Thursday, September 30, 2010

ഹാ മതസൌഹാര്‍ദ്ദ കേരളമേ ലജ്ജിക്ക !!

 അയോധ്യയില്‍ അമ്പലവും പള്ളിയും നിന്ന സ്ഥലം ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിട്ടെടുത്ത സമാധാനത്തില്‍ ഒരു രാജ്യം മുഴുവന്‍ സന്തോഷിച്ച ആ നല്ല ദിവസം ,  പക്ഷെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്  സ്വദേശി ബിജു എന്ന യുവാവിനു ഒരു കറുത്ത ദിവസമായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മന്ത്രം ഇന്ത്യയെമ്പാടും മുഴങ്ങുന്ന സമയത്തും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ ബിജു മതവൈരത്തിന്റെ ഓരോ അടിയും ഏറ്റു വാങ്ങുകയായിരുന്നു....

പാണ്ടിക്കാട്: ഒരു മുസ്ലീം യുവതിയെ സ്നേഹിച്ചു എന്ന കുറ്റത്തിന് ബിജു എന്ന യുവാവിനെ പെണ്‍ വീട്ടുകാര്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. സപ്തംബര്‍ മുപ്പതാം തീയതി മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് മഞ്ചേരി പറമ്പന്‍ വീട്ടില്‍ ബിജുവിനെ,  മുസ്ലീം യുവതിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ്  ഓടിച്ചിട്ട്‌ പിടിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വസ്ത്രം ഉരിഞ്ഞു കൈകള്‍ വരിഞ്ഞു കെട്ടി പൊതുജന മധ്യത്തിലൂടെ നടത്തിക്കുകയും ഒടുവില്‍ അടിവസ്ത്രം മാത്രം ഇട്ട നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറുകൊണ്ട്ട് കെട്ടിയിട്ട് നൂറിലേറെ ആളുകളുടെ മുന്‍പിലിട്ടു പൊതിരെ തല്ലുകയും ചെയ്തത്. പാണ്ടിക്കാട് സ്വദേശിയായ കാപ്പിക്കുഴി അലവി എന്നയാളുടെ മകള്‍  റാഷിദയുമായി ബിജു പ്രണയത്തിലായിരുന്നു. എന്നാല്‍ റാഷിദയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ബിജുവിനോട് ഈ ബന്ധം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെയും ബിജു റഷീദയുമായി സംസാരിച്ചതാണ് റാഷിദയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നു ഒരു സംഘം ആളുകള്‍ ബിജുവിനെ അടിക്കാന്‍ ഓടിച്ചു. രക്ഷപ്പെടാനായി പുഴയില്‍ ചാടിയ യുവാവിനെ നീന്തി പിടിച്ച ശേഷം കരയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് യുവാവിനെ അടിവസ്ത്രം മാത്രം ഉടുത്ത നിലയില്‍ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി റോഡിലൂടെ നടത്തിക്കുകയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കയറു കൊണ്ടു കെട്ടിയിട്ടു നാട്ടുകാര്‍ കാണ്‍കെ പൊതിരെ തല്ലുകയും ചെയ്തു. ഈ സമയമത്രയും , പെണ്‍ വീട്ടുകാര്‍ യുവാവിനെ ശാസിക്കുകയും 'ഇനി അവളെ കാണരുത്' എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
                         ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസും യുവാവിന്റെ കൈകള്‍ കയറുപയോഗിച്ചു പിന്നിലേക്ക്‌ കെട്ടിയാണ് കൊണ്ടു പോയതെന്നും അപ്പോള്‍ "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍ .. ഞാന്‍ ഓടിപ്പോവില്ല സര്‍ " എന്ന് യുവാവ് പോലീസിനോട് പറയുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അവശനായ ബിജുവിനെ പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദരിദ്ര യുവാവാണ് ബിജു.
അന്തരിച്ച അയ്യപ്പന്റെയും വിശാലയുടെയും മകനാണ്.  പിന്നീട് ബിജുവിനെ മര്‍ദ്ദിച്ച അലവിയെയും മകള്‍ രാഷിദയെയും പോലീസ് സ്റെഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു.

