Sunday, November 28, 2010

സ്വര്‍ണ്ണം ചോരുന്ന ഖജനാവ് - 1.

         ലോകത്തില്‍ത്തന്നെ ഒരുപക്ഷെ ഏറ്റവും അധികം സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കപ്പെടുന്ന പ്രദേശമാണ് കേരളം. പ്രതിവര്‍ഷം കേരളത്തിലെ ജ്വല്ലറികള്‍ ആകെ വില്‍ക്കുന്ന സ്വര്‍ണ്ണം 200 ടണ്ണിലധികമാണ് . ഒരു വര്‍ഷത്തിലെ ആകെ വില്‍പ്പനയുടെ നാല് ശതമാനം സംസ്ഥാനത്തിന് വില്‍പ്പന നികുതിയായി നല്‍കണമെന്നാണ് നിയമം. ഇതനുസരിച്ച് നികുതി പിരിച്ചാല്‍ 1500 കോടിയിലധികം രൂപയാണ് കേരളാ സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിയായി ലഭിക്കേണ്ടത്. എന്നാല്‍ ഈ തുക സര്‍ക്കാരിന് ലഭിക്കുന്നുണ്ടോ? അത് ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നുണ്ടോ? ഈ വിഷയത്തില്‍ രണ്ട് മാസം നീണ്ട അന്വേഷണങ്ങളില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആ വിവരങ്ങള്‍ ഒരു ലേഖന പരമ്പരയിലൂടെ ഇവിടെ പങ്കു വെക്കുന്നു. മലയാള ഓണ്‍ലൈന്‍ മാധ്യമ ലോകത്തെ ഒരുപക്ഷെ, ആദ്യ അന്വേഷണാത്മക വാര്‍ത്താ പരമ്പര.
                        
   ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി
                                            സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയിലൂടെ സ്വന്തം വിറ്റുവരവുകള്‍ ബോധിപ്പിച്ചു സ്വര്‍ണ്ണ വ്യാപാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് അവരില്‍ നിന്നും സര്‍ക്കാര്‍ വില്‍പ്പനനികുതി ഈടാക്കുന്നത്.   കേരളത്തിലെ ഏറ്റവും അധികം വില്‍പ്പനയുള്ള ജ്വല്ലറികളില്‍ ഒന്നിന്റെ ഒരു പ്രധാന വില്‍പ്പനകേന്ദ്രം സര്‍ക്കാരിന് നല്‍കിയ രണ്ട് വര്‍ഷത്തെ വില്‍പ്പന നികുതി എത്രയാണെന്ന് വെളിവാക്കുന്ന രേഖയാണിത്. 2008-09 വര്‍ഷത്തില്‍ അവര്‍ ആകെ വില്‍പ്പന നികുതിയായി അടച്ചത് 5000 രൂപ!!!! അതായത്, ആ വര്‍ഷത്തെ ആകെ വില്‍പ്പന 1,25,000 രൂപയുടെ സ്വര്‍ണ്ണം!! ഏകദേശം 11 പവന്‍ !!!

കഴിഞ്ഞ വര്‍ഷം അവര്‍ 78,000 രൂപ മാത്രമാണ് നികുതിയായി അടച്ചത്. അതായത് കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന ഏകദേശം 180 പവന്‍ !!!

Document obtained under RTI

രേഖകള്‍ സ്വയം സംസാരിക്കുന്നതിനാല്‍ , കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കുന്നില്ല. ഈ സ്ഥാപനം നല്‍കുന്ന ഒരു പരസ്യം ശ്രദ്ധിക്കൂ..  അവര്‍ അവകാശപ്പെടുന്ന 'ആധുനിക മാനേജ്മെന്റ്റ് വൈദഗ്ധ്യം' ഈ ടാക്സ് തട്ടിപ്പാണോ എന്ന് തോന്നിപ്പോയാല്‍ തെറ്റ് പറയരുത്. അഥവാ, മറ്റേതെങ്കിലും വഴിയില്‍ ടാക്സ് അടക്കുന്നുന്ടെങ്കില്‍ "നൂറു ശതമാനം സത്യസന്ധതയും  അങ്ങേയറ്റം സുതാര്യതയും" ഉണ്ടെന്നു അവകാശപ്പെടുന്ന സ്ഥാപനത്തിന് കൂടുതല്‍ സത്യസന്ധമായി കണക്കുകള്‍ നല്‍കാവുന്നതേയുള്ളൂ.

ഇത്തരത്തില്‍ നിയമപരമായി വില്‍പ്പന കുറച്ചുകാണിക്കുന്ന സ്വര്‍ണ്ണക്കടകളില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്താറില്ല എന്നതാണ്  ഈ തട്ടിപ്പിന് സഹായകമാവുന്നത്. സ്വര്‍ണ്ണക്കടക്കാര്‍ ഓരോ മണിക്കൂറും കൂടുമ്പോള്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പെന്‍ ഡ്രൈവിലേക്ക് മാറ്റി കൊണ്ടു പോകുന്നു. അത് സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നു. റെയ്ഡ് നടന്നാലും വില്‍പ്പന വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത് സഹായിക്കും.
        സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന പണിക്കൂലിയിലെ കുറവ് ഇത്തരത്തില്‍ വെട്ടിക്കുന്ന ടാക്സ് ആണ്. ഉപഭോക്താവില്‍ നിന്നും വാങ്ങുന്ന ടാക്സ് പോലും ഇവര്‍ അടക്കുന്നും ഇല്ല.
വരുമാന നികുതി വകുപ്പിന് നല്‍കുന്ന കണക്കില്‍ ഇത്രയും കുറവ് വന്നതിനെ തുടര്‍ന്നാണ്‌  രണ്ട് വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി നാല്‍പ്പതു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തത്. അതിന്റെ വിശദാംശങ്ങള്‍ അടുത്ത ലക്കത്തില്‍ .......

76 comments:

saju john said...

നന്നായിരിക്കുന്നു ഹരീഷ്.......

ബ്ലോഗിന്റെ ശക്തിയും കരുത്തും ഹരീഷിന്റെ തൂലികയിലൂടെ ഇവിടുത്തെ ജനതയും ഒപ്പം മാധ്യമമേളാന്മാരും അറിയട്ടെ.

എടുത്ത് ചിത്രങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്ക് ഇടുക.

കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു.

സ്നേഹത്തോടെ.......

Harish said...

നന്ദി, ബ്ലോഗിങ്ങിന്റെയോ കമ്പ്യൂട്ടറിന്റെയോ ABCD യില്‍ കൂടുതല്‍ ഒന്നും അറിയില്ല, അതിനാല്‍ വാട്ടര്‍മാര്‍ക്ക് ഇടാന്‍ അറിയില്ല.

വാക്കേറുകള്‍ said...

ഡാ ഗഡീ നീ ഇമ്മടെ പ്രാഞ്ച്യേട്ടന്റെ കടയുടെ കണക്കും പുറത്തെടുത്തിടോ...
അതേ സ്വര്‍ണ്ണക്കടക്കാര്‍, അബ്കാരികള്‍ ഇവര്‍ടെ ഒന്നും കണക്ക് എടുക്കാന്‍ നിക്കാണ്ടെ സ്കൂട്ടാവാന്‍ നോക്ക് ഗഡ്യേ..
സര്‍ക്കാര്‍ന്ന് പറയണ സാധനം നികുതി പിരിക്കാന്‍ സാധാരണക്കാരന്റെ കാര്യത്തില്‍ കാണിക്കണ ശുഷ്കാന്തിണ്ടല്ല അത് ഈ പറഞ്ഞ വല്യ വല്യ ആള്‍ക്കാര്‍ടെ കാര്യത്തില്‍ കാണീക്കില്ല...
ശുഷ്കാന്തി കാണിച്ചാല്‍ എന്തൂട്ടാണ്ടാവാ...അവരൊക്കെ സമരം ചെയ്യില്ലേ? മാത്രമല്ല പലവഴിക്ക് തടയണ ജോര്‍ജൂട്ടിയും പല സ്ഥാനങ്ങളും ഒക്കെ ആവ്യാവും...

വാക്കേറുകള്‍ said...

ഡാ ഗഡീ നീ ഇമ്മടെ പ്രാഞ്ച്യേട്ടന്റെ കടയുടെ കണക്കും പുറത്തെടുത്തിടോ...
അതേ സ്വര്‍ണ്ണക്കടക്കാര്‍, അബ്കാരികള്‍ ഇവര്‍ടെ ഒന്നും കണക്ക് എടുക്കാന്‍ നിക്കാണ്ടെ സ്കൂട്ടാവാന്‍ നോക്ക് ഗഡ്യേ..
സര്‍ക്കാര്‍ന്ന് പറയണ സാധനം നികുതി പിരിക്കാന്‍ സാധാരണക്കാരന്റെ കാര്യത്തില്‍ കാണിക്കണ ശുഷ്കാന്തിണ്ടല്ല അത് ഈ പറഞ്ഞ വല്യ വല്യ ആള്‍ക്കാര്‍ടെ കാര്യത്തില്‍ കാണീക്കില്ല...
ശുഷ്കാന്തി കാണിച്ചാല്‍ എന്തൂട്ടാണ്ടാവാ...അവരൊക്കെ സമരം ചെയ്യില്ലേ? മാത്രമല്ല പലവഴിക്ക് തടയണ ജോര്‍ജൂട്ടിയും പല സ്ഥാനങ്ങളും ഒക്കെ ആവ്യാവും...

Unknown said...

ഇത് കൂടുതല്‍ പേര് കാണേണ്ടിയിരിക്കുന്നു. ആശംസകള്‍ ഹരീഷ്!!

ശങ്കു ദാദ said...

Well done my boy...

Anonymous said...

നല്ല ഉദ്യമം, ഇനിയും പോരട്ടെ...!

Kumar said...

good work....keep going

Kumar said...

പത്ര മാധ്യമങ്ങള്‍ ഒന്നും ഇതിനെതിരെ പ്രതികരിക്കില്ല കാരണം അവര്‍ക്കും കിട്ടുന്നതല്ലേ ഒരു പങ്കു...
സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങാന്‍ പോയാല്‍ ബില്ല് അടിക്കാതെ സാധനം കൊടുക്കും ...
ചെറിയ ലാഭം പ്രതീഷിച്ചു വാങ്ങാന്‍ പോകുന്നവനും അത് സമ്മതിക്കും !!

കിരണ്‍ തോമസ് തോമ്പില്‍ said...

