Thursday, September 30, 2010

ഹാ മതസൌഹാര്‍ദ്ദ കേരളമേ ലജ്ജിക്ക !!

 അയോധ്യയില്‍ അമ്പലവും പള്ളിയും നിന്ന സ്ഥലം ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിട്ടെടുത്ത സമാധാനത്തില്‍ ഒരു രാജ്യം മുഴുവന്‍ സന്തോഷിച്ച ആ നല്ല ദിവസം ,  പക്ഷെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്  സ്വദേശി ബിജു എന്ന യുവാവിനു ഒരു കറുത്ത ദിവസമായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മന്ത്രം ഇന്ത്യയെമ്പാടും മുഴങ്ങുന്ന സമയത്തും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ ബിജു മതവൈരത്തിന്റെ ഓരോ അടിയും ഏറ്റു വാങ്ങുകയായിരുന്നു....

പാണ്ടിക്കാട്: ഒരു മുസ്ലീം യുവതിയെ സ്നേഹിച്ചു എന്ന കുറ്റത്തിന് ബിജു എന്ന യുവാവിനെ പെണ്‍ വീട്ടുകാര്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. സപ്തംബര്‍ മുപ്പതാം തീയതി മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് മഞ്ചേരി പറമ്പന്‍ വീട്ടില്‍ ബിജുവിനെ,  മുസ്ലീം യുവതിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ്  ഓടിച്ചിട്ട്‌ പിടിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വസ്ത്രം ഉരിഞ്ഞു കൈകള്‍ വരിഞ്ഞു കെട്ടി പൊതുജന മധ്യത്തിലൂടെ നടത്തിക്കുകയും ഒടുവില്‍ അടിവസ്ത്രം മാത്രം ഇട്ട നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറുകൊണ്ട്ട് കെട്ടിയിട്ട് നൂറിലേറെ ആളുകളുടെ മുന്‍പിലിട്ടു പൊതിരെ തല്ലുകയും ചെയ്തത്. പാണ്ടിക്കാട് സ്വദേശിയായ കാപ്പിക്കുഴി അലവി എന്നയാളുടെ മകള്‍  റാഷിദയുമായി ബിജു പ്രണയത്തിലായിരുന്നു. എന്നാല്‍ റാഷിദയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ബിജുവിനോട് ഈ ബന്ധം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെയും ബിജു റഷീദയുമായി സംസാരിച്ചതാണ് റാഷിദയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നു ഒരു സംഘം ആളുകള്‍ ബിജുവിനെ അടിക്കാന്‍ ഓടിച്ചു. രക്ഷപ്പെടാനായി പുഴയില്‍ ചാടിയ യുവാവിനെ നീന്തി പിടിച്ച ശേഷം കരയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് യുവാവിനെ അടിവസ്ത്രം മാത്രം ഉടുത്ത നിലയില്‍ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി റോഡിലൂടെ നടത്തിക്കുകയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കയറു കൊണ്ടു കെട്ടിയിട്ടു നാട്ടുകാര്‍ കാണ്‍കെ പൊതിരെ തല്ലുകയും ചെയ്തു. ഈ സമയമത്രയും , പെണ്‍ വീട്ടുകാര്‍ യുവാവിനെ ശാസിക്കുകയും 'ഇനി അവളെ കാണരുത്' എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
                         ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസും യുവാവിന്റെ കൈകള്‍ കയറുപയോഗിച്ചു പിന്നിലേക്ക്‌ കെട്ടിയാണ് കൊണ്ടു പോയതെന്നും അപ്പോള്‍ "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍ .. ഞാന്‍ ഓടിപ്പോവില്ല സര്‍ " എന്ന് യുവാവ് പോലീസിനോട് പറയുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അവശനായ ബിജുവിനെ പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദരിദ്ര യുവാവാണ് ബിജു.
അന്തരിച്ച അയ്യപ്പന്റെയും വിശാലയുടെയും മകനാണ്.  പിന്നീട് ബിജുവിനെ മര്‍ദ്ദിച്ച അലവിയെയും മകള്‍ രാഷിദയെയും പോലീസ് സ്റെഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു.

ഒരു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ മാധ്യമങ്ങളോ മത നേതാക്കളോ രാഷ്ട്രീയക്കാരോ ഇടപെട്ടിട്ടില്ല. 'താലിബാന്‍ മോഡല്‍ നീതി' നടപ്പാക്കുന്ന മതഭ്രാന്തന്മാരോടല്ല, അത് കണ്ടുകൊണ്ടു നിന്ന ജനതയുടെ നിസ്സംഗതയോടാണ് എന്റെ രോഷം.
അവരെയാണ് നാം കൂടുതല്‍ പേടിക്കേണ്ടതും. അയോധ്യ വിധിയുടെ ആ സമാധാന സുദിനത്തില്‍ തന്നെ മതാന്ധതയുടെ പ്രഹരം ഏറ്റു വാങ്ങിയ ബിജുവിനോട് നാം എങ്ങനെയാണ് മാപ്പ് ചോദിക്കുക?
കുറ്റവാളികളെ ആരാണ് ശിക്ഷിക്കുക?
പോലീസ് പോലും മനുഷ്യാവകാശ ലംഘനത്തിന് ദൃക്സാക്ഷിയായി നിന്നതിനു ആഭ്യന്തരമന്ത്രി മറുപടി പറയണം.

45 comments:

::: അഹങ്കാരി ::: said...

ഹരീഷ്,

ഈ വാർത്ത ഏതെങ്കിലും മാധ്യമത്തിൽ വന്നിട്ടുണ്ടോ? അതിന്റെ ലിങ്ക് ഒന്ന് തരുമോ?

ManojMavelikara said...

nallaa newssssss
all th bsttttttttt

Harish said...

ഇതെന്റെ സ്വന്തം വാര്‍ത്തയാണ് , നേരിട്ട് അറിവുള്ള വാര്‍ത്ത. മാത്രുഭുമിയ്ക്കും അമൃത ടി വി യ്ക്കും മാധ്യമത്തിനും നല്‍കിയിട്ടുണ്ട്. ഇടുമോ എന്തോ?

ShAjiN said...

ഇതിനെ മതത്തിന്റെ പേരില്‍ പറയാതിരുന്നൂടായിരുന്നൊ.വളര്ത്തി വലുതാക്കിയ മകള്‍ ഒരു ദിവസം കണ്ടവന്റെ കൂടെ ഇറങ്ങി പൊകുമ്പൊള്‍ എതൊരു വീട്ടുകാരും ചെയുന്ന,നീതികരിക്കാനാവാത്തതും(വീട്ടുകാരുടെ കാഴ്ചപാടില്) നീതികരിക്കാന്‍ പറ്റുന്നതുമായ(ഉന്നമന വാദികളുടെ കാഴ്ചപാടില്‍-എന്നാല്‍ ഇവരുടെ വീടില്‍ ഈ അവസ്ഥ വരുമ്പൊ കാഴ്ചപാട് മാറ്റുന്ന) കാര്യം കാര്യം.അത്രെയുള്ളു.ഇതിനു മുമ്പും സ്വജാതിയില്‍ പെട്ടവനായാലും കുറെ വീട്ടുകാറ് ഇങ്ങനൊക്കെ ചെയ്തിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്..

Deepa Chandran said...

Harish,
Congrats,
This is really a great work
Deepa

paarppidam said...