ഒരു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ മാധ്യമങ്ങളോ മത നേതാക്കളോ രാഷ്ട്രീയക്കാരോ ഇടപെട്ടിട്ടില്ല. 'താലിബാന്‍ മോഡല്‍ നീതി' നടപ്പാക്കുന്ന മതഭ്രാന്തന്മാരോടല്ല, അത് കണ്ടുകൊണ്ടു നിന്ന ജനതയുടെ നിസ്സംഗതയോടാണ് എന്റെ രോഷം.
അവരെയാണ് നാം കൂടുതല്‍ പേടിക്കേണ്ടതും. അയോധ്യ വിധിയുടെ ആ സമാധാന സുദിനത്തില്‍ തന്നെ മതാന്ധതയുടെ പ്രഹരം ഏറ്റു വാങ്ങിയ ബിജുവിനോട് നാം എങ്ങനെയാണ് മാപ്പ് ചോദിക്കുക?
കുറ്റവാളികളെ ആരാണ് ശിക്ഷിക്കുക?
പോലീസ് പോലും മനുഷ്യാവകാശ ലംഘനത്തിന് ദൃക്സാക്ഷിയായി നിന്നതിനു ആഭ്യന്തരമന്ത്രി മറുപടി പറയണം.

അയോധ്യ കേസില്‍ വന്നത് വിധിയല്ല, ജഡ്ജിമാരുടെ മുന്‍വിധി.

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പുറത്തു വന്നു. മൂന്ന് ജഡ്ജിമാരും വെവ്വേറെ വിധിന്യായമാണ് നല്‍കിയത്.

ജസ്റ്റിസ് ഖാന്‍ - http://rjbm.nic.in/suk.pdf
ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍  - http://rjbm.nic.in/sa.pdf
ജസ്റ്റിസ് ധരംവീര്‍ ശര്‍മ -  http://rjbm.nic.in/dv1.pdf
 http://rjbm.nic.in/dv2.pdf


 എങ്കിലും ഭൂരിപക്ഷ തീരുമാന പ്രകാരം സുന്നി ബോര്‍ഡിന്റെ ഹരജി തള്ളി.
രാമന്റെ ജന്മസ്ഥലമാണോ അല്ലയോ എന്നത് സംബന്ധിച്ച് തെളിവുകള്‍ അപൂര്ന്നമെങ്കിലും , കാലാകാലമായി രാമജന്മ സ്ഥലമായി ഹിന്ദുക്കള്‍ ആരാധന നടത്തിയ സ്ഥലമാണ് . അത് ബാബര്‍ പോളിക്കുകയോ , പഴമ കൊണ്ടു പൊളിഞ്ഞു വീണ സ്ഥലത്ത്  പള്ളി പണിയുകയോ ചെയ്തു.
പള്ളി മുസ്ലീം നിയമപ്രകാരമല്ല പണിതത്. അതിനാല്‍ അത് നിലനില്‍ക്കില്ല.
എങ്കിലും പുറത്തെ സ്ഥലം സുന്നി ബോര്‍ഡിനും നിര്മോഹി ആഖാരയ്ക്കും വീതിച്ചു നല്‍കും.
മൂന്ന് മാസത്തേയ്ക്ക് തല സ്ഥിതി തുടരും.