ഹരീഷെ സ്വര്‍ണ്ണവ്യാപരികള്‍ക്ക് നികുതി കോപൌണ്ട് ചെയ്യുക എന്ന ഓപ്ഷന്‍ നിലവില്‍ ഉണ്ട്. അപ്രകാരം കോമ്പൌണ്ട് ചെയ്ത വ്യാപാരികള്‍ക്ക് 1% നികുതി വാങ്ങി സെറ്റില്‍ ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഈ സാധ്യത കൂടി ഒന്ന് അന്വേഷിച്ച് നോക്കണേ

Seena Viovin said...

Nice !!!

കിരണ്‍ തോമസ് തോമ്പില്‍ said...

പിന്നെ മറ്റൊരു കാര്യം സ്വര്‍ണ്ണ വ്യാപാരികളല്ല നികുതി നല്‍കേണ്ടത് ഉപഭോക്താക്കളാണ്‌ നികുതി നല്‍കേണ്ടത്. ഉപഭോക്താക്കള്‍ നല്‍കുന്ന നികുതി വാങ്ങി സര്‍ക്കാരിന്‌ നല്‍കുകയാണ്‌ വ്യാപാരികള്‍ ചെയൂന്നത്. 4% പോയിട്ട് 1% പോലും സ്വര്‍ണ്ണത്തിന്‌ നികുതി നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല 15000 രൂപക്ക് ഒരു പവന്‍ വാങ്ങുന്ന ഒരാള്‍ 600 രൂപയോളം ടാക്സ് നല്‍കണം. ബില്ലില്ലാതെ സ്വര്‍ണ്ണം വാങ്ങുന്നതിന്‌ കാലങ്ങളുടെ പഴക്കമുണ്ട്. കടക്കാര്‍ ബില്ലെഴുതിയാല്‍ ബില്ലില്ലാത്ത കടനോക്കി ആള്‍ക്കാര്‍ പോകും. ടാക്സ് കൊടുക്കേണ്ടത് മര്യാദയാണ്‌ എന്ന് ജനം കരുതുന്ന കാലത്ത് മാത്രമെ ബില്ലെഴുതി കച്ചവടം ചെയ്യുന്ന കടക്കാരെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ കഴിയൂ. അപ്പോള്‍ രാഷ്ട്രിയ്യക്കാര്‍ക്കും പത്ര മാധ്യമാധ്യമങ്ങള്‍ക്കും മാത്രമല്ല ടാക്സ് വെട്ടിച്ച് സ്വര്‍ണ്ണം മേടിക്കുന്ന പൊതുജനത്തിനും ഈ രക്തത്തില്‍ പങ്കുണ്ട്

അങ്കിള്‍ said...

അതെ, കിരൺ എഴുതിയത് പരിശോധിക്കണം. ടാക്സ് 1% മാത്രമല്ലേ ഉള്ളൂ എന്ന് വാദിച്ചപ്പോൾ, 1% മാത്രം ടാക്സ് എന്നിൽ നിന്നും ഈടാക്കിയത് ഓർമ്മിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു ശതമാനം എല്ലാവര്‍ക്കും ഇല്ല അങ്കിളെ കോമ്പുണ്ട് ചെയ്തവര്‍ക്കെ ഉള്ളൂ എന്നാണ്‌ എനിക്ക് തോന്നുന്നത്. എന്താണ്` ഈ കോപൌണ്ടിങ്ങ് എന്ന് അറിയാമെങ്കില്‍ ഒന്ന് വിശദീകരിക്കാമോ?

Ashly said...

ഗുഡ് ജോബ്‌ !!!

Harish said...

പൊതു ജനത്തിന് തീര്‍ച്ചയായും പങ്കുണ്ട് കിരണ്‍ ,
ഞാന്‍ നാളെ ഒരു ബിസിനസ് ചെയ്താലും ടാക്സ് വെട്ടിക്കാന്‍ പഴുത് നോക്കും, ലാഭം മാത്രമാണ് അവിടെ ലക്ഷ്യം.
പക്ഷെ ഏതു വ്യാപാരത്തില്‍ ആയാലും ടാക്സ് അടക്കാന്‍ നിര്‍ബന്ധിതന്‍ ആയിത്തീരുന്ന വ്യാപാരി ഉപഭോക്താവിനോട് ടാക്സ് ഈടാക്കിയെ വില്‍ക്കൂ.
ഇവിടെ യഥാര്‍ത്ഥ കുറ്റക്കാര്‍ ഇതറിഞ്ഞിട്ടും തട്ടിപ്പിന് കൂട്ട് നില്‍ക്കുന്ന സര്‍ക്കാരാണ്.
കോമ്പൌണ്ടിംഗ് നികുതി ഈടാക്കുന്നുണ്ടോ എന്നറിയില്ല എന്ന് ടാക്സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്, ഒരു ശതമാനം ആണെങ്കിലും ഈ തുച്ഛമായ നികുതി മതിയോ?
കഴിഞ്ഞ വര്‍ഷം അടച്ചതിന്റെ 150 ഇരട്ടിയാണ് സാധാരണ ഈടാക്കാറ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു, അതില്‍ കുറവ് വന്നാലേ റെയ്ഡ് ഉണ്ടാവാറുള്ളൂ.

കുറുമാന്‍ said...

പൊതുജനം എന്നും കഴുത, ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടി എന്നൊക്കെ പറച്ചിൽ മാത്രം. നല്ല ഉദ്യമം. ഇത് എത്തേണ്ടവരിലേക്കെത്തിയാൽ ഈ ഉദ്യമം പാഴാവില്ല.

kichu / കിച്ചു said...

Good work...

ഇങ്ങേര് മടിയനൊന്നുമല്ല കേട്ടാ :))

കിരണ്‍ തോമസ് തോമ്പില്‍ said...

ഇവിടെ ഇത്ര ആര്‍ജ്ജവത്തോടെ ഈ വിഷയം കൊണ്ടുവന്ന ഹരീഷിന്റെ ഈ കമന്റ് കണ്ടോ....

"ഞാന്‍ നാളെ ഒരു ബിസിനസ് ചെയ്താലും ടാക്സ് വെട്ടിക്കാന്‍ പഴുത് നോക്കും, ലാഭം മാത്രമാണ് അവിടെ ലക്ഷ്യം.പക്ഷെ ഏതു വ്യാപാരത്തില്‍ ആയാലും ടാക്സ് അടക്കാന്‍ നിര്‍ബന്ധിതന്‍ ആയിത്തീരുന്ന വ്യാപാരി ഉപഭോക്താവിനോട് ടാക്സ് ഈടാക്കിയെ വില്‍ക്കൂ.
ഇവിടെ യഥാര്‍ത്ഥ കുറ്റക്കാര്‍ ഇതറിഞ്ഞിട്ടും തട്ടിപ്പിന് കൂട്ട് നില്‍ക്കുന്ന സര്‍ക്കാരാണ്"

അതായത് ഞാന്‍ തട്ടിപ്പ് നടത്തും വേണമെങ്കില്‍ സര്‍ക്കാര്‍ കണ്ടെത്തണം അങ്ങനെ നാട് നന്നാക്കണം. അല്ലാതെ ഞാന്‍ ടാക്സ് സത്യസന്ധമായി നല്‍കില്ല.ഈ മനോഭാവാമാണ്‌ ഈ രാജയ്ത്തിന്റെ പ്രശ്നം. യഥാ പ്രജാ തഥാ രാജ

riyaas said...

Nice Work Hareesh, wait for more shocking truths

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷ്,

ഇതില്‍ 1-2 കാര്യങ്ങള്‍ ഉണ്ട്

സ്വര്‍ണ്ണം വാങ്ങിയാല്‍ ബില്ലു അടിക്കാന്‍ താല്‍‌പര്യമില്ലാത്തവര്‍ ആണു പൊതുജനവും വ്യാപാരികളും ഒരു പോലെ..സ്വര്‍ണ്ണത്തിനു നികുതി കൊടുക്കുക എന്നൊരു കാര്യം വില കുതിച്ചു കയറുന്ന കാലത്ത് ആരും മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്നതാണു സത്യം.അപ്പോള്‍ പിന്നെ എങ്ങനെ ഇത് നടപ്പിലാക്കും

അതിനാണു തോമസ് ഐസക്ക് “കോമ്പൌണ്ടിംഗ് നികുതി” സംവിധാനം കൊണ്ടു വന്നത്..അതനുസരിച്ച് 1% നികുതി അടച്ചാല്‍ മതി.വില്‍ക്കുന്നത് 15,000 കോടി രൂപയുടെ സ്വര്‍ണ്ണം ആണെങ്കില്‍ അതിന്റെ ഒരു ശതമാനമായ 150 കോടിയെങ്കിലും സര്‍ക്കാരിനു കിട്ടണം..കട പരിശോധനയോ റെയ്ഡോ ഉണ്ടാവില്ല.അങ്ങനെ ഒരു ഓപ്ഷന്‍ കൊടുത്തപ്പോള്‍ ഭൂരിപക്ഷം ആള്‍ക്കാരും നികുതി കൊടുക്കാന്‍ തയ്യാറായി.അങ്ങനെയാണു കേരളത്തിന്റെ നികുതി പിരിവില്‍ ഏകദേശം 32% വര്‍ദ്ധനവ് ( ദേശീയ ശരാശരി 8% ആയിരിക്കുമ്പോള്‍ ആണിത്) ഉണ്ടായതും.

ഈ കോമ്പൌണ്ടിംഗ് ചെയ്യാന്‍ തയ്യാറാകാത്തവര്‍ക്കാണു 4% നികുതി.അത് ഏര്‍പ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണത്തിനു അമിത നികുതി ഏര്‍പ്പെടുത്തി എന്ന പ്രചാരണവുമായി ആള്‍ക്കാരെ പറ്റിക്കാന്‍ ചിലര്‍ ഉണ്ടാവുകയും ചെയ്യുന്നു.അത് പൊതുജനങ്ങളും മനസ്സിലാക്കേണ്ട വസ്തുതയാണ്.

സത്യത്തില്‍ സ്വര്‍ണ്ണക്കടക്കാരില്‍ നിന്ന് ഇത്രയധികം നികുതി പിരിച്ച മറ്റൊരു കാലഘട്ടവും ഇല്ലെന്നുള്ളതാണു സത്യം.വെട്ടിപ്പുകള്‍ തുടരുന്നു എന്നതും സത്യം.