ചുമ്മാ ഹരീഷ് സംഘപരിവാറിന്റെ കുഴല്‍ ഊതുന്നേ....അങ്ങിനെ ഒരു സംഭവം തന്നെ മലപ്പുറത്തുണ്ടാകില്ല. മാധ്യമത്തിലും തേജസ്സിലും വാര്‍ത്തയുണ്ടോ?
ഇനി നടന്നാല്‍ തന്നെ അവന്‍ പെണ്‍കുട്ടിയെ അപമാനിക്കുവാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ അവനെ ഉപദേശിച്ചതാവും. ഉപദേശിച്ചിട്ടും നേരെ ആകാഞ്ഞപ്പോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് നേരെ ആക്കുവാന്‍ സ്രമിച്ചതാവും.
അതിനാണ് ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നേ. ഇനി ഇയ്യാള്‍ പെണ്‍കുട്ടിയെ മതം മാറ്റുവാന്‍ ശ്രമിച്ചു എന്ന് മറ്റൊരു സാധ്യതയും വേണേല്‍ ഉണ്ടാക്കാം. അങ്ങിനെ എന്തൊക്കെ ഉണ്ട് മാഷെ.
സംഘപരിവാരിന്റെ കുപ്രചരണങ്ങള്‍!!!

Murali said...

The news is reported in today's (2nd October) mathrubhumi daily (trichur edition) without mention of the names of the girl or her family.

Harish said...

Both Mathrubhumi and Manorama carried this news today, statewide. Manorama TV has given Biju's version. Human Rights Commission initiated case by seeing this news. Unfortunately no one is ready to be the witness, due to the threat from local NDF people. Some UDF leaders went to the Police station and took the villain on bail.

ea jabbar said...

ഈ വാര്‍ത്ത എനിക്കാദ്യം എത്തിച്ചു തന്നത് ആ പ്രദേശത്തെ മാധ്യമം റിപ്പോര്‍ട്ടറായിരുന്ന സുഹൃത്താണ്. അദ്ദേഹം അതു മാധ്യമത്തിലും കൊടുത്തിരുന്നു. പക്ഷേ അവര്‍ വാര്‍ത്ത മുക്കി!തന്‍ കുഞ്ഞ് പൊന്‍ ഞ്ഞ്!!

ea jabbar said...

മാതൃഭൂമി വാര്‍ത്ത

വാക്കേറുകള്‍ said...

ഗഡ്യേ ജബ്ബാര്‍ മാഷ്ക്ക് എന്തും എഴുതാം ആരും പെട്ടെന്ന് കൈകാര്യം ചെയ്യില്ല. പെട്ടെന്ന് ശ്രദ്ധയില്‍ പെടും വിഷയമാകും. അത് തല്‍ക്കാലം മറ്റേ ടീമിനു ദോഷമാകും. പക്ഷെ ഹരീഷേ നിങ്ങളൊക്കെ ഒന്നു ശ്രദ്ധിക്കണത് നല്ലതാണ്. പരിവാര്‍ ടീംസ് ആണ് ആകെ കുഴപ്പക്കാര്‍നൊക്കെ മാധ്യമം പത്രത്തില്‍ ഒക്കെ വായിക്കാന്‍ കൊള്ളാം.

Harish said...

മാതൃഭുമി വാര്‍ത്തയില്‍ മലയാളിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നും എഡിറ്റര്‍മാര്‍ കണ്ടില്ല എന്നത് എന്നെ വീണ്ടും ഞെട്ടിക്കുന്നു.
മറ്റെല്ലാ വാര്‍ത്തയും 'സ്വന്തം കണ്ടെത്തല്‍' ആയി അവതരിപ്പിക്കുന്ന പത്രക്കാര്‍ ഈ വാര്‍ത്ത മാത്രം 'ബിജു പറയുന്നത് ഇപ്രകാരം' എന്ന മട്ടില്‍ അവതരിപ്പിച്ചത് തന്നെ ഇതില്‍ ഉള്ള 'താല്പര്യം 'വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് സംഭവത്തിന്‌ ദൃക്സാക്ഷിയായ സുഹൃത്ത് ബാബുവാണ്. ദൃക്സാക്ഷികള്‍ പോലും പ്രോസിക്യൂഷന്‍ സാക്ഷിയാവാന്‍ മുന്നോട്ടു വരുന്നില്ല എന്നത് കേരളത്തിന്റെ സാമൂഹികാസ്ധയുടെ നേര്‍ പ്രതിഫലനമാണ്.. മതസ്പര്ധയുടെ പേരിലാണ് ഈ അക്രമം നടന്നതെന്ന വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ എഴുതിയത്. തല്ലാന്‍ കൂടിയവരില്‍ പലരും 'മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കരുത്' എന്ന് ഇതിനു മുന്‍പും ബിജുവിനോട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസ് അന്വേഷണംതുടരുന്നു.

അങ്ങനെ പേടിച്ചാല്‍ ജീവിക്കാന്‍ പറ്റുമോ വാക്കേറുകളെ

കമന്റിയ എല്ലാവര്‍ക്കും നന്ദി.

Harish said...

മനോരമ വാര്‍ത്ത
http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897613&contentId=7995668&district=Malappuram&BV_ID=@@@&townName=&villageName=

chithrakaran:ചിത്രകാരന്‍ said...

സിറ്റിസണ്‍ ജേണലിസത്തിന്റെ ഉദാത്തമാതൃകയാണല്ലോ ഇത് ! ലൌ ജിഹാദിന്റെ വിശാലമനസ്സു കണ്ട് മുസ്ലീങ്ങളെ പ്രേമിക്കാന്‍ പോയാല്‍ അടികൊള്ളുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ആ പയ്യന് ഇതുവരെ വിവരമില്ലാതിരുന്നു എന്നത് അതിശയം തന്നെ ! അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പ്രേമിച്ചു മതം മാറ്റാനാണു ലൌ ജിഹാദ്. ഇസ്ലാമിക പെണ്‍കുട്ടികളെ അന്യ മതങ്ങളിലേക്ക് കെട്ടിക്കൊടുത്തയക്കാനല്ല ലൌ ജിഹാദ് :)
ഇസ്ലാം മതത്തിന്റെ കാടത്വത്തിന് നമ്മുടെ നാട്ടില്‍ ധാരാളം ഇത്തരം ഉദാഹരണങ്ങളുണ്ടെങ്കിലും, അപൂര്‍വ്വമായേ അത് ജനശ്രദ്ധയില്‍ വരികയുള്ളു.
പണവും അധികാരവുമുള്ള ഇസ്ലാമിക വര്‍ഗ്ഗീയതയെ സ്ഥലത്തെ സി.പി.എം.-ബി.ജെ.പി.ക്കാര്‍ പോലും കണ്ണടച്ചു ബഹുമാനിക്കുകയേ ഉള്ളു. പാലേരി മാണിക്യം സിനിമ കാണുക.
മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളില്‍ അന്യ മതസ്ഥര്‍ ഏറെക്കുറെ പാട്ടക്കുടിയാന്മാരുടെ ആത്മബോധത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടിരിക്കുന്നു.അന്യ സമുദായങ്ങള്‍ക്കും അവര്‍ പിച്ച കൊടുക്കും എന്നാണ് ഒരേയൊരു ഗുണം. പിച്ചയുടെ അന്തസ്സില്ലായ്മയെക്കുറിച്ച് ആത്മാഭിമാനംനഷ്ടപ്പെട്ടവര്‍ക്ക് പരാതിയുണ്ടാകില്ലല്ലോ ! അവിടെ നടക്കുന്ന പീഢനങ്ങളൊന്നും സമൂഹത്തെ അറിയിക്കരുതെന്ന് പത്ര മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഗള്‍ഫ് പണത്തിന്റെ അനിവാര്യമായ സൈഡ് ഇഫക്റ്റെന്നു പറയാം.