ഈ വിധി വായിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാകും, ജഡ്ജിമാര്‍ തങ്ങള്‍ക്കു മുന്നില്‍ വന്ന തെളിവുകള്‍ക്ക് ഉപരി, സ്വന്തം മുന്‍വിധികള്‍ ആണ് വിധി പറയാന്‍ ഉപയോഗിച്ചത്.
"പൊതുവേ ഹിന്ദുക്കള്‍ക്ക് അനുകൂലമായി" "മുസ്ലീങ്ങള്‍ക്ക് എതിരായി" എന്നെല്ലാം ഒരു വിധിന്യായത്തില്‍ പറയുന്നത് നിയമത്തിനു നിരക്കുന്നതല്ല.
കേസ് ഹിന്ദുവും മുസല്‍മാനും തമ്മില്‍ അല്ല, കക്ഷികള്‍ തമ്മില്‍ മാത്രമാണ്. രാജ്യത്തെ ഹിന്ദുവിനെ പ്രതിനിധീകരിച്ചല്ല
ഒരു ജഡ്ജ് "ശ്രീരാമ ചന്ദ്ര ജി" എന്നൊക്കെയാണ് വിധിയില്‍ പറയുന്നത് , ശുദ്ധ അസംബന്ധം. രാമന്‍ ഈ കേസില്‍ ഒരു ലീഗല്‍ വ്യക്തി മാത്രമാണ്.
ഹിന്ദു ദൈവമല്ല. മൂന്ന് ജഡ്ജിമാര്‍ മൂന്ന് തരത്തില്‍ പറഞ്ഞതിലൂടെ തന്നെ ഈ വിധിയുടെയും , ജുഡീഷ്യറിയുടെയും  അന്തസ്സത്ത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
 ഏതായാലും ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന (?) ഈ വിധി ഇനി ചരിത്രത്തിന്‍റെ ഭാഗം.
ബാക്കി ചരിത്രം വിലയിരുത്തട്ടെ.

Wednesday, September 15, 2010

മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി


മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി വി.എസ് ??
ജയറാം രമേഷിന്റെ കത്തിന് തുടര്‍ നടപടിയില്ല !!
             മൂന്നാറിലെ 17922  ഏക്കര്‍ വനഭൂമിയായി നോട്ടിഫൈ ചെയ്യണമെന്ന 1980 ലേ സര്‍ക്കാര്‍ ഉത്തരവും ലാന്റ് ബോര്‍ഡ് അവാര്‍ഡും ഇനിയും അവഗണിക്കപ്പെടുന്നതിനു പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നിക്ഷിപ്ത താല്പര്യമാണെന്ന് സൂചന. മൂന്നാറിലെ വനഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വി എസ്സിന് പക്ഷെ ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നതിനോട് താല്പര്യമില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നോട്ടിഫികേഷന്‍ അനിശ്ചിതമായി വൈകുകയാണ്.
             'വണ്‍ എര്‍ത്ത്  വണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെതുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ മൂന്നാറിലേക്ക് അയച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്നു വ്യക്തമാക്കുന്നുണ്ട്.  മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ശ്രീ.ജയറാം രമേശ്‌ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജൂണ്‍ 23 നു അയച്ച ആ കത്തിന് നാളിതുവരെയായി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
                                       മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്ന വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ  ആവര്‍ത്തിച്ചുള്ള ആവശ്യം മന്ത്രി സഭയില്‍ അവഗണിച്ച മട്ടാണ്.  ഈ വിഷയം തീരുമാനിക്കാന്‍ ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.
വനമായി നോട്ടിഫൈ ചെയ്‌താല്‍ പിന്നെ മൂന്നാറില്‍ പട്ടയം നല്‍കാന്‍ കഴിയില്ല എന്നതാണ് വി. എസ് ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ ഇത് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ വൈകുന്നതിനെതിരെ പ്രശസ്ത കവയിത്രി സുഗതകുമാരി അടക്കമുള്ള സാംസ്കാരിക -പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.
                              വരും ദിവസങ്ങളില്‍ വി.എസ്സിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌ വരുമെന്ന് സൂചനയുണ്ട്.   വിഷയം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുന്‍പാകെ ഉന്നയിക്കുമെന്ന് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' ലീഗല്‍ സെല്‍ അറിയിച്ചു.