ആത്യന്തികമായി ഈ “മഞ്ഞ ലോഹ”ത്തോടുള്ള മലയാളിയുടെ ആര്‍ത്തിയാണു അവസാനിക്കേണ്ടത് !

[ nardnahc hsemus ] said...

great job harish!!!

Unknown said...

ഞെട്ടിക്കുന്ന വിവരങ്ങളാണല്ലോ ഹരീഷ്, പരസ്യദാധാക്കളെ മീഡിയകൾക്കും തള്ളിപ്പറയാൻ കഴിയില്ലല്ലോ? ഇരിക്കുന്ന മരം വെട്ടിക്കളയാൻ ആരാ തയ്യാറാകുക.
ബ്ളോഗുകളാണ്‌ ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്ന മേൽത്തരം ഉപാധികൾ...
താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു....

SUNI said...

all de bst harish !

Harish said...

കിരണേ ഞാന്‍ പറഞ്ഞത് നിയന്ത്രണം ഇല്ലെങ്കില്‍ വ്യാപാരികള്‍ക്കു ടാക്സ് വെട്ടിക്കാനുള്ള ഒരു സ്വാഭാവിക താല്പര്യം ഉണ്ടാവും എന്ന അര്‍ത്ഥത്തില്‍ ആണ്, അത് എനിക്കും ഉണ്ട്, ഞാനത് സമ്മതിക്കുന്നു.
ആ ചിന്ത പോലും ഇല്ലാതാവും, ഈ നിയന്ത്രണം കാര്യക്ഷമം ആണെങ്കില്‍ ... ഉദാഹരണത്തിന് ബസ്സില്‍ കയറിയാല്‍ ടിക്കെറ്റ് എടുക്കാതിരിക്കാന്‍ നാം ശ്രമിക്കാറു പോലുമില്ല,
സുനില്‍ പൂര്‍ണ്ണമായി ശരിയല്ല,
സ്വര്‍ണ്ണത്തില്‍ നിന്നു കിട്ടുന്ന ടാക്സ് കുത്തനെ കൂടിയത്, വില്‍പ്പനയും കുത്തനെ കൂടിയത് കൊണ്ടു കൂടിയാണ്.
ഐസക്കിന്റെ ഒരു ശതമാനം ബുദ്ധിയെ ഞാന്‍ അംഗീകരിച്ചുകൊണ്ട്‌ തന്നെയാണ് പറയുന്നത്, ഈ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ അലംഭാവം കാണിക്കുന്നുണ്ട്. അതിന്റെ ഗുണം പാര്‍ട്ടിക്കും സര്‍ക്കാരിനും കിട്ടുന്നും ഉണ്ട് എന്ന് വേണം കരുതാന്‍ .
ഉദാഹരണത്തിന്, 5000 രൂപ അടച്ചയാല്‍ പിറ്റേ വര്‍ഷം 78000 അടയ്ക്കുന്നു, തീര്‍ച്ചയായും വലിയ വളര്‍ച്ചയാണ്. പക്ഷെ 3/4 കോടി അടക്കെണ്ടിടതാണ് ഈ 78000 എന്നോര്‍ക്കണം.
ഇത് അടുത്ത തവണ അടക്കുന്നത് പത്തു ലക്ഷം ആയാലും ഞാന്‍ പറയും അഴിമതി ഉണ്ട് എന്ന്. നികുതി അടപ്പിക്കെണ്ടവര്‍ അത് ചെയ്യാതിരിക്കുന്നതിനു ലാഭം ഉണ്ടെന്നു വിശ്വസിക്കാനെ തരമുള്ളൂ .

ഷൈജൻ കാക്കര said...

ജനത്തിനെ കുറ്റം “വേണമെങ്ങിൽ” പറയാം... പക്ഷെ

ജനം മരുന്ന്‌ വാങ്ങിയാൽ നികുതി കൊടുക്കുന്നു...
ജനം ടി.വി വാങ്ങിയാൽ നികുതി കൊടുക്കുന്നു...
ജനം എന്ത്‌ വാങ്ങിയാലും നികുതി കൊടുക്കുന്നു...

പക്ഷെ സ്വർണ്ണം വാങ്ങിയാൽ നികുതികൊടുക്കുന്നില്ല എന്നതിനേക്കാൽ വ്യാപാരികൾ നികുതി വാങ്ങുന്നില്ല എന്നതല്ലെ കൂടുതൽ ശരി... സർക്കാരിന്‌ നികുതി കൊടുക്കുന്നുണ്ടെങ്ങിലല്ലെ ഉപയോക്താവിന്റെ കയിൽ നിന്ന്‌ നികുതി വാങ്ങേണ്ടതുള്ളു... സർക്കാർ കർശനമായി നികുതി വാങ്ങിയാൽ വ്യാപാരി ആ നികുതി ഉപഭോക്താവിന്റെ കയിൽ നിന്ന്‌ വാങ്ങും... അല്ലെങ്ങിൽ പിന്നെ ഉപഭോക്താവ്‌ നികുതി കൊടുത്തിട്ട്‌ എന്ത്‌ കാര്യം...

ഷൈജൻ കാക്കര said...

ഒരു വിശാലമായ അർത്ഥത്തിൽ “മനോഭാവം” ആണ്‌ പ്രശ്‌നം... സ്വർണ്ണത്തിന്‌ എന്നല്ല ഒന്നിനും നികുതി കൊടുക്കാൻ ആർക്കും താല്പര്യമില്ല... നിർബന്ദിച്ചാൽ മനോഭാവം കുറെയൊക്കെ താനെ മാറും... എനിക്ക്‌ ടിക്കറ്റ് എടുത്ത്‌ യാത്ര ചെയാൻ താല്പര്യമില്ല പക്ഷെ ചോദിച്ചാൽ ടിക്കറ്റ് കാണിക്കണം... അതിനാൽ തന്നെ ഞാൻ ടിക്കറ്റ് എടുക്കുന്നു... അങ്ങനെയൊരു നിർബന്ദം സ്വർണ്ണവ്യാപാരത്തില്ല്ല...

ടി.വി വാങ്ങുമ്പോൾ നികുതി നൽകുന്ന മലയാളി എന്തുകൊണ്ട്‌ സ്വർണ്ണം വാങ്ങുമ്പോൾ നികുതി നൽകുന്നില്ല... കാരണം സ്വർണ്ണവ്യപാരിക്ക്‌ നികുതി ആവശ്യമില്ല പക്ഷെ ടി.വി വ്യാപാരിക്ക്‌ നികുതി വേണംതാനും... ഇനിയിപ്പോൾ നികുതിയുംകൂട്ടി പണമടച്ച്‌ കമ്പ്യുട്ടറിൽ നിന്ന്‌ ഒരു ബില്ലും വാങ്ങി... പക്ഷെ ഈ നികുതി സർക്കാരിന്‌ കിട്ടുന്നില്ലെങ്ങിൽ... അപ്പോൾ വ്യാപാരിക്ക്‌ കൂടുതൽ ലാഭം...

ഭൂമിക്ക്‌ ന്യായവില പ്രഖ്യാപിച്ചതിന്‌ ശേഷം പഴയത്‌പോലെ തരികിട ഇപ്പോൾ നടക്കുന്നില്ല... അതുപോലെ ചില നിർബന്ദങ്ങൾ സ്വർണ്ണ വ്യാപാരത്തിലും കൊണ്ടുവരണം...

നികുതിയുടെ ശതമാനം കുറച്ച്‌ വ്യാപ്തി വർദ്ധിപ്പിക്കണം...

ഷൈജൻ കാക്കര said...

നികുതി കൊടുത്ത്‌ ബില്ല്‌ വേണമെന്ന്‌ പറഞ്ഞാൽ ഏത്‌ വ്യാപാരിയും പണം മടക്കി നൽകില്ല... നികുതി ആവശ്യപ്പെടേണ്ടത്‌ വ്യാപാരിയാണ്‌... അതിന്‌ നിർബന്ദിക്കേണ്ടത്‌ സർക്കാരും... പിന്തുണ നല്കേണ്ടത്‌ ജനങ്ങളും...

സെന്റിന്‌ പതിനായിരം രൂപ വിപണി വിലയുള്ള ഭുമി ആയിരം രുപക്ക്‌ ആധാരം ചെയ്തിരുന്ന നാം ഇന്ന്‌ ഏകദേശം 5000 രുപക്ക്‌ നികുതിയടക്കുന്നത്‌ പൗരബോധം കൊണ്ട്‌ മാത്രമല്ല നിയമപ്രകാരം സർക്കാർ ഭുമിക്ക്‌ വില നിശ്ചച്ചിയതുകൊണ്ടാണ്‌...

ഷൈജൻ കാക്കര said...

സുനിൽ... ബസ്സിലെ കമന്റിൽ നിന്ന്‌...

“കാക്കര:

കേരളത്തിലെ ഭൂമിയുടെ വിലനിലവാരം സര്‍ക്കാരിനു നിശ്ചയിക്കാം..സ്വര്‍ണ്ണവില അതുപോലെ അല്ല..അത് അന്താരാഷ്ട്ര മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്..മാത്രവുമല്ല സ്വര്‍ണ്ണത്തിന്റെ അടിസ്ഥാനവില എല്ലായിടത്തും ഒന്നു തന്നെയുമാണ്..ഭൂമി വില പോലെ അത് മാറിക്കൊണ്ടിരിക്കുന്നില്ല.”


സ്വർണ്ണവില സർക്കാർ നിശ്ചയിക്കണമെന്നല്ല പറഞ്ഞത്‌... നിയമം എങ്ങനെ മനോഭാവം മാറ്റുന്നു എന്നതിന്റെ ഉദാഹരണം...

ഇനി നികുതി പിരിക്കാനാനെങ്ങിൽ ഭുമി വിലയേക്കാൽ എളുപ്പമാണ്‌... കാരണം സ്വർണ്ണവില അന്തരാഷ്ട്രവിപണിയിൽ ലഭ്യമാണ്‌...

കിരണ്‍ തോമസ് തോമ്പില്‍ said...

കക്കരെ നികുതിയെ നല്‍കുന്നില്ല എങ്കില്‍ സ്വര്‍ണ്ണ വ്യാപരിക്ക് എവിടെ നിന്ന് നികുതി കാണിക്കാന്‍ കഴിയും നികുതി നല്‍കാന്‍ കക്കര സ്വര്‍ണ്ണക്കടയില്‍ ശ്രമിച്ചിട്ടുണ്ടോ എന്നിട്ട് അവര്‍ നികുതി നിഷേധിച്ചിട്ടുണ്ടോ ഞാന്‍ നല്‍കിയിട്ടുണ്ട് അവര്‍ വാങ്ങിയിട്ടുമുണ്ട്. അതും ഈ പറഞ്ഞ മലബാര്‍ ഗോള്‍ദില്‍ നിന്ന്. ഈ ആഴ്ച വീട്ടില്‍ പോയീ ബിലല്‍ തപ്പി നോക്കിയിട്ട് കിട്ടിയാല്‍ സ്കാന്‍ ചെയ്ത് ഇടാം

കിരണ്‍ തോമസ് തോമ്പില്‍ said...