ഹരീഷ്,
കുറച്ചു ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ചെയ്ത ഈ മഹത്തായ കൃത്യത്തിന്റെ ശക്തി അത്ഭുതകരമായേനെ. ഇനിയും ആകാം. ആ പയ്യന്റെ പടവും, ആശുപത്രിയില്‍ കിടക്കുന്നതിന്റെ ചിത്രവും, അയാളുടെ വീടിന്റെ ചിത്രവും കഴിയുമെങ്കില്‍ പോസ്റ്റുക. ഇതൊന്നും ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ഇത്തോതില്‍ പോയാല്‍ ഇരുപതുകൊല്ലം കൊണ്ട് കേരളം പാക്കിസ്ഥാന്റെ ഭാഗമായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു :)

ചിത്രകാരന്റെ എല്ലാ പിന്തുണയും,ഹരീഷിനും ബിജുവിനും. ചിത്രകാരന്റെ ഈ മെയില്‍ :
chithrakaran@gmail.com

ഓലപ്പടക്കം said...

ചിത്രകാരാ ഇതൊരുമാതിരി വൃത്തികെട്ട സ്വഭാവമാണ് കേട്ടോ. ഇത്തരത്തില്‍ സമൂഹത്തിലുണ്ടാവുന്ന വ്രണങ്ങളില്‍ മരുന്ന് വെച്ച് കെട്ടാതെ അത് കുത്തിപ്പഴുപ്പിക്കാന്‍ ശ്രമിക്കുന്ന രീതി രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ബഹുമാനിക്കുന്ന അല്ലെങ്കില്‍ ബഹുമാനിക്കേണ്ടവരായ ആളുകള്‍ക്ക് ചേര്‍ന്നതല്ല. ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുന്ന താങ്കളുടേയും ജബ്ബാര്‍ മാഷിന്റെയും താത്പര്യങ്ങള്‍ വ്യത്യസ്തമാണ് എന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും. ഇത്തരത്തില്‍ ഉണ്ടാകുന്ന അപലപനീയമായ സംഭവങ്ങള്‍ മതങ്ങളുടെ മൊത്തത്തിലുള്ള ദോഷമായാണ് ജബ്ബാര്‍ മാഷ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ തങ്കളോ അത് ഒരു വിഭാഗത്തെ കരിതേച്ച് കാണിക്കുവാനും ഉപയോഗിക്കുന്നു. കഷ്ടം തന്നെ...

chithrakaran:ചിത്രകാരന്‍ said...

പ്രിയ ഓലപ്പടക്കമേ,
വിമര്‍ശനത്തിലെ തുല്യത പാലിക്കാന്‍
അപമാനിതനും, പീഢിതനുമായ ആ പയ്യന്
ചിത്രകാരന്‍ ഓലപ്പടക്കത്തിന്റെ സന്തോഷത്തിനായി,ആചാരപ്രകാരം രണ്ടിടി കൊടുക്കാന്‍ തയ്യാറല്ല :) പേപ്പട്ടിയെ തല്ലുന്നതുപൊലെ ഒരാളെ തല്ലി അവശനാക്കുന്നതും,നഗ്നനായി നടത്തിക്കുന്നതുമൊക്കെ ഏതു സംഘടനയുടേയും, മതത്തിന്റേയും സംഘാടകത്വത്തിലാണെങ്കിലും പരിഷ്കൃത സമൂഹത്തിനു നിരക്കാത്തതാണ്. മൃഗീയ ഭൂരിപക്ഷത്തിന്റെ മതഗുണ്ടായിസത്തിന്റെ ഭാഗമായുള്ള
ഇത്തരം അക്രമങ്ങള്‍ ദേശീയ പ്രാധാന്യം തന്നെ നേടേണ്ടതുണ്ട്.

സംതുലിതമാക്കാന്‍ ഇതിന്റെ പേരില്‍ സംഘികളുടെ മേക്കിട്ടുകേറാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു :)അവരുടെ തോന്നിവാസങ്ങള്‍ കാണുന്നതുവരെ ക്ഷമിച്ചിരിക്കുക.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ കമന്റു ഭരണിയില്‍ :
മഞ്ചേരിയിലെ ലൌജിഹാദ് !!

ഓലപ്പടക്കം said...

അപമാനിതനും പീഢിതനുമായ അയാള്‍ക്കിട്ട് രണ്ടിടി കൊടുക്കാന്‍ ഓലപ്പടക്കം ഒരിക്കലും ചിത്രകാരനോട് ആവശ്യപ്പെട്ടിട്ടില്ല. അഥവാ അങ്ങനെ ചെയ്താല്‍ അതെനിക്ക് ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല. താങ്കള്‍ എന്റെ കമന്റിനു തന്ന മറുപടിയില്‍ പറഞ്ഞ മറ്റുകാര്യങ്ങളോട് ഞാന്‍ യോജിക്കുന്നു, എന്നാല്‍ ആദ്യ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് പരിചയമുള്ള മലപ്പുറത്തെ സന്മനസ്സുള്ള ( ആ സന്മനസ്സ് മകളെ ഒരു ഹിന്ദുവിന് യാതൊരു വിരോധവും കൂടാതെ കെട്ടിച്ചുകൊടുക്കാന്മാത്രം ഒന്നുമില്ല കേട്ടോ, തിരിച്ച് ഒരു ഹിന്ദുവും സമാന മനസ്കതയേ കാണിക്കുകയുള്ളൂ ) മതേതരത്വത്തെ ബഹുമാനിക്കുന്ന മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള ഒരു ശരമായാണ് എനിക്ക് തോന്നിയത്. അതിനാല്‍ അത്തരത്തില്‍ പ്രതികരിക്കുകയും ചെയ്തു. ആ യുവാവിനോട് ചെയ്ത ക്രൂരതയെ ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് എന്ന തോന്നല്‍ തങ്കള്‍ക്കുണ്ടായെങ്കില്‍ ക്ഷമിക്കണം.

സായ് കിരണ്‍ Saikiran said...

മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന വീട്ടുകാര്‍ ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയൊക്കെ പെരുമാറി എന്ന് വരും. അതിനു മതത്തിന്റെ നിറം കൊടുക്കേണ്ടതില്ല. സ്വജാതി പ്രണയബന്ധങ്ങള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. ദയവായി ഇതിനു മതപരമായ നിറം കൊടുക്കാതിരിക്കൂ.

chithrakaran:ചിത്രകാരന്‍ said...

മതത്തിനു മതത്തിന്റെ നിറമല്ലാതെ മനുഷ്യന്റെ നിറം കൊടുക്കുന്നതിനോട് യോജിപ്പില്ല.
(മതത്തില്‍ നിന്നും മനുഷ്യന്‍ എത്രമാത്രം വേറിട്ടു നില്‍ക്കുന്നു എന്നു മനസ്സിലാക്കാനുള്ള സന്ദര്‍ഭമാണിത്.)