Monday, September 6, 2010

ചവറിന് പകരം പണം

പണയ പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ല എന്നത് യൂറോപ്യന്‍മാരേയും മറ്റ് വിദേശികളേയും വ്യാകുലപ്പെടുത്തുന്നുന്നു. പണം കടെ കൊടുക്കവര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കടങ്ങള്‍ക്കും subprime mortgage debts നും ഒരു സഹായവും നല്‍കിയില്ല. $85000 കോടി ഡോളര്‍ Federal Reserve മാലിന്യം (തിരിച്ചടക്കാത്ത കടങ്ങള്‍) വാങ്ങാന്‍ ചിലവഴിച്ചു. ഈ പ്രശ്നങ്ങളുടെ ഇരകളെ കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമം. തെറ്റായ ലോണുകളും തിരിച്ചടക്കാത്ത കടങ്ങളുമോല്ലാം $100,000 കോടി ഡോളര്‍ വരും. ഇതുവരെ വാള്‍സ്റ്റ്രീറ്റിന് സര്‍ക്കാര്‍ $600,000 കോടി ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. subprime കടങ്ങളേക്കാള്‍ വളരെ അധികമാണിത്. derivative tradeന്റെ (കടത്തിന് മുകളില്‍ കടം കൊടുക്കുന്ന പരിപാടി) അളവ് $45,000,000 കോടി ഡോളര്‍ ആണ്. വിശ്വസിക്കാന്‍ കഴിയാത്ത സംഖ്യ.
Lehman ബാങ്ക് തകര്‍ന്നതാണ് ഈ പ്രശ്നങ്ങളുടെ പൊട്ടിത്തെറിക്ക് തുടക്കമായത്. അമേരിക്കയില്‍ ഇത് ചര്‍ച്ച ചെയ്യുന്നില്ല. എന്നല്‍ യൂറോപ്പ് ഇക്കാര്യത്തെക്കുറിച്ച് ധാരാളം സംവാദം നടക്കുന്നു. ഇംഗ്ലണ്ടില്‍ അവര്‍ അവരുടെ അക്കൗണ്ട് കാലിയാക്കി. അതുമൂലം ഇംഗ്ലണ്ടിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം ഇല്ലാതായി. ലണ്ടന്‍ ഓഫീസ് ഉടന്‍ തന്നെ അടച്ചു. അടുത്ത ദിവസം തന്നെ ആ പണം ഉപയോഗിച്ച് Lehman അവരുടെ derivative trades നടത്തുന്ന അവരുടെ വിശ്വസ്ഥര്‍ക്ക് നല്‍കി. അതുകൊണ്ട് ഇംഗ്ലീഷുകാര്‍ അമേരിക്കന്‍ ബാങ്കുകളെ “crooks” എന്ന് വിളിക്കുന്നില്ലെങ്കിലും അമേരിക്കന്‍ ബാങ്കുകള്‍ വിദേശികളെ കുത്തുപാളയെടുപ്പിച്ച് പണം അടിച്ചുകൊണ്ടുപോകുന്ന സംഘങ്ങളെന്നാണ് കരുതുന്നത്.
ഇത് അമേരിക്കന്‍ ബാങ്കുകളില്‍ യൂറോപ്യന്‍മാര്‍ക്കും ഏഷ്യക്കാര്‍ക്കും OPEC രാജ്യങ്ങള്‍ക്കും ഉള്ള വിശ്വാസം നശിക്കാന്‍ കാര്യമായി. അവര്‍ പണം അമേരിക്കയില്‍ നിന്ന് പിന്‍വലിച്ചു. അലന്‍ ഗ്രീന്‍സ്പാനിന്റെ (Alan Greenspan) അനിയന്ത്രിത സമ്പത്തികരംഗം എന്ന വിപ്ലവത്തിന്റെ അവസാനഭാഗമാണ് നാം കാണുന്നത്. അദ്ദേഹം പറഞ്ഞിരുന്നത് കമ്പോളം സ്വയം നിയന്ത്രിച്ചോളും, സര്‍ക്കാര്‍ അതില്‍ ഇടപെടേണ്ട എന്നായിരുന്നു. കമ്പോളം സ്വയം നിയന്ത്രിക്കുന്നത് നാം ഇപ്പോള്‍ കാണുന്നുണ്ട്. ഫലം അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയും.
ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. General Motors തകരുന്നതിന് കാരണം കാറിന്റെ വില്‍പ്പന കുറയുന്നതല്ല. വലിയൊരു പെന്‍ഷന്‍ ഫണ്ട് General Motors ഉണ്ട്. അതാണ് വലിയ പ്രശ്നം. ഓഹരി കമ്പോളം താഴോട്ടു പോകുമ്പോള്‍ പെന്‍ഷന്‍ ഫണ്ടും താഴേക്ക് പോകുന്നു. [അതുകൊണ്ടാണ് ഡല്‍യിലെ കഴുതകളോട് തൊഴിലാളികളുടെ പെന്‍ഷന്‍ പണം കൊണ്ട് ചൂതാട്ട ബിസിനസ് നടത്തരുതെന്ന് പെറയുന്നത്] ഈ പെന്‍ഷന്‍ ഫണ്ടുകളാണ് General Motors ന്റെ പാപ്പരത്തത്തിന്റെ ഒരു കാരണം.