നികുതി കോമ്പൌണ്ട് ചെയ്ത എല്ലാ കടയിലും നിങ്ങള്‍ക്ക് ബില്ല തരും അവര്‍ ഒരുതരത്തിലും നിരുത്സാഹപ്പെടുത്താന്‍ സാധ്യത ഇല്ല. കാരണം അവര്‍ക്ക് ഒരുപാട് ആള്‍ക്കാര്‍ക്ക് ബിലല്‍ ഇല്ലാതെ സാധനം നല്‍കണം. അപ്പോള്‍ ബിലല്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും അവര്‍ ബിലല്‍ നല്‍കും

Harish said...

നികുതി നല്‍കണോ വേണ്ടയോ എന്നത് എങ്ങനെയാണ് ഉപഭോക്താവിന്റെ ചോയ്സ് ആവുക? അങ്ങനെ ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതല്ലേ പ്രശ്നം?
ബാക്കി എല്ലാ വില്‍പ്പനയ്ക്കും ഇത്തരം ഓപ്ഷന്‍ നല്‍കാന്‍ ധനമന്ത്രി തയ്യാറാകുമോ?
15000 രൂപയ്ക്ക് ഫ്രിട്ജോ ടിവിയോ ഒക്കെ വാങ്ങുമ്പോഴും നാം ഇതിലും കൂടുതല്‍ ടാക്സ് അടക്കുന്നില്ലേ? അപ്പോള്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാവും എന്ന വാദം ശരിയല്ല.
വാറ്റ് അനുസരിച്ച് നാല് ശതമാനം ആണ് സ്വര്‍ണ്ണത്തിന്‍റെ ടാക്സ് എന്ന് സര്‍ക്കാര്‍ സൈറ്റ് പറയുന്നു. ഈടാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യത ആണ്. എന്തുകൊണ്ട് ചെയ്യുന്നില്ല??.
കിട്ടിയ രേഖകളുമായി ഞാന്‍ കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. എന്തുകൊണ്ട് നടപടി ഇല്ല? എന്തുകൊണ്ട് റെയ്ഡ് ഇല്ല? ഞങ്ങള്‍ വന്നിട്ട് നികുതി 32% വര്‍ധിച്ചു, മറ്റു സംസ്ഥാനങ്ങളിലെക്കാളും കൂടുതല്‍ പിരിക്കുന്നുണ്ട് എന്ന മുടന്തന്‍ വാദമൊന്നും അവിടെ വിലപ്പോവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

നികുതി നല്‍കുക എന്നത് ഉപഭോതാവിന്റെ ചോയസല്ല. പക്ഷെ ഉത്തരവാദിത്തമാണ്‌. അത് നിറവേറ്റാന്‍ സോഷ്യല്‍ റസ്പോണസിബിലിറ്റി ഉണ്ട്. ചുവന്ന ലൈറ്റ് കണ്ടാല്‍ വണ്ടി നിര്‍ത്ത്റ്റണം എന്ന നിയമം പോലെ.

പിന്നെ എങ്ങനെ അത് ചോയിസാകുന്നു. നികുതി നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ കച്ചവടക്കാരന്‍ പയറ്റുന്ന തന്ത്രം. അതാണ്‌ ഇവിടെ സംഭവിക്കുന്നത്

പിന്നെ ബിലല്‍ തരാന്‍ കടക്കാര്‍ തയ്യാറല്ല എന്ന കാക്കരയുടെ ഡിക്ലറേറ്റിവ്‌ സ്റ്റേറ്റ്‌മെന്റിനെയാണ്‌ ഞാന്‍ എതിര്‍ത്തത്. ഹരീഷ് കോടതിയില്‍ പോകണം എന്നാണ്‌ എന്റെ അഭിപ്രായം. എന്ത് സംഭവിക്കും എന്നറിയാമല്ലോ. കോമ്പൌണ്ടിങ്ങ് നിയമ വിധെയമാണോ നിയമ വിരുദ്ധമാണോ എന്നൊക്കെ നോക്കാമല്ലോ.

ഷൈജൻ കാക്കര said...

കിരൺ...

"പിന്നെ ബിലല്‍ തരാന്‍ കടക്കാര്‍ തയ്യാറല്ല എന്ന കാക്കരയുടെ ഡിക്ലറേറ്റിവ്‌ സ്റ്റേറ്റ്‌മെന്റിനെയാണ്‌ ഞാന്‍ എതിര്‍ത്തത്."

ഇതെവിടന്നാണ്‌ വായിച്ചെടുത്തത്‌...

നികുതിയുമെടുത്ത്‌ ബില്ല്‌ തരണമെന്ന്‌ പറഞ്ഞാൽ എല്ലാ വ്യാപാരിയും ബില്ല്‌ തരും (അതിനാൽ തന്നെ ബില്ലിന്റെ സ്കാൻ ആവശ്യമില്ല)... ഇത്‌ ആരും നിഷേധിക്കുന്നില്ല... വ്യാപാരിക്കും ഉപഭോക്താവിനും താല്പര്യം നികുതിയില്ലാതെയുള്ള കച്ചവടമാണ്‌... സർക്കാർ നിർബന്ദിച്ചാൽ വ്യാപാരി ഉപഭോക്താവിന്റെ കയ്യിൽ നിന്ന്‌ നികുതി ഈടാക്കും... ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാർ നിർബന്ദിക്കുന്നില്ല... അതിനാൽ തന്നെ വ്യാപാരിക്ക്‌ നികുതിയും വേണ്ട... ലാഭമുള്ളതിനാൽ കിട്ടിയ സ്വർണ്ണവുംകൊണ്ട്‌ ഉപഭോക്താവ്‌ സ്ഥലം വിടും...

krish | കൃഷ് said...

Well done.

kvj said...

Use this to watermark images

http://picmarkr.com/markr.php

ഷൈജൻ കാക്കര said...

മറ്റൊരു കാര്യം...

നികുതി എന്ന്‌ പറയുന്നത്‌ സർക്കാരും വ്യപാരിയും ഉപഭോക്താവും തമ്മിലുള്ള ഒത്തുതീർപ്പ്‌ ആകരുത്‌...

സ്വർണ്ണം വാങ്ങാത്തവരുടെയും ”അവകാശമാണ്‌“ സ്വർണ്ണവ്യാപരിയിൽ നിന്ന്‌ നികുതി ഇടാക്കുക എന്നത്‌...

നിയമപരമായി... വ്യാപാരി നികുതി വാങ്ങിയോ എന്നതല്ല കാര്യം... വ്യാപരി സ്വർണ്ണ വിറ്റുവോ എന്നതാണ്‌...

കിരണ്‍ തോമസ് തോമ്പില്‍ said...

കോമ്പൌണ്ടിങ്ങ് പ്രകാരം സ്വര്‍ണ്ണ വ്യാപരിക്ക് നികുതി വാങ്ങിയോ വാങ്ങാതെയോ സ്വര്‍ണ്ണം വില്‍ക്കാമല്ലോ

കിരണ്‍ തോമസ് തോമ്പില്‍ said...

വ്യാപരി ഒരു നിശ്ചിത തുകക്ക് കോപൌണ്ട് ചെയ്യുന്നു. ആ തുകയുടെ നികുതി അടക്കുന്നു. ബില്ലില്‍ നികുതി വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാമല്ലോ

Harish said...

കാക്കര, ആ പറഞ്ഞതാണ് ന്യായം, ഇവിടെ ഒരു പവന്‍ സ്വര്‍ണ്ണം പോലും വാങ്ങാന്‍ കഴിവില്ലാത്തവന്‍ ആണ് ടാക്സിന്റെ ഗുണഭോക്താവ്, അവര്‍ക്ക് വേണ്ടിയാവണം ഇടത്തരക്കാരന്റെ കയ്യില്‍ നിന്നും ടാക്സ് വാങ്ങേണ്ടത്.

കെ said...

"കിട്ടിയ രേഖകളുമായി ഞാന്‍ കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും"

മറുപടി പറയിക്കണം.. ഹരീഷേ... സര്‍ക്കാരിന്റെ ഒടുക്കത്തെ കോമ്പൗണ്ടിംഗ്... അങ്ങനെ വിട്ടാല്‍ കൊള്ളില്ലല്ലോ...

Harish said...

അപ്പോള്‍ എനിക്ക്‌ മനസിലായത് പറയട്ടെ, ഇതില്‍ നിന്നും പ്രതി തോമസ്‌ ഐസക്ക് തന്നെ ആണെന്ന് വരുന്നു.
വന്‍കിട ജ്വല്ലരികള്‍ക്ക് മാത്രം കോമ്പൌണ്ടിംഗ് നികുതി സൗകര്യം, അവര്‍ മുന്‍ വര്‍ഷങ്ങളില്‍ അടച്ചതിന്റെ 150% അടച്ചാല്‍ അധിക നികുതി ഇല്ല,
അത് തന്നെ 115% ആക്കിയെന്നു കാണുന്നു. അപ്പോള്‍ അയ്യായിരം അടച്ചവന്‍ അടുത്ത വര്‍ഷം പതിനായിരം രൂപ അടച്ചാല്‍ സര്‍ക്കാര്‍ ഹാപ്പി.
ഇതിനെയാണോ കിരണും സുനിലും ന്യായീകരിക്കുന്നത്?

കെ said...

എന്തുകൊണ്ട് നടപടി ഇല്ല? എന്തുകൊണ്ട് റെയ്ഡ് ഇല്ല? ഞങ്ങള്‍ വന്നിട്ട് നികുതി 32% വര്‍ധിച്ചു, മറ്റു സംസ്ഥാനങ്ങളിലെക്കാളും കൂടുതല്‍ പിരിക്കുന്നുണ്ട് എന്ന മുടന്തന്‍ വാദമൊന്നും അവിടെ വിലപ്പോവില്ല.

എത്രയും പെട്ടെന്ന് കോടതിയിലേക്കു പോകണം.. സര്‍ക്കാര്‍ വെള്ളം കുടിക്കുന്നതു കാണാന്‍ എനിക്കും കൊതിയായി...