മതത്തിന്റെ കീര്‍ത്തനങ്ങള്‍ പൊതുധാര താനെ ആലപിക്കും. പൊതുധാര അങ്ങനെയാണു ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മതത്തിന്റെ
തിന്മനിറഞ്ഞമുഖം ഒളിപ്പിച്ചുവക്കുകയല്ല വേണ്ടത്.

മതത്തിന്റെ കയ്യുള്ള എല്ലാ സംഭവവികാസങ്ങളും
മതത്തിന്റെ പേരില്‍ തന്നെ രേഖപ്പെടുത്താതിരുന്നാല്‍
മതം മനുഷ്യനെ കാര്‍ന്നു തിന്നുന്നതില്‍ നിന്നും ഒരിക്കലും മനുഷ്യനു രക്ഷ നേടാനാകില്ല :)

Anonymous said...

പ്ലസ്സ്ടുവിനു പഠിക്കുന്ന കുട്ടിയെ(പതിനേഴുവയസ്സു പ്രായം) വിദ്യാഭ്യാസമില്ലാത്ത കൂലിപ്പണി ചെയ്തു നടക്കുന്ന ബിജുവിനെപ്പോലുള്ള ചില പൂവാലന്മാര്‍ പ്രേമിച്ചു വശത്താക്കി അതിന്റെ ഭാവി നശിപ്പിച്ചാല്‍ ഏതു പിതാവും ആങ്ങളയും ചെയ്തു പോയേക്കാവുന്ന കാര്യമാണ് ഇവിടെ സംഭവിച്ചത്. ബിജുവിന്റെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചപോലെ സിറ്റിസണ്‍ ജേണലിസ്റ്റ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വേര്‍ഷനും കൂടി ചേര്‍ത്തുവേണം വാര്‍ത്തയുണ്ടാക്കാന്‍.(പിന്മാറുന്നില്ലെങ്കില്‍ ന്യായമായ രീതിയില്‍ ഒന്നു കൈവെയ്ക്കാനുള്ള അവകാശം വില്ലന്മാരായ പിതാവിനും ആങ്ങളയ്ക്കും ഉണ്ട് ). മൃഗീയമായി മര്‍ദ്ദിച്ചതിനെ യാതൊരു വിധത്തിലും അംഗീകരിക്കുന്നില്ല. ഇവിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണത്തെ മതവുമായി ബന്ധിപ്പിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നവരില്‍ മുസ്ലീം വിരോധം ശരിയായ അളവിലുണ്ട്. ആ സ്ഥലത്തുള്ള മനുഷ്യ സ്നേഹികള്‍ എന്തേ മൃഗീയമായ ഈ മര്‍ദ്ദനത്തിലൂടെ നിയമത്തെ കൈയ്യിലെടുത്തവര്‍ക്കെതിരെ മൊഴി കൊടുക്കാഞ്ഞത് ? അറ്റലീസ്റ്റ് ഇസ്ലാം ഭീകരതയുടെ എതിരാളികളായ മതേതര ആര്‍എസ്സ്എസ്സുകാര്‍ക്കെങ്കിലും? ചിത്രകാരന്റെ പഠിക്കാന്‍ മിടുക്കിയായ മകളെ ഇതുപോലെ ഏതെങ്കിലും കൂലിപ്പണിക്കാരനോ പണിയൊന്നുമില്ലാതെ നടക്കുന്ന താന്തോന്നിയോ പ്രേമിച്ചു വശത്താക്കാന്‍ ശ്രമിച്ചാല്‍ അവനെ വിളിച്ച് മകളെ കെട്ടിച്ചു കൊടുക്കുന്ന ആ വിശാലമാനവിക മനസ്സിനു മുന്നില്‍ ബഹുമാനപൂര്‍വം തലകുനിക്കുന്നു.
ഓ.ടോ :-സൂര്യനെല്ലിയിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രേമിച്ച് അവള്‍ക്ക് നല്ല ഭാവിയുണ്ടാക്കി കൊടുത്തത് പ്രൈവറ്റ് ബസിലെ കിളിയായിരുന്നു. അക്കാലത്ത് മംഗളം, മനോരമ തുടങ്ങിയ മാ പ്രസിദ്ധീകരണങ്ങളിലെയും സിനിമകളിലെയും പ്രമേയം ഇതുപോലുള്ളവരെ പ്രേമിച്ച് പെണ്‍കുട്ടികള്‍ അവനിലെ ഉദാത്ത മനുഷ്യനെ വീണ്ടെക്കുന്നതായിരുന്നു. ഇന്ന് മംഗളത്തിനും മനോരമയ്ക്കു പകരം അവരുടെ ചാനലുകള്‍ പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.(നമ്മുടെ സിറ്റിസണ്‍ജേര്ണലിസ്റ്റ് ഹരീഷിന് ഒരു റോമിയോ ലുക്കുണ്ടല്ലോ :))))

സുധീര്‍ said...

കുറച്ചു നാള്‍ മുന്‍പ് പത്തനം തിട്ട കോളേജില്‍ എം ബി എ ക്കു പഠിച്ചിരുന്ന രണ്ടുപെണ്‍കുട്ടികളില്‍ ഒരാളെ മറ്റേയാളുടെ കാമുകന്‍ പാടുപെട്ട് ഒരു ബസ് കണ്ടക്റ്ററെ അന്വേഷിച്ചു കണ്ടു പിടിച്ചു കൊടുത്തപ്പോള്‍ പ്രണയത്തിന്റെ മാസ്മരികതയെ പറ്റി നൂറു നാവുകളായിരുന്നല്ലോ .

:)

സുധീര്‍ said...

മുകളില്‍ അനോണി കമ്മന്റിട്ട നിസ്സഹായ , കൂലിപ്പണിക്കാരെ ഒക്കെ തരം താഴ്ത്തുന്നത് ശരിയാണോ . ഒന്നുമിലേലും ഒരു അവര്‍ണ്ണന്റെ പ്രണയത്തിന്റെ കൂമ്പല്ലേ കരിച്ചു കളഞ്ഞത്

Anonymous said...

സുധീറേ പ്രണയം എന്തൊക്കെ ആണെന്ന് ആയിരുന്നു അന്ന് ബ്ലോഗിലെ മതേതരരും മനുഷ്യാവകാശമൊത്തക്കച്ചവടക്കാരും പരമ്പരകൾ എഴുതിയത്?

എം.ഡിയ്ക്ക് പഠിക്കുന്ന പെൺകുട്ടിയെ ഇറച്ചിവെട്ടുകാരൻ പ്രണയിച്ചതും മതം മാറ്റിയതും ചൂണ്ടിക്കാട്ടിയപ്പോൾ പ്രണയത്തിന്റെ ഏതെല്ലാം വശങ്ങളേ പറ്റി ആയിരുന്നു ഈ ടിമുകൾ ഖൺദകാവ്യം രചിച്ചത്?

അമ്മേ, പോപ്പുലർ ഫ്രണ്ടിന്റെ പണത്തിനും കള്ളിനും ഇത്ര ശക്തിയോ!

Dious said...