ആര്‍ക്കും ഇപ്പോള്‍ കാറ് വാങ്ങാന്‍ ലോണ്‍ കിട്ടുന്നില്ല, അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലും. General Motors ന്റെ കാര്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു. സര്‍ക്കാര്‍ ധാരാളം ധനസഹായം ബാങ്കുകള്‍ക്ക് കൊടുക്കുന്നുണ്ടെങ്കിലും ബാങ്ക് ആര്‍ക്കും പണം കടം കൊടുക്കുന്നില്ല. ജനങ്ങള്‍ക്ക് ആവശ്യത്തിലധികം കടം കൊടുത്തിട്ടുള്ളതനിലാണ് ബാങ്ക് വീണ്ടും കടം കൊടുക്കാത്തത്. അമേരിക്കക്കാരുടെ 40% വരുമാനം വാടക കൊടുക്കാനാണ് ചിലവഴിക്കുന്നത്. 15% – 20% വരെ പലിശ കൊടുക്കാനും. കടത്തിന്റെ പ്രശ്നം പരിഹരിക്കാതെ എത്രൊക്കെ പണം ബാങ്കിന് നല്‍കിയാലും ബാങ്ക് അത് കടം കൊടുക്കില്ല. കൂടാതെ ബാങ്കുകളുടെ നിബന്ധനകള്‍ എല്ലാം പാലിക്കാന്‍ മിക്ക അമേരിക്കക്കാര്‍ക്കും കഴിയുന്നുമില്ല. അതുകൊണ്ട് സര്‍ക്കാര്‍ ചിലവാക്കിയ പണത്തില്‍ ഒരു പൈസ പോലും കാറുവാങ്ങുകയും, വീടുവാങ്ങുകയും മറ്റ് സേവനങ്ങള്‍ വാങ്ങുകയും ചെയ്ത യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുമില്ല. വാള്‍സ്റ്റ്രീറ്റിലെ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും തലയിലുള്ള കടത്തിന്റെ പിരമിഡിന് പരിഹാരം കാണുക മാത്രമാണ് ഇത് ചെയ്തത്.
കടം കൊടുത്തവരുടെ കടം ഇല്ലാതാക്കണമെന്ന് ആരും യൂറോപ്പില്‍ പറയുന്നില്ല. അവിടെ ആരും പാപ്പരാകാനുള്ള നിയമങ്ങള്‍ (bankruptcy law) ഭേദഗതി ചെയ്യണമെന്നും ആരും പറയുന്നില്ല. കമ്പനികളെ നികുതിയില്‍ നിന്ന് ഒഴുവാക്കണമെന്നും ആരും പറയുന്നില്ല. എന്നാല്‍ അമേരിക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കടം കൊടുത്തവരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് കാര്യങ്ങള്‍ മോശമാക്കും.
“നിങ്ങളുടെ പണം കറന്‍സിയാക്കാണ് CNBC യുടെ Jim Kramer പറയുന്നത്. എന്നാല്‍ എല്ലാം പൊട്ടിത്തകരുമ്പോള്‍ പണം ചിലവാക്കുന്നത് നല്ലതല്ല. Vanguard Treasury യിലോ money market fund ലോ നിക്ഷേപിക്കുകയോയാണ് നല്ലത്. എനിക്കറിയാവുന്ന എല്ലാ ഓഹരി ഉപദേശികളും അവരുടെ പണം മൊത്തം പിന്‍വലിച്ചുകഴിഞ്ഞു. എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും അറിയില്ല. പിന്നെ എന്തിന് അപകടം തലയിലേറ്റണം,” മൈക്കല്‍ ഹഡ്സണ്‍ പറയുന്നു.
- ചര്‍ച്ച, Michael Hudson, Amy Goodman and Juan Gonzalez
Michael Hudson, President of the Institute for the Study of Long-Term Economic Trends, Distinguished Research Professor of Economics at the University of Missouri, Kansas City and author of Super-Imperialism: The Economic Strategy of American Empire. He is the chief economic adviser to Rep. Dennis Kucinich.