Harish said...

DISMAL REVENUE

But the Finance Minister, Dr T.M. Thomas Isaac, has thus, far ruled out any change in the tax regime in the State Budget for 2010-11 to be presented on March 5.

Gold was expected to yield just Rs 150 crore during the 2008-09 financial year and a slightly revised target of Rs 180 crore was set for the 2009-10 in the last (2009-10) Budget.

The compounding rate of tax during 2008-09 was at 150 per cent of the highest tax paid or payable as per return or accounts during the last three years, otherwise traders would have to pay a VAT of 4 per cent. This was reduced in the last Budget, starting at 115 per cent.

The compounding system is available for the big dealers only, takes care of as much as 70 per cent of the actual sales, according to sources in the trade. But there are hundreds of small and medium businesses that fall outside of this net and countless other unauthorised transactions that go unreported.

http://www.thehindubusinessline.com/2010/02/25/stories/2010022551511900.htm

Harish said...

വളരെ നേരിട്ട് ചില ചോദ്യം ചോദിക്കാം, നേരിട്ട് ഉത്തരം വേണം.
മ***ര്‍ ഗോള്‍ഡ്‌ നടത്തിയ നികുതി വെട്ടിപ്പ് പകല്‍ പോലെ വ്യക്തമായി, ഇതിന്റെ വെളിച്ചത്തില്‍
1. തോമസ്‌ ഐസക്കില്‍ വിശ്വാസമുള്ള ആര്‍ക്കെങ്കിലും അവര്‍ വെട്ടിച്ച കോടിക്കണക്കിനു രൂപ തിരിച്ചടപ്പിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടാമോ?
2.പിണറായി വിജയനിലോ പാര്‍ട്ടിയിലോ വിശ്വാസമുള്ളവര്‍ അദ്ദേഹത്തെക്കൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിക്കാമോ?
3. ദേശാഭിമാനിയിലോ ജനയുഗത്തിലോ ഈ വാര്‍ത്ത വരുത്താമോ?
4. കൊണ്ഗ്രസ്സുകാരേ, ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് രണ്ട് വാക്ക് പറയിപ്പിക്കാമോ?

കെ said...

മ***ര്‍ ഗോള്‍ഡ്‌ നടത്തിയ നികുതി വെട്ടിപ്പ് പകല്‍ പോലെ വ്യക്തമായി

ഇത്തിരി ഇരുട്ടു ബാക്കി കിടക്കുന്നതു കാരണം അത്രയ്ക്കങ്ങോട്ടു വ്യക്തമാകുന്നില്ല... കമേഴ്സ്യല്‍ ടാക്സ് തേഡ് സര്‍ക്കിള്‍ തന്ന റിപ്പോര്‍ട്ടല്ലേ കൈയിലുളളത്. ഒന്നും രണ്ടും സര്‍ക്കിളുകള്‍ കോഴിക്കോട് ഉണ്ടല്ലോ... അവിടെയെങ്ങാനും ഇവര്‍ക്ക് വേറെ വല്ല ഫയലും ഉണ്ടോ... ഉറപ്പു വരുത്തിയാരുന്നോ.... കോടതിയിലൊക്കെ പോകാന്‍ വെമ്പി നില്‍ക്കുകയല്ലേ...ഓപ്പറേഷന്‍ ഫൂള്‍ പ്രൂഫായിട്ടു വേണ്ടേ...

Harish said...

കോഴിക്കോടെ സര്‍ക്കിള്‍ -3 യില്‍ മാത്രമാണ് അവര്‍ക്ക് അക്കൌന്റ് ഉള്ളത്, എങ്കിലും എവിടെയോ ഒരു കള്ളക്കളി മണക്കുന്നുണ്ട്,
അതെന്താണെന്ന് പറയേണ്ടത് ഞാനല്ല, സര്‍ക്കാരാണ്.
വിവരാവകാശ നിയമ പ്രകാരം തെറ്റായ വിവരം നല്‍കിയാലും ശിക്ഷ ഉണ്ട്.
അതുകൊണ്ട് സംശയം ഇല്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിട്ടിയ വിവരങ്ങളുമായി എത്രയും വേഗം ഹരീഷ് കോടതിയില്‍ പോവുകയാണു വേണ്ടത്...തോമസ് ഐസക്കിനെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...

എത്രയും വേഗം വേണ്ടത് ചെയ്യുമെന്ന് കരുതുന്നു..നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാന്‍ പറ്റില്ലല്ലോ...

കെ said...

പ്രഥമിക പരിശോധനയില്‍ തന്നെ ഈ കണക്കു തെറ്റാണല്ലോ ഹരീഷേ,

പച്ചക്കളളമാണല്ലോ ഹരീഷേ താങ്കള്‍ ഈ പ്രചരിപ്പിക്കുന്നത്. ഈ ഓഫീസില്‍ മാത്രമല്ല അവര്‍ക്കു ഫയലുകളുളളത്. സ്പെഷ്യല്‍ സര്‍ക്കിള്‍ ഓഫീസിലാണ് പ്രധാന രെജിസ്ട്രേഷന്‍. മലബാര്‍ ഗോള്‍ഡ് പാലസ്, മലബാര്‍ ഗോള്‍ഡ് മേക്കേഴ്സ്, എന്നീ പേരുകളില്‍. പ്രതിമാസം 35 ലക്ഷം രൂപ വീതം ഈ രജിസ്ട്രേഷനില്‍ നിന്ന് അവര്‍ വില്‍പന നികുതി അടയ്ക്കുന്നുണ്ടെന്നാണല്ലോ പ്രാഥമിക വിവരം.


(വലിയ ആധികാരികതയൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എന്റെ പണിയും പത്രപ്രവര്‍ത്തനമായതു കൊണ്ട്, ഒരു ചെറിയ അന്വേഷണം നടത്തിയതിന്റെ വെളിച്ചത്തില്‍ ഇവിടെ കമന്റെഴുതിയവരുടെ അറിവിനു വേണ്ടി പറയുന്നതാണ്. വിശദമായി നാളെ എഴുതാം. )

വിവരാവകാശ നിയമപ്രകാരം ലഭിച്ച് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണക്ക്, കമേഴ്സ്യല്‍ ടാക്സ് സര്‍ക്കില്‍ 3യില്‍ മലബാര്‍ ഗോള്‍ഡ്, നാണയങ്ങള്‍ മാത്രം വില്‍ക്കുന്നതിന്റെ വില്‍പനനികുതിയാണ്. ആഭരണങ്ങള്‍, മറ്റു വില്‍പന തുടങ്ങിയവയ്ക്ക് വേറെ നികുതി അവര്‍ അടക്കുന്നുണ്ട്. കൃത്യമായ കണക്കുകളുമായി നാളെ നമുക്കു വീണ്ടും കാണാം ഹരീഷേ... അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്...

Harish said...

ഇപ്പോള്‍ ഏതായാലും ഞാന്‍ കോടതിയില്‍ പോവുന്നില്ല, അതെന്റെ പണിയും അല്ല,
കോടതിയില്‍ പോവേണ്ടവര്‍ പോകും, അവര്‍ക്ക് ഈ രേഖകള്‍ നല്‍കും.
ആവശ്യമെങ്കില്‍ ഞാന്‍ തന്നെ ഫയല്‍ ചെയ്യും , അപ്പോള്‍ നോക്കാം.
ചര്‍ച്ച ചെയ്യുന്നത് ആരോഗ്യകരമായി ആണ്,
അഭിപ്രായം പറയാന്‍ ആണ്.
മാരീചന്‍ പറഞ്ഞ കണക്കു ശരിയെങ്കില്‍ ഞാന്‍ തെറ്റ് സമ്മതിക്കാം. അപ്പോള്‍ എനിക്ക്‌ തെറ്റായ വിവരം നല്‍കിയ ഓഫീസറും കുടുങ്ങുമല്ലോ.
എന്റെ വിവരാവകാശ അപേക്ഷയും കേരളത്തിലെ മുഴുവന്‍ ടാക്സ് ഓഫീസുകളില്‍ നിന്നും എടുത്ത രേഖകളും ഇവിടെ അടുത്ത ദിവസങ്ങളില്‍ വരും.
ഈ സ്ഥാപനത്തിന്റെ കേരളത്തിലെ മുഴുവന്‍ കണക്കും ഹാജരാക്കാം. ടാക്സും വില്‍പ്പനയും തമ്മിലെ അന്തരം നോക്കാം.

ജിപ്പൂസ് said...

അഭിനന്ദനങ്ങള്‍ ഹരീഷ് ഭായ്.കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Harish said...