ഹരിഷ് അഭിനന്ദനങ്ങള്‍. ഈ പോസ്റ്റിലൂടെ താങ്കള്‍ ശബ്ദിക്കാന്‍ കഴിവില്ലാത് ഒരു സമൂഹത്തിന്റെ ശബ്ദം ആയി . എല്ലാ ആശംസകളും

Anonymous said...

During the period of love jihad case

1.Prabhodhanam weekly published a full edition explaining how divine is love

2.No one bothered to consider the view of the parents of the girls, and those parents who never done anything against the law were described to have done a barbaric act.

3.The judge who explained that parents feelings also should be considered was humiliated all over kerala.

4.meetings were organised all over kerala to ensure that freedom of interreligious love should exist.

Now all these peoples are saying:

1.love is cheap
2.parents version should considered
3.parents feelings is important
4.freedom of love is relative

WHAT A HYPOCRACY?

parents can accept or reject the love, and can control their sibling, BUT THEY HAVE NO RIGHT TO
PHYSICALLY ASSAULT SOME OTHER PERSONS SIBLINGS, THAT TOO IN THIS CRUEL WAY

why kps and nissahayan is reluctant to accept this basic fact? are they in so much in hurry to support this extrimits mad dogs?

കാക്കര kaakkara said...

പെൺവീട്ടുകാരുടെ അക്രമം ഗുണ്ടായിസത്തിലെത്തി... അതിന്‌ കിട്ടിയ പിൻബലം സമ്പത്തിന്റെയാണോ മതത്തിന്റെയാണോ എന്ന്‌ ഇപ്പോൾ തീരുമാനിക്കാൻ പറ്റില്ല...

വഴി തെറ്റിപോകുന്ന മകളെ നാല്‌ തല്ല്‌ കൊടുത്ത്‌ ശരിയാക്കും... അകലെയുള്ള ബന്ധു വീടുകളിലൊ ഹോസ്റ്റലിലോ നിറുത്തി പഠിപ്പിക്കും... കാമുകനെ പിന്തിരിപ്പിക്കും, ഭീക്ഷണിയും ഉപയോഗിക്കും... ചെറിയ രീതിയിൽ പിതാവും സഹോദരങ്ങളും, കൂടിയാൽ ഒന്നോ രണ്ടോ സുഹ്രുത്തുക്കളും കൂടി കാമുകനെ കൈകാര്യം ചെയ്യും... ഇതിനിടയിൽ കാമുകിയെ ബ്രെയിൻവാഷ് ചെയ്ത്‌ ശരിയാക്കും... പ്രായമായാൽ വേറൊരുത്തനെ കണ്ടുപിടിച്ച്‌ കെട്ടിക്കും... ഇതൊക്കെയല്ലെ സാധാരണ കേരളത്തിൽ സംഭവിക്കുന്നത്‌?

വാർത്ത ശരിയാണെങ്ങിൽ, ഇതിനൊന്നും മുതിരാതെ വല്ലവരുടെ മകനെ 20 പേർ അടങ്ങുന്ന ഒരു സംഘം മർദ്ദിച്ച്‌ തുണിയുരിഞ്ഞ്‌ പൊതു സ്ഥലത്ത്‌ കെട്ടിയിടുക എന്നൊക്കെ പറഞ്ഞാൽ... നാട്‌ മുഴുവൻ കണ്ടു നിൽക്കുക... പോലീസ് വന്നിട്ടും കയ്യുടെ കെട്ടറിക്കാതെ വീണ്ടും അപമാനിച്ച്‌ കൊണ്ടുപോകുക... ഇതൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്‌... ഇതൊന്നും കാണാതെ പിതാവിന്റെയും ആങ്ങളയുടെയും സ്വാഭാവികപ്രതികരണമാണെന്ന്‌ അഭിപ്രായപ്പെടുക... കഷ്ടം...

പെൺകുട്ടി പ്ലുസ് 2 വിനാണ്‌ പഠിക്കുന്നത്‌ എന്ന്‌ റിപ്പോർട്ടിൽ കണ്ടില്ല, അതിനാൽ തന്നെ കുട്ടിയുടെ വയസ്സ്‌ ഊഹിക്കാനും പറ്റിയില്ല...

Anonymous said...

Good work Harish.
Continue your good work.

Harish said...

പെണ്‍കുട്ടിയുടെ വയസ് പതിനെഴാനെന്നു ആരു പറഞ്ഞു? സ്വന്തം പേര് വെളിപ്പെടുത്താത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല, എങ്കിലും പറയാം, അവള്‍ക്ക് പതിനെട്ടു വയസായി. 25 -07 -1992 ആണ് റാഷിദയുടെ ജനന ദിവസം. പോസ്റ്റില്‍ കെട്ടിയിട്ടു തല്ലുന്ന ഫോട്ടോ കയ്യിലുണ്ടായിരുന്നു, പക്ഷെ സാങ്കേതിക തകരാറുമൂലം പ്രസിദ്ധീകരണ യോഗ്യമല്ല.
ചിത്രകാരന്‍റെ വര്‍ഗീയ വിഷം ഇവിടെ ചിലവാകില്ല. ഇതൊരു വര്‍ഗീയത പ്രശ്നമല്ല, മതാന്ധതയുടെ പ്രശ്നമാണ്. ഇതൊരു മനുഷ്യാവകാശ ലംഘനമാണ്. കൂലിപ്പണിക്കാരന്‍ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല, ബിജുവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈലും ബാങ്കില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്ന 8000 രൂപയും തല്ലിയവര്‍ എടുത്തു. പോലീസിനു ബിജു നല്‍കിയ മൊഴി തിരുത്തി ആണ് എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തിരിക്കുന്നത്.
മലപ്പുറത്ത്‌ നിന്നു ഇതിനെതിരെ നിലപാട് വ്യക്തമാക്കുന്ന ജബ്ബാര്‍ മാഷിനു പ്രത്യേക നന്ദി.

സായ് കിരണ്‍ Saikiran said...

ബിജുവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈലും ബാങ്കില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്ന 8000 രൂപയും തല്ലിയവര്‍ എടുത്തു. പോലീസിനു ബിജു നല്‍കിയ മൊഴി തിരുത്തി ആണ് എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തിരിക്കുന്നത്.

പോലീസ് കൈകൂലി വാങ്ങിയിട്ടുണ്ട് എന്ന് വ്യക്തം. 8000 രൂപയും മൊബൈലും എടുത്തവര്‍, പെണ്‍കുട്ടിയെ പ്രണയിച്ചതിനുള്ള പ്രതികരണം മാത്രമല്ല ലക്‌ഷ്യം വെച്ചതെന്നും വ്യക്തം. അന്വേഷിക്കേണ്ടിയിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ......
അയ്യോ ചക്കരെ,... ഹരീഷെ,
ചിത്രകാരന്റെ വിഷം ചെലവാകൂലാന്നൊന്നും കരിനക്കോണ്ട് പറഞ്ഞേക്കല്ലേ !!!!
ഇങ്ങനെ ഒറപ്പായി ചെലവാകൂലാന്ന് പറയാന്‍ അവിടുന്ന്
മനുഷ്യാവകാശധ്വംസന-മതാന്ധത ബാധിത പ്രദേശത്തിന്റെ ഏതാണ്ട് എത്ര ഏരിയയുടെ കൊട്ടേഷന്‍ എടുത്തിട്ടുണ്ട് ?
അതോ ബിജു ആയി വല്ല കുത്തക കോണ്ട്രാക്റ്റും സൈന്‍ ചെയ്തൊ :)
ക്ഷമിച്ചേക്കണേ... അടിയനങ്ങനെ അതിരൊന്നും നോക്കാറില്ല.
പുതിയ ബ്ലോഗാണെന്നുകണ്ട് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്വന്തം സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ കുറച്ച് ഊര്‍ജ്ജ്യം ചിലവാക്കിയതാ... അല്ലാതെ, അങ്ങുന്നിനെ സഹായിച്ചതൊന്നുമല്ല :) ചിത്രകാരന്റെ ജാതീയതക്കെതിരെയുള്ള വല്ല പോസ്റ്റും വായിച്ച് വാലില്‍ തീ പിടിച്ചവരെപ്പോലായി... വര്‍ഗ്ഗീയ വിഷം ചിലവാകില്ലെന്ന തിരുവുള്ളത്തിന്റെ പ്രഖ്യാപനം എതായാലും ബ്ലോഗില്‍ നടക്കില്ല :))

