേക ഗാന്ധിക്ക്
ഒരു പരാതി കൊടുത്താല്‍ വല്ലതും നടക്കുമോ ആവോ ?
എന്റെ അഭിപ്രായ്തില് സര്ക്കരിനെ കുറ്റ്ം പറയാന് പറ്റില്ല് കാരണ്ം ഇ രിപൊര്ടു ഒഫ്ഫികല് അയിട്ടല്ല സസിധരന് കൊടുതിട്ടുള്ളതു. supreme court ന്റെ പരിഗണ്നയില് ഇഎരിക്കുന കര്യം തിനു അവര് നിയൊഗിഛ ഒരാള് ആണ് റീപ്പോറ്ട് നല്കിയിരിക്കുനതു.അതുകൊണ്ദാനു സര്ക്കര് rooki IITyude റീപ്പോറ്ടു എതിനായി ഉയര്തികനിക്കുനതു.
തമിഴ്നാടിന്‍റെ വാദം സാമാന്യം വിശദമായി സുപ്രീംകോടതിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ അവിടുത്തെ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിയുന്നുണ്ട് എന്നതല്ലേ വാസ്തവം. ഈ വീഡിയോ കണ്ടിട്ട് ഡാം സുരക്ഷിതമല്ല എന്ന് ഒരു അണ്ണനും പറയുമെന്ന് തോനുന്നില്ല .
http://www.youtube.com/watch?v=l7uJ1nhXZ_A&feature=player_embedded
well done sri.Harish
ഇവിടെ അഭി പറഞ്ഞതിനോടാണ് എനിക്ക് യൊജിപ്പ്, കാരണം സുപ്രീംകോടതിയില്‍ ഇരിക്കുന്ന ഒരു കാര്യം, എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അണൊഫിഷ്യലായി മന്ത്രിക്ക് കൊടുത്തു , ( മാത്രമല്ല സാധാരണ സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉണ്ടാകുന്ന കാലതാമസത്തിന്റെ അത്രപോലും ഇത് എടുത്തില്ല, ) അത് എന്ത് ചെയ്യണമെന്നാണ് ഹരീഷ് പറയുന്നത്, ഹരീഷിന് തന്നില്ലെന്നാണോ വഗ്യം,
ഹരീഷേ ഇവിടെ മധൂരത്തില്‍ പൊതിഞ്ഞ വിഷം വിളമ്പാതെ കക്ഷിരാഷ്ട്ട്രീയം മറന്ന് പ്രവര്‍ത്തിക്കാന്‍ നോക്ക്, ചുമ്മാതെ ആരെയെങ്കിലും കൊര്‍ണര്‍ ചെയ്യാതെ.
ഒന്നുകൂടി ഈ 1200 അടി നീളത്തില്‍ ഡാമില്‍ വിള്ളല്‍ ഉന്റേന്നുള്ളത് ഹരീഷിന്റെ പോസ്റ്റ് വരുന്നതിനുമുന്നേ വാര്‍ത്താമാധ്യമങ്ങളില്‍ വന്നതുമാണ്, അതിനൊപ്പിച്ച് ഫ്ഫേസ്ബുക്കില്‍ ഒരു ചിത്രം കറങ്ങിനടക്കുന്നുമുണ്ട്
ഇന്നലെ മുതല്‍ കാണുന്നതാ ഒരു റിപ്പോര്‍ട്ട്‌നെ കുറിച്ച്.... പഠനം നടത്തിയ സംഘത്തില്‍പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അംഗമായ റിട്ട ചീഫ് എഞ്ചിനീയര്‍ എം ശശിധരന്‍ ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ജലവിഭവമന്ത്രി പി.ജെ ജോസഫിനു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്ന് ബ്ലോഗുകളില്‍ പറയുന്നു .......ഈ ബ്ലോഗര്‍ മാരുടെ കയ്യില്‍ ആ റിപ്പോര്‍ട്ട് ഉണ്ട് എന്ന് അവര്‍ അവകാശപെടുന്നു എങ്കില്‍ പിന്നെ അവര്‍ എന്താണ് ആ റിപ്പോര്‍ട്ടിന്റെ കോപ്പി പുറത്തു വിടാത്തത് ........ഈ ബ്ലോഗര്‍ മാരുടെ എല്ലാം അവകാശവാദം അവരുടെ കയ്യില്‍ ഇതിന്റെ കോപ്പി ഉണ്ടെന്നും ആണ് ...ഞാന്‍ ഇതു കണ്ട ബ്ലോഗിലെ ബ്ലോഗര്‍ക്ക് ഒരു മെയില്‍ അയച്ചു പക്ഷെ ബ്ലോഗര്‍ ഒരു മറുപടിയും തരുന്നില്ല ................