Sunday, September 5, 2010

Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൌമദിന പതിപ്പ്

450,000 കോപ്പി Time ആഴ്ച്ചപ്പതിപ്പിന്റെ ഏപ്രില്‍ 22 ഭൌമദിന പതിപ്പ് അവരുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ലോറികളില്‍ Staten Island ലെ Fresh Kills മാലിന്യഭൂമിയിലേക്ക് (landfill) കൊണ്ടുപോയി. സംരക്ഷണം, ജൈവവൈവിദ്ധ്യം, പുനര്‍ഉപയോഗം (recycling) തുടങ്ങിയവയെക്കുറച്ചുള്ള ലേഖനങ്ങളും പ്രസിഡന്റ് ക്ലിന്റണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ എഡിറ്റോറിയലുകളും അടങ്ങിയ ആ ലക്കം അടുത്ത 175 വര്‍ഷങ്ങള്‍ കൊണ്ട് ‍ജീര്‍ണ്ണിക്കും .


“ദൗര്‍ഭാഗ്യവശാല്‍ ‘Earth Day 2000′ ഞങ്ങള്‍ വിചാരിച്ചതു പോലെ വി‍ജയമായിരുന്നില്ല. ‘മരുന്നിന്റെ ഭാവി,’ ’100 ന്റെ ബേസ്ബോള്‍ ,’ ‘കെന്നഡി ദിനങ്ങള്‍: ഒരു അമേരിക്കന്‍ രാജവംശം’, ‘അമേരിക്കന്‍ വാഹനങ്ങളുടെ ആഘോഷം’ തുടങ്ങിയ വിജയപ്രദമായ വിശേഷാല്‍ പതിപ്പുകള്‍ വിറ്റതിന് ശേഷം അടുത്ത വി‍ജയപ്രമായ പതിപ്പായിരിക്കുമിതെന്ന് ഞങ്ങള്‍ വിചാരിച്ചു. എന്നാല്‍ അച്ചടിച്ച 485,000 ല്‍ 35,000 എണ്ണമേ വില്‍ക്കാനായൊള്ളു. ഞങ്ങള്‍ ആവശ്യകതയെ പെരുപ്പിച്ച് കണ്ട ഭൗമദിന പതിപ്പ് പൂര്‍ണ്ണ നിറത്തില്‍ 98-പേജില്‍ high-pulp പേപ്പറിലാണ് അച്ചടിച്ചത്.” Time ന്റെ മാനേജിങ്ങ് എഡിറ്റര്‍ Walter Isaacson പറയുന്നു.
വില്‍ക്കാന്‍ കഴിയാത്ത ഈ കോപ്പികളുടെ ബാഹുല്യം Time ന്റെ വിതരണ വകുപ്പിനും സബ് കോണ്‍ട്രാക്റ്റര്‍ Interstate Periodical Distributors നും ഒരു തലവേദനയായിരിക്കുകയാണ്. അമേരിക്കയിലെ വിവധ ന്യൂസ് സ്റ്റാന്റുകളില്‍ നിന്നും ബുക്ക് സ്റ്റോറുകളില്‍ നിന്നും ഈ 450,000 മാസികകള്‍ ശേഖരിച്ച് Time ന്റെ ന്യൂജഴ്സിയിലുള്ള Elizabeth ല്‍ എത്തിക്കാന്‍ ഏകദേശം 1,300 ട്രക്കുകള്‍ വേണ്ടിവരും. അവിടെ നിന്ന് അവ 85 idling dumptrucks ലേക്ക് എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന forklifts ഉപയോഗിച്ച് കയറ്റും. ലോകത്തിലെ ഏറ്റവും വലിയ മാലിന്യഭൂമിയായ (landfill) Fresh Kills ല്‍ എത്തുമ്പോള്‍ വില്‍ക്കാത്ത ഈ മാസികകളെ ഡീസല്‍ ബുള്‍ഡോസറുകള്‍ 75-ടണ്‍ വരുന്ന മാലിന്യ പേപ്പര്‍ മലയായി മാറ്റും.
“വില്‍ക്കാത്ത കോപ്പികള്‍ പുനര്‍ഉപയോഗം ചെയ്യാനാണ് ഞങ്ങള്‍ ആദ്യം ഉദ്ദേശിച്ചത്. വരികാര്‍ഡുകള്‍ നീക്കം ചെയ്ത്, നിറമുള്ളതും അല്ലാത്തതുമായ പേജുകള്‍ വേര്‍തിരിച്ച്, ബൈന്‍ഡുചെയ്യാന്‍ ഉപയോഗിച്ച polystyrene പശ നീക്കം ചെയ്ത്, കവര്‍ നീക്കം ചെയ്ത് recycle ചെയ്യുന്നത് ചിലവേറിയതാണ്”. Time ന്റെ director of operations ആയ Christine Alarie പറഞ്ഞു.
Fresh Kills ലെ മൂന്ന് ഏക്കര്‍ സ്ഥലം വേണം ഭൗമദിന പതിപ്പ് നിക്ഷേപിക്കാന്‍. അവിടെ കിടന്ന് അവ പതിയെ ജീര്‍ണിക്കുമ്പോള്‍ മാസികയുടെ ബ്ലീച്ച്, മഷി, വര്‍ണചിത്ര dye-sublimation രാസവസ്തുക്കള്‍ തുടങ്ങിയവ മണ്ണിലേക്ക് ലയിച്ച് ചേരും. disposable diapers, fast-food cartons, six-pack holders, ബാറ്ററികള്‍ തുടങ്ങിയ മാലിന്യങ്ങളെ അപേക്ഷിച്ച് ഭൗമദിന പതിപ്പ് ജീര്‍ണ്ണിക്കുന്നതില്‍ നിന്നുള്ള ദോഷം കുറവാണെന്നാണ് Isaacson പറയുന്നത്.
“അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഒരു choice ആണ് ഉള്ളത്: Time ന്റെ ഭൗമദിന പതിപ്പ് വാങ്ങുക പരിസ്ഥിതി സൗഹൃദമായി അത് സംസ്കരിക്കുക അല്ലെങ്കില്‍ അതില്‍ പറഞ്ഞ സന്ദേശത്തെ തള്ളിക്കളഞ്ഞ് അലമാരയില്‍ തന്നെ ഉപേക്ഷിക്കുക. എന്നാല്‍ അവര്‍ Time Warner ന്റെ പുനരുത്പാദിതമല്ലാത്ത (non-renewable) വിഭവത്തെ waste ആക്കാനുള്ള choice മാത്രമല്ല എടുത്തത്, അതോടൊപ്പം ഭൂമിയെ തന്നെ waste ആക്കാനുള്ള തീരുമാനവും എടുത്തു.” Isaacson പറഞ്ഞു. “ജനങ്ങള്‍ക്ക് അവരെ അല്ലാതെ വേറെ ആരേയും കുറ്റപ്പെടുത്താനാവില്ല”.
- from theonion
The Onion is an American news satire organization. It is an entertainment newspaper and a website featuring satirical articles reporting on international, national, and local news. Since 2007, the organization has been publishing satirical news audios and videos online, as the “Onion News Network”.
The Fresh Kills Landfill is located in the New York City borough of Staten Island in the United States. At more than 2200 acres, it was formerly the largest landfill in the world, and was also New York City’s principal landfill in the second half of the 20th century.

കടപ്പാട് :  http://mljagadees.wordpress.com/2010/09/02/450000-unsold-earth-day-issues-of-time/