എന്തായാലും ആ പയ്യന്റെ പീഢന കഥ ആളറിയട്ടെ.
ആരിലൂടെയാണെങ്കിലും.
ചിത്രകാരന്റെ ആശംസകള്‍ !!!

സായ് കിരണ്‍ Saikiran said...

ഏവര്‍ക്കും എന്‍റെ അല്പം പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-
വായിക്കൂ, പിന്തുടരൂ..
മതം മാറ്റത്തിന് പിന്നില്‍:
ഇസ്ലാമും ഭവിഷ്യ പുരാണവും:

ബിനോയ്//HariNav said...

ബ്ലോഗില്‍ ഈ വാര്‍ത്തയെത്തിച്ച ഹരീഷിനു നന്ദി. ഇവിടേക്ക് നയിച്ച ചിത്രകാരനും :)

തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കമന്‍റാണ് കാക്കരയുടേതെന്നുകൂടി പറയട്ടെ. ആശംസകള്‍.

ravi said...

പ്രണയത്തിഭീഷണി ഉണ്ടായിട്ടുതീര്‍ച്ചയായും രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിന്റെ പേരില്‍ കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും ജീവിതം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഉദാഹരണം സൂര്യനെല്ലി. ഇതാവാം രക്ഷിതാക്കള്‍ പ്രേമത്തിന് വിലങ്ങു നില്‍ക്കാന്‍ ഒരു കാരണം. പക്ഷെ ഇവിടെ ബിജുവിന്റെ പ്രശ്നത്തില്‍ മനുഷ്യാവകാശ ലംഘനവും നിയമം കയ്യിലെടുക്കലും നടന്നിരിക്കുന്നു. കാക്കാരെ പറഞ്ഞത് പോലെയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പ്രാകൃതമായ രീതിയിലാണ് ബിജുവിനോട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പെരുമാറിയത്. മത പോലീസിന്റെ സാന്നിധ്യം സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. മറ്റു മതസ്ഥരുമായി മുസ്ലിം പെണ്‍കുട്ടികള്‍ ലെര്‍പ്പെടുന്നത് പോട്ടെ അടുതിടപഴകുന്നത് പോലും വിലക്കിയിരിക്കുകയാണ് എന്‍. ഡി. എഫ്. അവരുടെ ഫത്വ ധിക്കരിച്ചതിനു പലര്‍ക്കും ജീവന് തന്നെ ണ്ട്.

ravi said...

മാതാപിതാക്കള്‍ അനുകൂലമായിരുന്നാല്‍ പോലും എന്‍.ഡി.എഫും., പോപ്പുലര്‍ ഫ്രണ്ടും അന്യമത വിവാഹത്തിന് അനുവദിക്കില്ല. മത സഹിഷ്ണുത തീരെ ഇല്ലാതായിരിക്കുകയാണ്. കാസര്‍ക്കോട്ടേ റയാന കാസിയുടെ അനുഭവം നാം വായിച്ചതല്ലേ. മുസ്ലിങ്ങള്‍ എന്ത് ചെയ്യണം എങ്ങനത്തെ വസ്ത്രം ധരിക്കണം എന്നൊക്കെ ഇവരാണ് നിശ്ചയിക്കുന്നത്. എതിര്‍ത്തു പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാവും. അത് കൊണ്ടാണ് പലരും ബിജു സംഭവത്തില്‍ ഒന്നും മിണ്ടാതിരുന്നത്. പക്ഷെ അത് ഭീരുത്വമാണ്. പൂച്ചക്ക് ആര് മണി കേട്ടും എന്ന് ചോദിച്ചത് പോലെയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ കൂട്ടായ ശബ്ദം ഉയരണം. കമ്മ്യൂണിസ്റ്റുകാരെപ്പോലുള്ള പുരോഗമനവാദികള്‍ വോട്ടു നഷ്ടപ്പെടും എന്ന ഭീതിയില്‍ ഒന്നും മിണ്ടാതിരിക്കുകയാണു. ഹരീഷിനെപ്പോലുള്ളവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ പ്രകീര്തിക്കപ്പെടെണ്ടാതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

നിസ്സഹായന്‍ said...