ഇനി എങ്ങനെ ഒരു റിപ്പോര്‍ട്ട് ന്റെ കോപ്പി അവരുടെ കയ്യില്‍ ഉണ്ടോ എങ്കില്‍ പിന്നെ ഈ ബ്ലോഗര്‍മാര്‍ എന്താണ് അത് പുറത്തു വിടാത്തത് ....എന്താ അവര്‍ തമിഴാന്മാര്‍ ആണോ ...അതോ നമ്മുടെ സിനിമാക്കാരെ പോലെ പാണ്ടികളെ പേടി ആണോ .....( ഈ വാര്‍ത്ത വന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ താഴെ കമന്റ് ആയി കൊടുക്കുന്നു ......എല്ലാവരും സോന്തമായി നടത്തിയ reserch എന്ന് പറയുന്നെങ്കിലും പക്ഷെ എല്ലാ വാര്‍ത്തയും ഒരു പകര്‍പ്പുതന്നെ )
ഇതിനു ഒരു പരിഹാരം ജനമുന്നേറ്റം മാത്രമാണു. ജനങ്ങൾ സംഘടിക്കണം. ജാഥകളും കുത്തിയിരുപ്പു സത്യാഗ്രഹങ്ങളും നിവേദനങ്ങളും ഇടതടവില്ലാതെ സംഘടിപ്പിക്കണം. മുല്ലപ്പെരിയാർ ഇത്രയും അപകടപരമായ സ്ഥിതിയിലായിട്ടും അതിനു യുദ്ധകാലാടിസ്ഥാനത്തിൽ പ്രായോഗികമായ ഒരു പ്രതികരണവും ഇന്ത്യാഗവണ്മെന്റിന്റെ ഭാഗത്തിഉനിന്നുണ്ടാകുന്നില്ല എന്നത് ലജ്ജാവഹവും പരിതാപകരവുമാണു. സുപ്രീം കോടതിയും എന്താണു ഈ മെല്ലെപ്പോക്കു നടത്തുന്നത്? ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും നാശം വരുത്താൻ ശക്തിയുള്ള ഈ ദുരന്തത്തെ ഒരു പുതിയ അണക്കെട്ടിലൂടെ മറികടക്കാൻ എന്താണു അധികാരികൾ വിമുഖത പ്രകടിപ്പിക്കുന്നത്? ഇനി അണ പൊട്ടി ലക്ഷക്കണക്കിനാളുകൾ മരിച്ചു കഴിയുമ്പോൾ അനുശോചനം രേഖപ്പെടുത്താനും റീത്തു വക്കാനും കാത്തിരിക്കുകയാണോ ഗവണ്മെന്റ്? ഈ സ്ഥിതി വിശേഷത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിക്കണം.
മോഹനം, ഞാന്‍ സര്‍ക്കാര്‍ ചെലവില്‍ ജനങ്ങള്‍ക്ക് വേണ്ടി ശമ്പളം വാങ്ങി ഇരിക്കുന്ന മന്ത്രിയല്ല, എനിക്ക് തരണം എന്നാണോ എന്നുള്ള ചീപ്പ് കമന്‍റ് താങ്കള്‍ പുനപ്പരിശോധിക്കുക.
ആ റിപ്പോര്‍ട്ട് അനുദ്യോഗികം ആണെങ്കിലും അല്ലെങ്കിലും അതൊന്നും രാഷ്ട്രീയമായി നടപടിയെടുക്കാന്‍ തടസ്സമല്ല. പ്രധാനമന്ത്രിയെ കാണാം, ജയലളിതയ്ക്ക് കത്തെഴുതാം, കേസ് വേഗം പരിഗണിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കാം. ഈ റിപ്പോര്‍ട്ട് കിട്ടിയ ഞാന്‍ ചെയ്തത് അങ്ങനെ ഒരു റിപ്പോര്ര്ടു ഉണ്ടെന്നും അതില്‍ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങളെ അറിയിക്കുകയാണ്. അത് ചെയ്യുന്നതില്‍ ഒരു തടസ്സവും ഇല്ല.
റിപ്പോര്‍ട്ട് അല്ല, നോട്ട് ആയിരിക്കും. പേര് എന്തു കുന്തമെങ്കിലും ആകട്ടെ, ആ വിവരം ജോസഫ് അറിഞ്ഞിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അതില്‍ *രാഷ്ട്രീയമായി / നിയമപരമായി* നടപടിയെടുക്കാന്‍ എന്തായിരുന്നു തടസ്സം? ഇപ്പോള്‍ രാഷ്ട്രീയമായി എടുക്കുന്ന നടപടികള്‍ എന്തുകൊണ്ട് അന്ന് എടുത്തില്ല??