മാരീചന്‍ ,
ഞാന്‍ എഴുതിയ വാര്‍ത്ത എഴുതിയതാണ്. അത് തെറ്റാണെന്ന രേഖ പുറത്തു വരുന്നത് വരെ എനിക്ക്‌ അതേ വിശ്വസിക്കാന്‍ തരമുള്ളൂ.
വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത് വില്‍പ്പന നികുതി വകുപ്പിന്റെ സെക്രട്ടെരിയെറ്റ് ഓഫീസില്‍ ആണ്. അവര്‍ അത് കേരളത്തിലെ മുഴുവന്‍ വില്‍പ്പന നികുതി ഓഫീസുകളിലേക്കും കൈമാറി. ജ്വല്ലറികളുടെ ടാക്സ് കണക്കു കൈവശമുള്ള ഓഫീസുകള്‍ മറുപടി വിവരം തന്നു, ഇല്ലാത്തവര്‍ RTI ആക്ട്‌ സെക്ഷന്‍ 6(3) അനുസരിച്ച് ആ വിവരം ഉള്ള ഓഫീസിലേക്ക് എന്റെ അപേക്ഷ കൈമാറി വിവരം അറിയിക്കണം എന്ന നിബന്ധന പ്രകാരം
അങ്ങനെ ചെയ്തു. അന്‍പതിലേറെ ഓഫീസുകളില്‍ നിന്നും വിവരം വന്നു. മിക്ക ജ്വല്ലറികളും ‌കോടിക്കണക്കിനു രൂപ അടക്കേണ്ട സ്ഥാനത്ത് ഏതാനും ലക്ഷങ്ങള്‍ നികുതി അടക്കുന്നു.
കോഴിക്കോട് സര്‍ക്കിള്‍ ‍-3 ഓഫീസര്‍ തന്ന വിവരം അനുസരിച്ച് ആണ് ഈ വാര്‍ത്ത എഴുതിയത്. ഇതാണ് ഏറ്റവും കുറവ് എന്നതിനാല്‍ . കോഴിക്കോട്ടെ മറ്റൊരു ഓഫീസിലേക്കും അപേക്ഷ കൈമാറിയിട്ടും ഇല്ല.
വിവരം ലഭിച്ചയുടനെ ഈ ഉദ്യോഗസ്ഥയെ വിളിച്ചു സംസാരിച്ചു, അവര്‍ വിവരം ശരിവെച്ചു, മാത്രമല്ല, ആഫബെറ്റിക്കല്‍ ഓര്‍ഡറില്‍ ആണ് നികുതി രജിസ്ട്രേഷന്‍ ഫയല്‍ ഉള്ളത്, വേറെ അക്കൌന്റ് ഉണ്ടെങ്കില്‍ അതും ഇതേ ഓഫീസില്‍ ഉണ്ടാവേണ്ടതാണ് എന്നവര്‍ പറഞ്ഞു. കോമ്പൌണ്ട് നികുതി ഇപ്രകാരം സ്വീകരിക്കുന്നതില്‍ നിയമപരമായി തെറ്റില്ല എന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ്‌ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ എ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചു ഞാന്‍ മെയിലും അയച്ചു. രണ്ട് ദിവസം കാത്തു, മറുപടി ലഭിക്കാത്തതിനാല്‍ ഉത്തമ വിശ്വാസത്തില്‍ ആണ് വാര്‍ത്ത‍ പുറത്തു കൊണ്ടുവന്നതും. അവരുടെ സ്ഥാപനത്തില്‍ മുന്‍പ് നടന്ന വില്‍പ്പന നികുതി റെയ്ഡും കള്ളപ്പണം പിടിച്ചതും എല്ലാം ചേര്‍ത്ത് വായിച്ചതും.കോഴിക്കോടെ ഉള്ള മലബാര്‍ ഗോള്‍ഡ്‌ എന്ന സ്ഥാപനം 78000 രൂപയെ അടച്ചിട്ടുള്ളൂ എന്ന എന്റെ വാര്‍ത്ത അപ്പോഴും കള്ളം ആകുന്നില്ല.

മറ്റു സ്ഥലങ്ങളില്‍ ഉള്ള മലബാര്‍ ഗോള്‍ഡ്‌ നികുതി അടക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
അപേക്ഷ കൈമാറാതെ, മനപൂര്‍വ്വം തെറ്റായ വിവരമാണ് നല്‍കിയതെങ്കില്‍ തീര്‍ച്ചയായും അവരില്‍ നിന്നും കമ്മീഷന്‍ പിഴ ഈടാക്കും.

ranji said...

hareesh, nee ezhuthiyathinu oru udaharanam nhanum arinhittundu..ente sisterinte marriaginu aabharanam edukkan kanhangade shoppil poyappol avaru chothichu ethu type bill venam ennu...avide 2 system undayirunnu..onnu tax free..mattetu tax pay cheyyunnathum...gold distribute cheyyaanaayi avarkku oru network undu...no tax n nuthing...

Anonymous said...

മാരീചാ.... വരൂ...

Suraj said...

ഹരീഷേ,

ഈ ഒരു വർഷ നികുതിത്തുക (രൂ. 5000) ഇത്ര ridiculously low ആണെന്ന് കണ്ടപ്പോൾ താങ്കൾ ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങൾ ചോദിച്ചില്ല എന്നാണ് ഈ കാളപെറ്റു-കയറെടുത്തി ലൈനിലെ ജേണലിസം കണ്ടിട്ട് മനസ്സിലായത്... Hugely disappointed :((

ഇതിന്റെ തുടരനെന്ന് പറഞ്ഞ് വച്ചിരിക്കുന്ന സാധനങ്ങളെങ്കിലും കൂടുതൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രം താങ്ങുക...

പാതിവെന്തതോ തെറ്റായതോ ആയ വിവരം വച്ചുകൊണ്ട് ഇങ്ങനൊരു പോസ്റ്റിട്ടാൽ ഈ ബ്ലോഗു വച്ചു താങ്കളെ പ്രസ്തുത ബിസിനസ് സ്ഥാപനത്തിനു കോടതികേറ്റാനും മാനനഷ്ടത്തിനു പിഴയീടാക്കാനും വളരെയെളുപ്പമാണ്. ഇന്റർനെറ്റിൽ ഒരു ബ്ലോഗ് പോസ്റ്റുമാത്രമാണിത്. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണെന്ന് പറഞ്ഞ് പ്രൊട്ടക്ഷൻ നേടാനോ രക്ഷപ്പെടാനോ ആവില്ല.

ശങ്കു ദാദ said...

ഈ ഒരു വർഷ നികുതിത്തുക (രൂ. 5000) ഇത്ര ridiculously low ആണെന്ന് കണ്ടപ്പോൾ താങ്കൾ ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങൾ ചോദിച്ചില്ല എന്നാണ് ഈ കാളപെറ്റു-കയറെടുത്തി ലൈനിലെ ജേണലിസം കണ്ടിട്ട് മനസ്സിലായത്... Hugely disappointed :((

എന്തൊക്കെയാണാവോ ആ ചോദ്യങ്ങള്‍?

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ ചില കോണ്‍ടാക്റ്റ് വച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ചുവടെ

കോഴിക്കോട് രാംമോഹന്‍ റോഡിലെ മലബാര്‍ ഗേറ്റില്‍ ഒരു കെട്ടിടത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ മൂന്നു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ ആഭരണവില്‍പന ശാല - അവിടെ അടച്ച നികുതി

2008 - 09ല്‍ - 2,26,63,380
2009 - 10ല്‍ - 2,3533, 540

രണ്ടാം നിലയില്‍ ആഭരണനിര്‍മ്മാണം. അവിടെ പൊതുജനങ്ങള്‍ക്കു കച്ചവടം ഇല്ല.
അവര്‍ അടച്ച നികുതി -

2008 - 09 - 85,13,000
2009 - 10 - 1,12,21,000

മൂന്നാം നിലയില്‍ ബുള്ള്യന്‍ ട്രേഡിംഗ് -
2008 - 09 - 5000
2009-10 - 78,000

ശങ്കു ദാദ said...

കിരണേ ഈ കണക്കുകള്‍ക്ക് ആധാരം?

കിരണ്‍ തോമസ് തോമ്പില്‍ said...

അത് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല. ഹരീഷ് ക്രോസ് ചെയ്ക്ക് ചെയ്യട്ടെ

Suraj said...

" എന്തൊക്കെയാണാവോ ആ ചോദ്യങ്ങള്‍? "

ആ ചോദ്യങ്ങളെന്താണെന്ന് ഈ പൊട്ടവാർത്തയുടെ ഉള്ളുകള്ളി പൊളിയുമ്പോ ഹരീഷിനു താനേ മനസ്സിലായിക്കോളും, ശങ്കുദാദ ബുദ്ധിമുട്ടണ്ട...

ശങ്കു ദാദ said...

പോട്ട വാര്‍ത്തയാണോ നല്ല വാര്‍ത്തയാണോ എന്ന് കാര്യം മുഴുവന്‍ അറിയാതെ എങ്ങിനെ വിലയിരുത്തും സൂരജെ. ഇത് ഉള്ളത് തന്നെയാണോ എന്ന് അറിയാന്‍ ഇത്തിരി ബുദ്ധി മുട്ടിയാലല്ലേ പറ്റു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വര്‍ണ്ണവ്യാപാര രംഗത്തെ നികുതി ചോര്‍ച്ചയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന സര്‍ക്കാരാണു ഇപ്പോളത്തേത് എന്ന് ധനമന്ത്രിയുടെ 2006-2007 ലെ ബഡ്‌ജറ്റ് പ്രസംഗം വായിച്ചാല്‍ അറിയാം...

2007 ലെ ബഡ്‌ജറ്റ് പ്രസംഗം

ഇതിലെ പാരഗ്രാഫ് 156 വായിക്കുക..സ്വര്‍ണ്ണവ്യാപാര രംഗത്തെ നികുതി വെട്ടിപ്പുകളെക്കുറിച്ച് അവധാനതയോടെ ധനമന്ത്രി സമീപിച്ചിരിക്കുന്നത് കാണാം..ഇതേ ബഡ്‌ജറ്റില്‍ തന്നെ 201 ആം നമ്പര്‍ പാരഗ്രാഫ് മുതല്‍ “കോമ്പൌണ്ടിംഗ് നികുതി” സമ്പ്രദായം കൊണ്ടുവരുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങള്‍ കാണാം

അതിന്റെ ഒക്കെ ഫലമായിട്ടാണു ഈ രംഗത്തു നിന്നുള്ള വരുമാനം 160 കോടിയായി ഉയര്‍ന്നത്.

ഇനി 2009 -2010 ലെ ബഡ്‌ജറ്റ് നോക്കുക.

2009 ലെ ബഡ്‌ജറ്റ് പ്രസംഗം

ഇതില്‍ 226,227 ,228 പാരഗ്രാഫുകള്‍ വായിക്കുക.228 ആമത്തെ ഖണ്ഡികയില്‍ “ബുള്ളിയന്‍ ട്രേഡിംഗി”ല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന നികുതിയും നിയന്ത്രണങ്ങളും കാണാം.

ഈ വിഭാഗത്തില്‍ പെട്ട ട്രേഡിംഗിന് മലബാര്‍ ഗോള്‍ഡ് അടച്ച നികുതിയെ പറ്റി “കിരണ്‍ തോമസ് “കൊടുത്തിരിക്കുന്ന കണക്കുകള്‍ നോക്കുക

മൂന്നാം നിലയില്‍ ബുള്ള്യന്‍ ട്രേഡിംഗ് -
2008 - 09 - 5000
2009-10 - 78,000

അതായത് 2008 -09 ല്‍ 5000 രൂപ മാത്രം അടച്ചിരുന്ന വിഭാഗത്തില്‍ ധനമന്ത്രിയുടെ 2009 ലെ ബഡ്‌ജറ്റിനു ശേഷം നികുതി വരുമാനം 78,000 രൂ ആയി ഉയര്‍ന്നിരിക്കുന്നു എന്ന് കാണാം...ഇത് ഈ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയോടെയുള്ള സമീപനത്തിന്റെ നേട്ടമല്ലേ ഹരീഷ്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@കിരണ്‍:::മലബാര്‍ ഗോള്‍ഡാണ് കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം നികുതി ഒടുക്കിയ സ്വര്‍ണക്കട... ഏതാണ്ട് 11 കോടി വരും... ഇങ്ങനെ കേള്‍ക്കുന്നു കിരണേ, ശരിയാണോ ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വര്‍ണ്ണവ്യാപാര രംഗത്തെ നികുതി ചോര്‍ച്ചയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന സര്‍ക്കാരാണു ഇപ്പോളത്തേത് എന്ന് ധനമന്ത്രിയുടെ 2006-2007 ലെ ബഡ്‌ജറ്റ് പ്രസംഗം വായിച്ചാല്‍ അറിയാം...