എന്തൊക്കെ സോഷ്യലിസം പറഞ്ഞാലും നമ്മുടെ സമൂഹം തൊഴിലിനെയും അതു ചെയ്യുന്ന തൊഴിലാളിയേയും മാന്യതയുടെ വിവിധ തട്ടുകളിലായി വിഭജിച്ചാണ് കാണുന്നത്. മറിച്ചുള്ള അവസ്ഥ കാണണമെങ്കില്‍ നാം യൂറോപ്യന്‍ സമൂഹത്തിലായിരിക്കണം ജീവിക്കുന്നത്. നാളെ നമ്മുടെ മാനവികത വളര്‍ന്ന് അവിടെയെത്തില്ല എന്നു ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ അത് നൂറുവര്‍ഷം പിറകിലാണ്. കൂലിപ്പണിചെയ്യുന്നവന്‍ എത്ര വിദ്യാഭ്യാസമുള്ളയാളായാലും അയാള്‍ക്കു സമൂഹം കല്പിച്ചു കൊടുക്കുന്ന നിലയും വിലയും ചെയ്യുന്ന തൊഴിലും അയാള്‍ ഉള്‍പ്പെടുന്ന ജാതിയുമായി ബന്ധപ്പെടുത്തിയാണ്. താഴ്ന്ന ജാതിയില്‍ പിറന്നവന്‍ ഉന്നതോദ്യോഗം ഭരിച്ചാലും മാന്യത കരസ്ഥമാക്കുവാന്‍ പ്രയാസപ്പെടുന്ന സാമൂഹികതയാണ് നിലവിലുള്ളത്. ഇന്ന് നാം വിദ്യാഭ്യാസത്തെ ഉപയുക്തമാക്കുന്നത് ജാത്യേതര അസ്തിത്വമുള്ള, അധികാരത്തിന്റെ പങ്കായി കണക്കാക്കുന്ന തൊഴിലുകള്‍ കരസ്ഥമാക്കാനാണ്. അതിന്റെ നെട്ടോട്ടത്തിലാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിനയക്കുന്നത്. അയാളുടെ സ്വപ്നങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന പരിപാടിയാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ വെറും ഇന്‍ഫാച്ചുവേഷന്‍ മാത്രമായ അലൌകിക പ്രണയമെന്ന ധാരണയില്‍ ചില ചതിക്കുഴികളില്‍ ചെന്നു വീഴുന്നത്. കൂലിപ്പണി ചെയ്യുന്നയാള്‍ വിദ്യാസമ്പന്നനാണെങ്കിലും അല്ലെങ്കിലും രക്ഷിതാക്കളെ സംബന്ധിച്ച് ജീവിതത്തില്‍ പരാജിതനാണ്, അമാന്യനാണ്. ഈ കോംപ്ലക്സ് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ചങ്ങമ്പുഴയുടെ രമണന്‍ (ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന നായര്‍ പോലും)സ്വയം അധഃകൃതനായി തിരിച്ചറിയുന്നതും ചന്ദ്രികയുടെ വഴിയില്‍ നിന്നും മാറിനില്‍ക്കുന്നത് അല്ലെങ്കില്‍ ലോകത്തുനിന്നു തന്നെ സ്വയം നിഷ്ക്കാസിതനാകുന്നത്. ബിജുവിനെപ്പോലുള്ളവര്‍ ഇതു തിരിച്ചറിയാന്‍ പരാജയപ്പെടുകയും ഒരു പളുങ്കു പാത്രത്തെ തല്ലിയുടക്കുകയുമാണ് (ബിജു ആത്മഹത്യചെയ്യണമെന്നല്ല ഉദ്ദേശിച്ചത്). പ്രണയത്തിന്റെ കാല്പനികസത്യം സാഹിത്യത്തിലെ സത്യമേ ആകുന്നുള്ളു. ജീവിതത്തിലെ സത്യങ്ങള്‍ വളരെ പരുക്കനാണ്. നിലവാരമില്ലാത്ത പൈങ്കിളി കലാസൃഷ്ടികള്‍ നമ്മുടെ കുട്ടികളെ സ്വപ്നജീവികളും സാഹസികരും ഭാഗ്യാന്വേഷികളും ആക്കുന്നുണ്ട്. വീട്ടില്‍ പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന അവഗണനയും സ്നേഹരാഹിത്യവും അവരെ പൂവാലന്മാരുടെ കപടസ്നേഹത്തിനു മുന്നില്‍ മുട്ടുകുത്തിക്കയാണ്. പഠിച്ചു രക്ഷപെടാന്‍ സാധ്യതയുള്ള ഒരു കുട്ടിയുടെ ഭാവി, ജീവിതത്തില്‍ ഭദ്രമല്ലാത്ത ഒരു കൂലിപ്പണി മാത്രമുള്ള ഞാനായിട്ട് നശിപ്പിക്കരുതെന്ന് ഒരു ബിജുവും ചിന്തിക്കാത്തതെന്തുകൊണ്ട് ? അയാള്‍ അവളെ സ്നേഹം കൊണ്ട് സ്നേഹിക്കുകയല്ല, മറിച്ച് അര്‍ഹതയില്ലാത്തതൊന്ന് കരസ്ഥമാക്കാനുള്ള വാഞ്ചയോ അല്ലെങ്കില്‍ വെറും മാംസബദ്ധമായ ആഗ്രഹങ്ങളുടെ നിര്‍വഹണത്തിനായി ചതിക്കാനോ വേണ്ടി മാത്രമാണ്. ഇതൊക്കെ തന്നെയല്ലേ നമ്മുടെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സൂര്യനെല്ലികള്‍ കാട്ടിത്തരുന്നത്.

സോഷ്യലിസം പ്രസംഗിക്കുന്ന മഹാന്മാര്‍ 'വൈകാരിക പ്രായപൂര്‍ത്തി' കൈവരിക്കാത്ത സ്വന്തം സഹോദരി, മകള്‍ തുടങ്ങിയവര്‍ അലൌകികപ്രേമം എന്ന ധാരണയില്‍ ചതിക്കുഴികളില്‍ ചെന്നു വീഴുമ്പോള്‍ നിങ്ങളൊക്കെ എത്രത്തോളം അംഗീകരിച്ചു കൊടുക്കും, ആശീര്‍ വദിക്കും, വിവാഹം കഴിപ്പിക്കും ?(ടീനേജുകാര്‍ ബയോളജിക്കല്‍ പ്രായപൂര്‍ത്തി കൈവരിച്ചാല്‍ തന്നെ പ്രായോഗിക ജീവിതത്തെ വിവേകപൂര്‍വം സമീപിക്കാതെ വൈകാരികതയുടെ പേരില്‍ കാട്ടുന്ന എടുത്തുചാട്ടങ്ങളെ നിയന്ത്രിക്കാനും അവരെ നേര്‍വഴിക്കു നയിക്കാനും കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ അയക്കുന്ന രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്) പഠിക്കാന്‍ വിടുന്ന പ്രായത്തില്‍ പഠനത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തി ഭാവി തുലച്ചു കളയുന്ന മിടുക്കികളും മിടുക്കന്മാരുമായ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാനും ഭാവി സ്വയം കരുപ്പിടിപ്പിക്കാനും കെല്‍പ്പു നേടി ഒരു സ്ഥാനത്ത് എത്തിയശേഷം ജാതി മതരഹിതമായി സ്വന്തം വിവാഹത്തിന്റെ കാര്യത്തില്‍ കാര്യപ്രാപ്തിയുള്ള തീരുമാനങ്ങളെടുത്താല്‍ ഏതു രക്ഷിതാക്കള്‍ എതിര്‍ത്താലും അവരെ തടയാനാവില്ല. പക്വത നേടിയ പ്രായത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകളെ ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഇന്നുള്ള തലമുറ പണ്ടുള്ളവരേക്കാള്‍ പ്രായോഗികമതികളാണ്. ഇവിടുത്തെ പോലുള്ള സംഭവങ്ങള്‍ എക്സപ്ക്ഷന്‍സാണ്.

ഇവിടെ നിയമം കൈയിലെടുത്തതിനെ വ്യഖ്യാനിച്ച് ഇസ്ലാമതത്തെ അവഹേളിക്കാന്‍ ഉപയോഗിച്ചത് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമാകുന്നതു കൊണ്ടല്ലേ ?!!!

ഓ.ടോ- ഈയുള്ളവന് രണ്ടു കുട്ടികള്‍. മൂത്തത് പെണ്ണും ഇളയത് ആണും. അവരെ മിശ്രവിവാഹം ചെയ്യിക്കണമെന്നാണ് ആഗ്രഹം(സവര്‍ണരുമായിട്ടല്ല). പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ പഠനം വിജയിപ്പിക്കാതെ പ്രേമിക്കാന്‍ പോയി ഭാവി നശിപ്പിച്ചാല്‍ ഞാന്‍ അവളുടെ മുട്ടുകാല്‍ തല്ലിയൊടിക്കും സത്യം. ഇളയവനായ മകന്റെ കാര്യത്തിലും അതു തന്നെ. കുട്ടികളുടെ വൈകാരികഭാവങ്ങളെ ഹാനികരമല്ലാത്ത പരിധിയിയില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യും. ഞാനും ആ പ്രായം കഴിഞ്ഞല്ലേ വന്നത്.

അവര്‍ണന്‍ said...