ജൂണില്‍ ഈ കത്ത് മന്ത്രിക്കു കിട്ടിയോ എന്നും, ജൂണ്‍ മുതല്‍ നവംബര്‍ വരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന വിഷയം ഞാന്‍ ഒന്ന് രണ്ട് മാസത്തിനകം രേഖകള്‍ സഹിതം തെളിയിക്കാം. വിവരാവകാശത്തിന് നന്ദി. :))
അതുവരെ സര്‍ക്കാരിനെ ന്യായീകരിക്കാം, ഉമ്മന്‍ ചാണ്ടിക്ക് ബ ബ ബ പറയാം.
മോഹനം, ഞാനിതില്‍ സ്കൂപ്പ് ഉണ്ടെന്നോ ഒന്നും അവകാശപ്പെട്ടില്ല. നിങ്ങള്‍ക്കൊക്കെ അറിയാമെങ്കില്‍ ആയിക്കോട്ടെ, ശാസ്വതിന്റെ ബസ്സില്‍ മൂന്ന് ദിവസം ചര്‍ച്ച ചെയ്തിട്ടും ആരും ഇതെപ്പറ്റി മിണ്ടി കണ്ടല്ല. ഇതിലെ ഗൌരവമായ ഭാഗം ഒരു പത്രത്തിലും കണ്ടില്ല. 'മുക്കിയ' വാര്‍ത്തയും.
can you please provide your e-mail ID or phone no for me to contact you. I am a part of International NGO looking into this issue. We are associated with eminent scientist who will be come to support for an amicablle solution
Deev,
madiyan@gmail.com is my mail ID.
+91 9447755896 is my number.
When Shri. Harish passed an information, I am really shocked to see the dirty politics in some replies. Yes Friends! This is the worst and dirtiest issue of Kerala - The dirty politics and mindset even when searching for a remedy for the worst.
മോഹനം, ഞാന്‍ സര്‍ക്കാര്‍ ചെലവില്‍ ജനങ്ങള്‍ക്ക് വേണ്ടി ശമ്പളം വാങ്ങി ഇരിക്കുന്ന മന്ത്രിയല്ല, എനിക്ക് തരണം എന്നാണോ എന്നുള്ള ചീപ്പ് കമന്‍റ് താങ്കള്‍ പുനപ്പരിശോധിക്കുക. ആ റിപ്പോര്‍ട്ട് അനുദ്യോഗികം ആണെങ്കിലും അല്ലെങ്കിലും അതൊന്നും രാഷ്ട്രീയമായി നടപടിയെടുക്കാന്‍ തടസ്സമല്ല. പ്രധാനമന്ത്രിയെ കാണാം, ജയലളിതയ്ക്ക് കത്തെഴുതാം, കേസ് വേഗം പരിഗണിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കാം. ഈ റിപ്പോര്‍ട്ട് കിട്ടിയ ഞാന്‍ ചെയ്തത് അങ്ങനെ ഒരു റിപ്പോര്ര്ടു ഉണ്ടെന്നും അതില്‍ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങളെ അറിയിക്കുകയാണ്. അത് ചെയ്യുന്നതില്‍ ഒരു തടസ്സവും ഇല്ല. റിപ്പോര്‍ട്ട് അല്ല, നോട്ട് ആയിരിക്കും. പേര് എന്തു കുന്തമെങ്കിലും ആകട്ടെ, ആ വിവരം ജോസഫ് അറിഞ്ഞിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അതില്‍ *രാഷ്ട്രീയമായി / നിയമപരമായി* നടപടിയെടുക്കാന്‍ എന്തായിരുന്നു തടസ്സം? ഇപ്പോള്‍ രാഷ്ട്രീയമായി എടുക്കുന്ന നടപടികള്‍ എന്തുകൊണ്ട് അന്ന് എടുത്തില്ല?? ജൂണില്‍ ഈ കത്ത് മന്ത്രിക്കു കിട്ടിയോ എന്നും, ജൂണ്‍ മുതല്‍ നവംബര്‍ വരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന വിഷയം ഞാന്‍ ഒന്ന് രണ്ട് മാസത്തിനകം രേഖകള്‍ സഹിതം തെളിയിക്കാം. വിവരാവകാശത്തിന് നന്ദി. :)) അതുവരെ സര്‍ക്കാരിനെ ന്യായീകരിക്കാം, ഉമ്മന്‍ ചാണ്ടിക്ക് ബ ബ ബ പറയാം.
Post a Comment