2007 ലെ ബഡ്‌ജറ്റ് പ്രസംഗം

ഇതിലെ പാരഗ്രാഫ് 156 വായിക്കുക..സ്വര്‍ണ്ണവ്യാപാര രംഗത്തെ നികുതി വെട്ടിപ്പുകളെക്കുറിച്ച് അവധാനതയോടെ ധനമന്ത്രി സമീപിച്ചിരിക്കുന്നത് കാണാം..ഇതേ ബഡ്‌ജറ്റില്‍ തന്നെ 201 ആം നമ്പര്‍ പാരഗ്രാഫ് മുതല്‍ “കോമ്പൌണ്ടിംഗ് നികുതി” സമ്പ്രദായം കൊണ്ടുവരുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങള്‍ കാണാം

അതിന്റെ ഒക്കെ ഫലമായിട്ടാണു ഈ രംഗത്തു നിന്നുള്ള വരുമാനം 160 കോടിയായി ഉയര്‍ന്നത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇനി 2009 -2010 ലെ ബഡ്‌ജറ്റ് നോക്കുക.

2009 ലെ ബഡ്‌ജറ്റ് പ്രസംഗം

ഇതില്‍ 226,227 ,228 പാരഗ്രാഫുകള്‍ വായിക്കുക.228 ആമത്തെ ഖണ്ഡികയില്‍ “ബുള്ളിയന്‍ ട്രേഡിംഗി”ല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന നികുതിയും നിയന്ത്രണങ്ങളും കാണാം.

ഈ വിഭാഗത്തില്‍ പെട്ട ട്രേഡിംഗിന് മലബാര്‍ ഗോള്‍ഡ് അടച്ച നികുതിയെ പറ്റി “കിരണ്‍ തോമസ് “കൊടുത്തിരിക്കുന്ന കണക്കുകള്‍ നോക്കുക


മൂന്നാം നിലയില്‍ ബുള്ള്യന്‍ ട്രേഡിംഗ് -
2008 - 09 - 5000
2009-10 - 78,000

അതായത് 2008 -09 ല്‍ 5000 രൂപ മാത്രം അടച്ചിരുന്ന വിഭാഗത്തില്‍ ധനമന്ത്രിയുടെ 2009 ലെ ബഡ്‌ജറ്റിനു ശേഷം നികുതി വരുമാനം 78,000 രൂ ആയി ഉയര്‍ന്നിരിക്കുന്നു എന്ന് കാണാം...ഇത് ഈ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയോടെയുള്ള സമീപനത്തിന്റെ നേട്ടമല്ലേ ഹരീഷ്?

Suraj said...

അന്വേഷിച്ചിടത്തോളം ഹരീഷ് ഇക്കാര്യത്തിലെങ്കിലും ശരിക്കും “മടിയൻ” ആയിപ്പോയി. അല്ലെങ്കിൽ ആരോ പുള്ളിയെ “മഠയൻ” ആക്കി :(

ഹരീഷ് ശേഖരിച്ചു എന്നു പറയുന്ന വിവരാവകാശ വിവരം ഏത് itemനു നേരെ അടയ്ക്കപ്പെടുന്ന ടാക്സാണെന്ന് ഒന്നന്വേഷിക്കാൻ മെനക്കെട്ടിരുന്നെങ്കിൽ ഇതിത്രവലിയ ഫ്ലോപ്പാകുമായിരുന്നില്ല. അറിഞ്ഞിടത്തോളം ഇത് മലബാർ ഗോൾഡിന്റെ Bullion (ബൂളിയൻ) വ്യാപാരം നടത്തുന്ന ഒരു ശാഖയുടെ ലാഭവിഹിതത്തിൽ നിന്ന് അടയ്ക്കുന്ന 1% ടാക്സ് മാത്രമായിരുന്നു (ബൂളിയൻ വ്യാപാരത്തിനു വാറ്റ് 1%മാണു). ലാഭവിഹിതത്തിന്റെ 1% ആയതുകൊണ്ടുതന്നെ സാധാരണ ജുവലറിക്കുള്ളതുപോലെ ലാഭം കിട്ടാത്ത ബൂളിയൻ ട്രേഡിംഗിനു ഇത്ര കുറഞ്ഞ ടാക്സ് സ്വാഭാവികവുമാണ്.

സംഭവിച്ചത് മിക്കവാറും ഇങ്ങനെയായിരിക്കും : ഹരീഷ് കൊടുത്ത അപേക്ഷപ്രകാരമുള്ള നിർദ്ദേശങ്ങളോ ഉപ-അപേക്ഷകളോ അതാത് ഓഫിസ് ഡെസ്കുകളിലേക്ക് പോയിട്ടുണ്ടാവും. അതിൻപ്രകാരം ഓരോ concerned ഓഫിസറും തങ്ങളുടെ പരിധിയിൽ വരുന്നതിനു മാത്രം മറുപടിയും നൽകിയിട്ടുണ്ടാവും. മലബാർ ഗോൾഡ് എന്ന ബ്രാന്റിന്റെ പേരിലല്ല ടാക്സ് അടക്കുക, ഓരോ കടയും വെവ്വേറെ റെജിസ്റ്റർ ചെയ്ത് ടാക്സ് കെട്ടുന്നതാണ് രീതി എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഓരോ കടയ്ക്കും അതാതു സർക്കിളുകളിലായിരിക്കാം അടവ് (ഹരീഷിന്റെ പോസ്റ്റിൽ കാണുന്നത് സർക്കിൾ-3യിലെ വിവരം മാത്രമാണ്. സ്പെഷ്യൽ സർക്കിൾ ഓഫിസുകൾ വേറേകിടക്കുന്നു, അവിടൊക്കെ അന്വേഷിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ). മൊത്തത്തിൽ നികുതി അടയ്ക്കപ്പെടുന്നത് അത് ടാബുലേറ്റ് ചെയ്യാനോ itemized ആക്കാനോ മെനക്കെടാതെ ഹരീഷിന്റെ അപേക്ഷ ആദ്യം സ്വീകരിച്ച ആപ്പീസർ എല്ലാം കൂടി എടുത്ത് നൽകിക്കാണും (അങ്ങനെ കൊടുക്കണമെന്നൊന്നും വിവരാവകാശനിയമത്തിൽ നിഷ്കർഷകളില്ല).

കിട്ടിയപാടെ സാധനം സ്കൂപ്പാക്കാൻ ഹരീഷ് എല്ലാങ്കൂടി എടുത്ത് ബ്ലോഗേൽ താങ്ങി. ഈ മേഖലയിലെ ടാക്സിംഗ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ഏറ്റവും ബെയ്സിക് ആയ അന്വേഷണം പോലും നടത്താതെയാണ് ഈ “സ്കൂപ്പൊക്കെ” എടുത്ത് ബ്ലോഗിലിട്ടത് എന്നാണു ഇത്രേടം വായിച്ചിട്ട് മനസ്സിലാകുന്നത്. പത്രത്തിലിട്ടാൽ ഇതിനു എഡിറ്റോറിയൽ ഡെസ്കിലടക്കമുള്ളവർ സമാധാനം പറയാനും ഉത്തമവിശ്വാസത്തിൽ പ്രസിദ്ധീകരിച്ചതാണെന്ന് കേസുപറയാനും കാണും, പക്ഷേ ബ്ലോഗിലിട്ടാൽ സ്വയം പ്രസാധനമാണ്, ഒരു പത്രക്കാരനും താങ്ങാൻ കാണുകേല. സൈബർ നിയമം മാത്രം മതി, മാനനഷ്ടക്കേസു പറഞ്ഞുപറഞ്ഞ് ജീവിതം കോഞ്ഞാട്ടയാകാൻ !

ഹരീഷിനെ പോത്തുകാലപ്പൻ തന്നെ രക്ഷിക്കട്ടെ :((

ചെലക്കാണ്ട് പോടാ said...

ഗുഡ് വര്‍ക്ക്....

Harish said...

വൈകിയതിനു എല്ലാവരും എന്നോട് സദയം ക്ഷമിക്കണം, പനി പിടിച്ചു ഇരുന്നിട്ടും സുഗതകുമാരി ടീച്ചര്‍ കാസര്‍കോട്ട് വന്നിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ടീച്ചറുടെ കൂടെ നവംബര്‍ 30 നു രാവിലെ ഇറങ്ങിയതാ.. അന്നേ ദിവസം രാവിലെ മുതല്‍ എന്‍ഡോസള്‍ഫാന്‍ നഷ്ടാവലോകന സംഘത്തിന്റെ കൂടെ എല്ലാ പഞ്ചായത്തുകളിലും അത് തളിച്ച സര്‍വ്വ പ്രദേശങ്ങളിലും പൊയ്ക്കൊണ്ടിരിക്കുന്നു.ദാ ഇപ്പൊ വീട്ടില്‍ വന്നതേ ഉള്ളൂ. നാളെ രാവിലെ ആറു മണിക്ക് വീണ്ടും പോകണം, ഒരു നാല് ദിവസം കൂടി ഈ യാത്ര വേണ്ടി വരും. അതിനു ശേഷമേ എനിക്ക്‌ വിവാദ വിഷയത്തില്‍ എന്തെങ്കിലും തുടര്‍ അന്വേഷണം നടത്താന്‍ ആവൂ.
വന്ന വിവരാവകാശ മറുപടികള്‍ സ്കാന്‍ ചെയ്തു ഒരു പോസ്റ്റ്‌ കൂടി ഉണ്ടാക്കാന്‍ ഇനി മൂന്ന് നാല് ദിവസം കഴിഞ്ഞേ സാധിക്കൂ.