മാഷെ ഇത്love jihadആണോ cow jihad ആണോ?
താങ്കളുടെ key word tag കണ്ടപ്പോള്‍ ഒരു സംശയം.
ഇസ്ലാം മതത്തില്‍ ആളെ കൂട്ടാന്‍ വേണ്ടിയല്ലേ ലവ് ജിഹാദ് എന്ന ഭീകര സംഘടന.
അപ്പൊ, ഹിന്ദു മതത്തില്‍ പ്രണയിച്ചു ആളെ കൂട്ടുന്ന സംഘടന love jihadcow jihad ആവില്ലേ?

manoj said...

To nissahayan:

A) It is hypocracy that is criticized here:

1.During love jihad case, no one took such a stand
2.whoever took such a stand were severely critisized and branded soft hindhuthva
3.Justice Sankaran who took similar stand were criticized so severely

B) human right violation and cruelty in this case is also very serious

C) probablity of involvement of organisation (involvement of 20 youths, the mode of attack) make the crime more heinous

In your comment you try to neglect all the above important issues, and try to simplify the attack which really is not so simple.

അവര്‍ണന്‍ said...

@രവി മാഷ്,
"കാസര്‍ക്കോട്ടേ റയാന കാസിയുടെ അനുഭവം നാം വായിച്ചതല്ലേ?" തീര്‍ച്ചയായും. രവി മാഷ്‌ അത് ഒരു തവണ വായിച്ചു നിര്തരതായിരിന്നു. റയാന കാസിയെ സാംസ്കാരിക കേരളവും ബുദ്ധി ജീവികളും തുടര്‍ന്നും സഹായിക്കെണ്ടാതുണ്ട്. ഇവിടെ വായിക്കുക.

chithrakaran:ചിത്രകാരന്‍ said...

ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!!

mjb Rahman said...

ഞാനും ഒരു പാണ്ടിക്കാട് നിവാസിയാണ് .. ഞാന്‍ ഇത്തരം ഒരു വാര്‍ത്ത‍ ഇതുവരെ കേട്ടിട്ടില്ല .. ഇതിന്റെ സത്യവസ്തയില്‍ എനിക്ക് സംശയം ഉണ്ട്....

CKLatheef said...

നിസ്സഹായന്റെ ഒ.ടോ വരെയുള്ള പ്രതികരണത്തിനടിയില്‍ നീട്ടിവലിച്ചൊരോപ്പ്. അതാണ് പക്വതയുടെ വിശദീകരണം. ഇവിടെ സപ്പോര്‍ട്ട് ചെയ്യുന്ന ബ്ലോഗര്‍മാരുടെ പലരുടെയും ഇക്കാര്യത്തിലുള്ള നിലപാട് മഞ്ചേരിയില്‍ ഉണ്ണിത്താനെ പിടിച്ചപ്പോള്‍ ഇട്ട പോസ്റ്റിന് നല്‍കിയ അഭിപ്രായത്തില്‍ കണ്ടതാണ്. ഉണ്ണിത്താന്‍ നിങ്ങളുടെ ഭാര്യയുമായിട്ടാണ് ആ യാത്രയും താമസവുമെങ്കില്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് എല്ലാ യുക്തിവാദികളും പ്രതികരിച്ചത് ഏറെക്കുറെ ഒരേ രീതിയിലായിരുന്നു. ചില അടിക്കുമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ഒലക്കകൊണ്ടടിക്കുമെന്ന് പറഞ്ഞു. സ്വന്തം മക്കളുടെയും പെങ്ങളുടെയും കാര്യത്തില്‍ സമ്മതമല്ലാത്തത് ആരാന്റെ കാര്യത്തില്‍ നടക്കണം എന്ന് ആഗ്രഹിക്കാന്‍ പാടില്ലാത്തതാണ്. മക്കളെ സ്‌നേഹം നല്‍കി വളര്‍ത്താന്‍ കഴിയാതെ പിന്നീട് അവര്‍ അവിവേകം ചെയ്യുമ്പോള്‍ അന്യരുടെ മേക്കിട്ട് കയറുന്നതിനോട് യോജിക്കാനാവില്ല. ഇത് മതാന്ധതയുടെ പ്രശ്‌നവുമല്ല. മതനിര്‍ദ്ദേശമനുസരിച്ചല്ല ഈ സംഭവം നടന്നത്. ഈ സംഭവത്തിന്റെ ഒരു ഘട്ടത്തിലും മതം സ്വാധീനിച്ചതായി തൊന്നുന്നില്ല. ജബ്ബാറിന്റെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത് ജബ്ബാറിനും ചിത്രകാരനിലും ഇതിലുള്ള താല്‍പര്യം പൊതുവാണ്. പരമാവധി ഒരു ശാസനയിലൊതുക്കാവുന്ന കാര്യത്തില്‍ നടന്ന മര്‍ദ്ദനത്തെ ശക്തിയായി അപലപിക്കുന്നു.

ഡോ.ആര്‍ .കെ.തിരൂര്‍ said...

കുറച്ചു വൈകിയാണ് കണ്ടത്. സമൂഹത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കുന്ന ഹരീഷിനു അഭിനന്ദനങ്ങള്‍. കൂലിപ്പണിക്കാരനാണെന്കിലും കൂടെ ഇറങ്ങിപ്പോരുന്ന പെണ്ണിനെ പോറ്റാനുള്ള ചന്കൂറ്റമുന്ടെന്കില്‍ മതത്തിനു എന്താണ് കാര്യം? ശക്തിയായി പ്രതിഷേധിക്കുന്നു വര്‍ഗീയവാദികളുടെ ഈ അര്രാജക പ്രവണതക്കെതിരെ. ഈ ബ്ലോഗ്‌ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. തുടരുക. മൊബൈല്‍ നമ്പര്‍ എന്റെ മെയിലിലെക്കയച്ചാല്‍ വാര്താപ്രാധാന്യമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താം. drratheeshkumar@gmail.com

rajaneesh said...

ഭാഗ്യം അവരവനെ കൊന്നില്ലല്ലോ. മതാന്ദത അല്ല അജ്ഞത ആനെടോ അവിടെ നടന്നത് .പിന്നെ അറിവുള്ളവര്‍ മതതിനുള്ളില്‍ ഉണ്ടാവുകയില്ല എന്നത് ഒരു പരമ സത്യം ആയതുകൊണ്ട് ,അവരോട് ക്ഷമിക്കാം .അറിവുള്ളവര്‍ അറിവില്ലാതവരോട് ക്ഷമിക്കുക എന്നല്ലേ അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത്. പിന്നെ തല്ലിന്റെ കാര്യം , തല്ലിയവരുടെ മുഖങ്ങള്‍ ബിജു ഓര്‍മിച്ചു വക്കുന്നത് നല്ലതാണു ,വാങ്ങിയത് തിരിച്ചു കൊടുക്കുന്ന ശീലം ഉണ്ടെങ്കില്‍!(അമ്മൂസാക്കയുടെയും അളിയന്മാരുടെയും മുഖം മറന്നെക്കണേ,അവര്‍ പാവങ്ങള്‍ ).പ്രേമം മുന്നോട്ടു കൊണ്ടുപോകാന്‍ വല്ല സാധ്യതയും ഉണ്ടെങ്കില്‍ വിടണ്ടാ . എല്ലാ ആശംസകളും നിന്നോടൊപ്പം.ബിജുവിനെ ബ്ലോഗിങ് പഠിപ്പിക്കാന്‍ വല്ല വഴിയും ഉണ്ടോ?