Monday, April 18, 2011

EXCLUSIVE: നിയമങ്ങള്‍ ലംഘിച്ച് എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ ഒറീസ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു !!

ഒറീസ സര്‍ക്കാരിന് കീഴിലെ കൃഷി വകുപ്പാണ് ഭക്ഷണ സാധനങ്ങള്‍ക്കടക്കം എന്‍ഡോസള്‍ഫാന്‍ നിയമവിരുദ്ധമായി തളിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്.
കേന്ദ്ര കീടനാശിനി ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്ത വിളകള്‍ക്കും കീടങ്ങള്‍ക്കും എതിരായേ ഓരോ കീടനാശിനിയും ഉപയോഗിക്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്. . എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാവുന്ന വിളകള്‍ ഇവയാണ്. Arhar, Bhindi, Brinjal, Cotton, Jute, Paddy, Maize, Wheat, Gram, Mustard , Bhindi, Chillies, Tea.
ഇതില്‍ എവിടെയും കശുമാവിന് എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാം എന്ന് പറയുന്നില്ല. കാസര്‍ഗോട്ടെ മുപ്പതു വര്‍ഷത്തെ ഉപയോഗം നിയമാവിരുധമായിരുന്നു എന്നത് വ്യക്തമാണ്.

എന്നാല്‍ ഇതുപോലെ സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്തുള്ള നരഹത്യ ഇപ്പോഴും ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. റാഗി, പയര് വര്‍ഗ്ഗങ്ങള്‍, തക്കാളി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളില്‍ നിയമവിരുദ്ധമായി എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ ഒറീസ സര്‍ക്കാരിന് കീഴിലെ കൃഷി മന്ത്രാലയം തന്നേ പറയുന്നതായി ബന്ധപ്പെട്ട രേഖകള്‍ തെളിയിക്കുന്നു. കൃഷി വകുപ്പ് പുറത്തിറക്കുന്ന പാക്കേജ് ഓഫ് പ്രാക്ടീസ് അനുസരിച്ച് എന്‍ഡോസല്ഫാന്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നു.

RAGI - Armyworm and cutworm - Endosulfan 4%

PULSES - Pulse beetle (Callosobruchus chinensis) - Endosulfan dust
Pod borer complex in arhar - Spray Endosulfan 35 EC @ 400 ml per acre with 200 litres of water
starting from flowering till pod maturity at 15 days intervals

CASTOR - Shoot and capsule borer (Conogethes punctiferalis) - Apply Endosulfan 35 EC @ 1000 ml


TOMATO - Serpentine leaf miner ( Liriomyza trifolii) - Spray Endosulfan 35 EC @ 400 ml/acre.


SWEET POTATO - Weevil (Cylas formicarius) and defoliators - Spray 400 ml/acre of Endosulfan 35 EC in 200 litres of water.

എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ഉപദേശം
മലയാളികള്‍ തനിക്കാവശ്യമുള്ളതിന്റെ സിംഹഭാഗം ഭക്ഷണവും ഇറക്കുമതി ചെയ്യുന്നതിനാല്‍, ഈ ഭക്ഷ്യ വസ്തുക്കളില്‍ പലതും കേരളത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

എന്‍ഡോസല്ഫാന്‍ നിരോധനത്തെ എതിര്‍ക്കുമ്പോഴും നിയമവിരുദ്ധമായി അതുപയോഗിക്കാന്‍ ചില സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളോട് കേന്ദ്ര കൃഷി മന്ത്രാലയം മൌനം പാലിക്കുകയാണ്.

No comments: