Thursday, October 7, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഇത്തവണയും ഇന്ത്യ ലോകത്തിനു മുന്‍പില്‍ നാറും .



ജനീവ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും അതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനും തിങ്കളാഴ്ച മുതല്‍ ഇവിടെ നടക്കുന്ന പോപ്‌ റിവ്യൂ കമ്മറ്റി അന്താരാഷ്‌ട്ര കണ്‍വെന്ഷനില്‍ ഇന്ത്യ വീണ്ടും ലോകത്തിനു മുന്‍പില്‍ നാണം കെടും.
                 കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യത്തിനു റോട്ടര്‍ഡാമില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നൂറോളം രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രം ഇതിനെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പിനിയുടെ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്.
കാസരഗോട്ടെ മുന്നൂറോളം പേരെ കൊന്ന, ആയിരക്കണക്കിന് പേരെ ജീവശ്ഷവമാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിഷമല്ലെന്നും, ഈ കീടനാശിനി പ്രയോഗിച്ചു ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ലെന്നും ആണ് ഇന്ത്യ അന്ന് ലോക രാഷ്ട്രങ്ങളോട് പറഞ്ഞത്. അതോടെ ഈ ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത അന്താരാഷ്‌ട്ര സമ്മേളനം തീരുമാനമാകാതെ പിരിയുകയായിരുന്നു. സമ്മേളന നഗരിക്കു മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ഇന്ത്യയില്‍ നിന്നു പോയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ന് രോഷം തീര്‍ത്തത്.    
        ആ അപമാനം മറക്കുന്നതിനു മുന്‍പ് ഈ വര്‍ഷത്തെ സമ്മേളനം വന്നെത്തി. ഈ വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനീവ സമ്മേളനത്തിന് പോകുന്നതിനു തൊട്ടു മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരന്തം സംഭവിച്ചത് കീടനാശിനി മൂലംമാല്ലെനും അത് പഠിച്ച സംഘടനകളുടെ നിക്ഷിപ്ത താല്പര്യമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും ആരോപിച്ചു  നിര്‍മ്മാതാക്കളുടെ കമ്പനികള്‍ പ്രധാന മന്ത്രിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.  ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വാധീനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.  എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ പരാതിയോടെ ഈ വര്‍ഷവും ഇന്ത്യയില്‍ എവിടെയും  എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കും എന്ന് കരുതുന്നു.  അതാണല്ലോ എല്ലാക്കാലവും മന്‍മോഹന്‍ ചെയ്തു പോന്നതും .




കാസര്‍കോട്ടെ സര്‍ക്കാര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച കീടനാശിനി മൂലം രോഗികളായവരുടെ ഫോട്ടോ ലോകം മുഴുവന്‍ കാണുകയും, വി.എസ്  അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പഠനം നടത്തി , രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടും ലോക മനസാക്ഷിക്ക് മുന്നില്‍ കണ്ണടച്ച് കള്ളം പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മൂളിയാറിലെ പാവം സൈനബയുടെയും സുജിത്തിന്റെയും ആത്മാവിനോട് കാണിക്കുന്ന ക്രൂരത ഏതു കാലം പൊറുക്കും?  ചരിത്രം ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല.


ഈ വിഷയം കാണിച്ചു നിങ്ങള്‍ക്കും പ്രധാന മന്ത്രിക്കു കത്തെഴുതാം.  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം.    http://pmindia.nic.in/write.htm 

ഈ ഹതഭാഗ്യര്‍ക്ക് വേണ്ടി നിങ്ങള്‍ രാജ്യത്തോട്  ആവശ്യപ്പെടൂ....

BAN ENDOSULFAN....

5 comments:

krish | കൃഷ് said...

“നൂറോളം രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രം ഇതിനെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പിനിയുടെ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്. .. .... “ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വാധീനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ പരാതിയോടെ ഈ വര്‍ഷവും ഇന്ത്യയില്‍ എവിടെയും എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കും എന്ന് കരുതുന്നു. “
.. കഷടം തന്നെ.

(വെറും ഒരു കോടി രൂപാ മാത്രം കൊടുത്താൽ നുമ്മടെ മനു സിംഗ്വി ഏതു കോടതിയിലും കമ്പനിക്കുവേണ്ടി ഹാജരാവുമായിരിക്കും!)

Harish said...

രാജ്യത്തിന്റെ അധ:പതനം ആണ് കാണിക്കുന്നത് കൃഷ്‌

Harish said...

രാജ്യത്തിന്റെ അധ:പതനം ആണ് കാണിക്കുന്നത് കൃഷ്‌

Seena Viovin said...

ഇത് പോലെ നല്ലൊരു ബ്ലോഗ്‌ വായിക്കുന്നത് ആദ്യമായിട്ടാണ് ..
എല്ലാവിധ ആശംസകളും നേരുന്നു ... ഞങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ട് !!!

Unknown said...

എന്ടോസള്‍ഫാന്‍ മാത്രമല്ല അത് പോലെ വിഷകരമായ ഒരുപാട് കീടനാശിനികള്‍ ഇവിടെ ഉപയോഗിക്കുന്നുണ്ട് ...
ഇന്ന് എന്ടോസള്‍ഫാന്‍ നിര്‍ത്തലാക്കിയാല്‍ നാളെ അത് പോലെ വേറെ എന്തെങ്കിലും കീടനാശിനികള്‍ ഉപയോഗിച്ച് തുടങ്ങും...
അതിന്റെയും പ്രത്യാഖാതങ്ങള്‍ കൊല്ലങ്ങള്‍ കഴിഞ്ഞേ ജനം മനസ്സിലാക്കൂ... അന്ന് ഇന്നുള്ളവരെ പോലെ പ്രതികരിക്കുന്ന ചിലരെങ്കിലും
ഇല്ല എന്നാ സ്ഥിതി വന്നാല്‍... രാജ്യം ഒരു ആത്മഹത്യയിലേക്ക് തന്നെ നയിക്കപ്പെടും....
അതിനാല്‍ ഒരു വിഷകാരിയായ കീടനാശിനി നിരോധിച്ചിട്ട് വേറെ ഒരു വിഷകാരിയായ കീടനാശിനി ഉപയോഗിക്കുന്നതിലും നല്ലത്....
എങ്ങനെ നാച്ചുറല്‍ ആയി ഈ പ്രശ്നം പരിഹരിക്കാം എന്ന് ഒരു റിസര്‍ച്ച് ടീം നെ വച്ച് ആലോചിക്കുന്നതല്ലേ ??????


Yesudas
www.deonetsys.com