ഒരു കാര്യം ഉറപ്പാണ്. എന്റെ പ്രാഥമിക വിലയിരുത്തലില്‍ തന്നെ ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സ്ഥാപനം വിവിധ പേരുകളില്‍ ആയി, രണ്ട് ഓഫീസുകളില്‍ , രണ്ട് കോടിയില്‍ ഏറെ രൂപ നികുതി അടച്ചതായി മനസിലായി. അതായത് 'മലബാര്‍ ഗോള്‍ഡ്‌ ' എന്ന സ്ഥാപനം മാത്രം അടച്ച നികുതിയാണ് ഞാന്‍ പറഞ്ഞ അയ്യായിരവും എഴുപത്തി എട്ടായിരവും. സമാന പേരുകളില്‍ ഇവര്‍ നികുതി അടക്കുന്നുണ്ട്. മറ്റു പലയിടത്തും ഈ സ്ഥാപനം പലവിധ പേരുകളില്‍ ആണ് നികുതിഅടക്കുന്നത്.

അതായത് ഞാന്‍ ഇട്ട പോസ്റ്റ്‌ "ആ സ്ഥാപനം ആകെ അടച്ച ടാക്സ് നാമ മാത്രമാണ്" എന്ന അര്‍ഥം നല്‍കുന്നു, --- അത് തെറ്റാണ്.----

സൂരജ് പറഞ്ഞതുപോലെ മടിയാണ് പ്രശ്നമായത്. കിട്ടിയ രേഖയിന്മേല്‍ അത്യാവശ്യം ഫോണില്‍ അന്വേഷണം നടത്തിയപ്പോള്‍ കിട്ടിയ വിവരത്തില്‍ തന്നെ "ടാക്സ് വെട്ടിപ്പ് ഉണ്ട് എന്നതിന്‌ തെളിവ് ലഭിച്ചു" എന്ന് തോന്നിയതിനാല്‍ ആണ് ഞാന്‍ അത് പോസ്റ്റ്‌ ആക്കിയത്. എങ്കിലും അവര്‍ ഇത്രമാത്രം കുറച്ചാണ് ടാക്സ് അടക്കുക എന്ന് വിശ്വസിക്കാന്‍ നമ്മുടെ കോമണ്‍സെന്‍സ് അനുവദിക്കില്ലല്ലോ, അതിനാലാണ് പോസ്റ്റില്‍ ചില ദിഫന്സുകള്‍എടുത്തത്.

"അഥവാ, മറ്റേതെങ്കിലും വഴിയില്‍ ടാക്സ് അടക്കുന്നുന്ടെങ്കില്‍ "നൂറു ശതമാനം സത്യസന്ധതയും അങ്ങേയറ്റം സുതാര്യതയും" ഉണ്ടെന്നു അവകാശപ്പെടുന്ന ഈ സ്ഥാപനത്തിന് കൂടുതല്‍ സത്യസന്ധമായി കണക്കുകള്‍ നല്‍കാവുന്നതേയുള്ളൂ." -- എന്ന് എഴുതാന്‍ കാരണം അതാണ്‌.
എങ്കിലും ഈ മേഖലയിലെ ടാക്സിംഗ് രീതികളെപ്പറ്റി വിശദമായ അന്വേഷണം ഞാന്‍ നടത്തിയില്ല എന്നത് എനിക്ക്‌ പറ്റിയ തെറ്റ്.

ജോസ്കോ, ആലുക്കാസ് അടക്കം മറ്റെല്ലാ പ്രമുഖ ജ്വല്ലറികളും ഒറ്റ പേരില്‍ ഒറ്റ അക്കൌണ്ടില്‍ കോടികള്‍ നികുതി അടക്കുമ്പോള്‍ ഈ വിവാദ സ്ഥാപനം മാത്രം ഓരോയിടത്തും ഓരോ പേരുകളില്‍ ആണ് നികുതി അടക്കുന്നത്. ഇത് തന്നെ ദുരൂഹമാണെന്ന് എനിക്ക്‌ തോന്നി. അതൊക്കെ വഴിയെപോസ്റ്റുകളില്‍ എഴുതാമെന്നും..
ഏതായാലും ഈ സ്ഥാപനം അടക്കം ഒരാളും വില്‍പ്പനയുടെ പത്തു ശതമാനം പോലും നികുതി അടക്കുന്നില്ല എന്ന സത്യം (ഒരുപക്ഷെ ഐസക്ക് അടക്കം എല്ലാവര്‍ക്കും അറിയുന്ന സത്യം) തെളിവ് സഹിതം പുറത്തു കൊണ്ടുവരാം എന്നത് മാത്രമായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. വില്‍പ്പന നികുതി വിജിലന്‍സ് വിഭാഗം പാവപ്പെട്ട ജ്വല്ലരിക്കാരെ മാത്രമേ റെയ്ഡ് നടത്തി പീടിപ്പിക്കുന്നുള്ളൂ. ഒറ്റ വലിയവനെയുംതൊടുന്നില്ല.
അതിനുള്ള തെളിവും വിവിധ മറുപടിയില്‍ ഉണ്ട്. അത് കോടതിയില്‍ ഹാജരാക്കിയാല്‍ തുടര്‍ നടപടികള്‍ സാധ്യമാണെന്ന് ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

ഏതായാലും ഇത്രയും ആയില്ലേ, ഈ എന്‍ഡോസള്‍ഫാന്‍ പഠന സംഘമൊന്നു തിരിച്ചു പോയി ഞാനൊന്ന് ഫ്രീയാകട്ടെ, ഈ ജ്വല്ലറി കണക്കുകള്‍ക്ക്‌ പിറകെ ഇറങ്ങി ഒരറ്റം മുതല്‍ പഠിച്ചു പോളിച്ചടുക്കിയിട്ടെ ഉള്ളൂ... വാങ്ങുന്ന സ്വര്‍ണ്ണത്തിനു മലയാളിയെക്കൊണ്ട് ടാക്സ് അടപ്പിക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ,. (പാര്‍ട്ടിക്കാര്‍ പറയുന്നത് ശരിയാണെങ്കില്‍ ഐസക്കുംസര്‍ക്കാരും എന്നെ സഹായിക്കും) വെല്ലുവിളികള്‍ എല്ലാം പിന്നെ, ഇപ്പോഴില്ലായേ...

എന്റെ പേരില്‍ ആരും തമ്മില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുത് പ്ളീസ്.
ഇതൊരു നല്ല ഉദ്ദേശത്തോടെ ഇറക്കിയ ബസ്സാണ്... നല്ല ചര്‍ച്ചകള്‍ തുടരട്ടെ,

പിന്നെ സൂരജ് ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു മാനനഷ്ട കേസ് ഞാന്‍ ഭയപ്പെടുന്നില്ല,
കാരണം അവര്‍ പരസ്യം നല്‍കുന്ന ആ സ്ഥാപനത്തിന്റെ പേരില്‍ കോഴിക്കോട് അവര്‍ ആകെ അടക്കുന്ന നികുതി ഞാന്‍ പറഞ്ഞ തുക മാത്രമാണ് എന്നാണ് എനിക്ക്‌ ഇപ്പോഴും ലഭിക്കുന്ന വിവരം. മാത്രമല്ല, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ , പൊതുനന്മ ലാക്കാകി, ഉത്തമ വിശ്വാസത്തില്‍ ചെയ്യുന്ന ഒരു ആരോപണവും മാനനഷ്ടതിന്റെ പരിധിയില്‍ വരില്ല എന്നാണ് ഞാന്‍ പഠിച്ച നിയമം എന്നോട് പറയുന്നത്.
മറിച്ചാണെങ്കില്‍ ............. തലേവര. :-D

Harish said...

മറ്റു പലേ പത്രലെഖകരെയും ഞാന്‍ വിമര്‍ശിക്കാറുള്ളത് പോലെ, ആവശ്യമായ റിസര്‍ച് ഇല്ലായ്മയും എടുത്തു ചാട്ടവും ആണ് ഈ അപകടം എനിക്കും വരുത്തിയത്.
എങ്കിലും ഈ പരമ്പര മുന്നോട്ടു വെക്കുന്ന ആശയം വരും പോസ്റ്റുകളില്‍ തുടരും ..
വില്‍പ്പനയും ടാക്സും തമ്മിലെ അന്തരം കണ്ടു പിടിക്കാമോ എന്ന പുതിയ അന്വേഷണവും ...

മുരിക്കുമ്കുന്നത്ത് അഹമ്മദ് ഹാജി said...

ബ്ലോഗും ബസ്സും വായിച്ചിട്ട് എനിക്കിഷ്ട്ടപ്പെട്ടതും
യോജിക്കാൻ പറ്റുന്ന ഒരേ കാര്യം ഇഞ്ചിയുടെ ഉമ്മയാണ്. എനിക്കും കിട്ടിയാൽ കൊള്ളമെന്നുണ്ട്.

Khalid Ahammad (ഖാലിദ് അഹമ്മദ്) said...

ബാപ്പാന്റ് കഴിഞ്ഞിട്ട് എനിക്കും വേണം.

Anonymous said...

കഷ്ടമായപ്പോയി! ബ്ലോഗിന്റെ പേര് കേരളഭൂമി എന്നതിനു പകരം കേരളാഭിമാനി എന്നായിരുന്നെങ്കില് കടിച്ചുകീറുന്ന കമന്റുകള് പലതും ഒഴിവായേനേ!

aneeshmadathara said...

hareeshe endosulphanekurichu iniyum enthu patikan. Ithrayum patichitum mathiyayile.. pavangale iniyum baliyadakano..namude nayangal thiruthukayalle vendathu..vamban muthalalimarku kolla labhamundakunathinu pavangale kolaku kodukuna thamburakanmarude ee nara nayatu..Patanam nadathiyalum pazhaya padi thane endosulphan etavum nalla karshaka mithramanenu kandethum..ivide pavapendavante jeevanu enthu vila..Kadammanitayude vakukalum kodiyettam gopiyude "enthoru sppedu" enna cinemayile commentum annu thanne agolavalkaranathinte bheekarathayekurichu namme ormipichu kondirunu. enitum namal ithelamm kannadachu kandilenu nadikunu. madhhyama pravarthakar polum thoolikaye thante swakarya sathruvine vaka varuthanula ayudhamaki matunu..koottathil panam samadikanum..

Mayiladan said...

Closely following Harish. Its very evident that TAX is not payed justifiably. If the TAX that is already payed by end customer is not transferred to Govt, its really really dirty business.

prageesh said...

It is time to think beyond the tax question. Far importantly we need to see that how gold giants are institutionalizing the practice of dowry.Just a 2km walk in the MG Road Kerala will prove the level of our addiction towards the yellow metal.The media,adworld,films,religions all are contributing to this goldy hysteria which is a futuristic threat to Kerala Economy.

Rachel Phillips said...

good work....keep going