Saturday, February 26, 2011

DEMAND GLOBAL BAN ON ENDOSULFAN

ഏപ്രില്‍ മാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ലോകം തീരുമാനിക്കുന്ന സ്റോക്ക്ഹോം കണ്‍വെന്ഷന്‍ നടക്കാന്‍ പോവുന്നത്.  ഇന്ത്യാ സര്‍ക്കാര്‍ തങ്ങളുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മാറ്റാത്തിടത്തോളം ഈ വര്‍ഷവും കണ്‍വെന്‍ഷന്‍ നിരര്‍ധകമാകും. നാം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെടണോ? തോന്ന്യവാസം പറയാന്‍ നമ്മുടെ ഭരണാധികാരികളെ ഇനിയും നാം അനുവദിക്കണോ?

വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഈ ഒരു മാസം നമുക്ക് ചിലതൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 74 രാഷ്ട്രങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇതിനകം നിരോധിച്ചു. അതുപോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും നിരോധിക്കാം. തമിഴ്നാട് , ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൂടി നിരോധിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. അതിനായി ഒരു വലിയ ക്യാംപെയ്ന്‍ തുടങ്ങേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വലിയ ക്യാംപെയ്ന്‍.....
കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നും നാം നീതി പ്രതീക്ഷിക്കെണ്ടതില്ല. സ്റോക്ക് ഹോം യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്.


ഇന്റര്‍നെറ്റ് ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി അയക്കുക ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു ലക്ഷം പരാതികള്‍ എങ്കിലും അയക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ വെബ്സൈറ്റ് വഴി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പരാതികള്‍ അയക്കുക. അതില്‍ തുടര്‍നടപടികള്‍ അറിയാനും നമുക്ക് സാധിക്കും.



To: The Minister of Environment ∧ Forests
Paryavaran Bhavan
CGO Complex, Lodi Road
New Delhi 110 003

Sir, 

We the undersigned are very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages. 

We, the undersigned are demanding our government to bring a nation wide ban on Endosulfan. Also,we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention.We feel your ministry will not succumb to the pressure of corporate lobby,as the chemical corporations are much worried about their profit than the safety of farm workers and consumers.Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out. 
Sincerely,
The Undersigned


ഈ സാമ്പിള്‍ പെറ്റിഷന്‍ കോപ്പി ചെയ്തു സര്‍ക്കാര്‍ പരാതി സംവിധാനത്തില്‍ paste ചെയ്‌താല്‍ അതൊരു പരാതിയായി പരിസ്ഥിതി മന്ത്രാലയത്തില്‍ എത്തും. തുടര്‍ നടപടികള്‍ നമുക്ക് നേരിട്ടറിയാനും സാധിക്കും.  
ദയവായി ഒരല്‍പം സമയം മാറ്റി വെക്കൂ...  നൂറു കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐകടാര്‍ദ്യം പ്രഖ്യാപിച്ചു ഈ മെസ്സേജ് സുഹൃത്തുക്കള്‍ക്ക് കൈമാറൂ... 

BAN ENDOSULFAN....SAVE THE WORLD..

9 comments:

K.P.Sukumaran said...

2011ഫിബ്രവരി 27(ലക്കം-51)മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.ശ്രീകുമാര്‍ പോത്താം‌കണ്ടം “ പരിസ്ഥിതി തീവ്രവാദികളുടെ ഗീബല്‍‌സിയന്‍ പ്രചാരണങ്ങള്‍” എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. അതൊന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. വിഷം എത്ര മാരകമായാലും അത് ഒരാളുടെ ഉള്ളില്‍ ചെന്നാല്‍ മരണപ്പെടും എന്നല്ലാതെ അടുത്ത തലമുറയിലേക്ക് ക്രോമോസോം വ്യതിയാനത്തിലൂടെ ജനിതകവൈകല്യം കൈമാറ്റം ചെയ്യപ്പെടും എന്ന് ആരാണ് പറഞ്ഞത്? എന്‍ഡോസല്‍ഫാനില്‍ അണുപ്രസരണം നടക്കുന്നുണ്ടോ? അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ യഥാര്‍ഥ കാരണമാണ് കണ്ടെത്തേണ്ടത്. ഇന്നത്തെ പരിസ്ഥിതിവാദികള്‍ വികാരജീവികളാണ്. വിചാരമല്ല അവരെ നയിക്കുന്നത്. അത്കൊണ്ടാണ് അവര്‍ പരിസ്ഥിതിതീവ്രവാദികള്‍ ആകുന്നതും ഹരിതവിപ്ലവത്തെ പോലും തള്ളിപ്പറയുന്നത്.

K.P.Sukumaran said...

സ്റോക്ക്ഹോം കണ്‍വെന്‍‌ഷന്‍ ഏപ്രില്‍ കഴിഞ്ഞാല്‍ ജൂണില്‍ വീണ്ടും നടക്കുന്നുണ്ട്. അത്കൊണ്ട് പരാതികള്‍ അയയ്ക്കാന്‍ ധൃതി പിടിക്കണ്ട..

K.P.Sukumaran said...

ഹരീഷ് നല്‍കിയ ലിങ്ക് പ്രകാരമുള്ള വെബ്സൈറ്റില്‍ മേപ്പടി പരാതി ആരും കോപ്പി-പേസ്റ്റ് ചെയ്ത് അയയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. എന്തെന്നാല്‍ ആ വെബ്പോര്‍ട്ടല്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ മാത്രമുള്ളതാണ്. പരാതികള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. എന്‍ഡോസല്‍ഫാന്‍ നിരോധിക്കാന്‍ അതിലൂടെ ലക്ഷം പരാ‍തികള്‍ പ്രവഹിച്ചാല്‍ ആ‍ പോര്‍ട്ടല്‍ പൂട്ടിപ്പോകും. ഇത്തരം പരാതികള്‍ ആ പോര്‍ട്ടലിന്റെ പരിധിയില്‍ വരുന്നതല്ല എന്ന സാമാന്യ ബോധം പോലും ഹരീഷിനുണ്ടാകാഞ്ഞതില്‍ അതിശയം തോന്നുന്നു.

Harish said...

കെ.പി.എസ്,
ആ സൈറ്റ് സര്‍ക്കാരിനെതിരായ പരാതികള്‍ അയക്കാനാണ്. പരിസ്ഥിതി വകുപ്പിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആണ് കീടനാശിനികള്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നതും ആരോഗ്യവും പരിസ്ഥിതിയും നശിപ്പിക്കപ്പെടുന്നതും.
പരാതി അയക്കാന്‍, (അതുവഴി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍) ധൃതി പിടിക്കേണ്ട എന്ന ഒറ്റ പ്രസ്താവന മതി താങ്കളുടെ ഈ വിഷയത്തിലെ ആത്മാര്‍ധത മനസിലാക്കാന്‍. കെ.പി.എസ്സിന് വേണമെങ്കില്‍ അയക്കാതിരിക്കാം. മറ്റുള്ളവരോട് അയക്കരുതെന്ന് പറയുന്നത് എന്‍ഡോസള്‍ഫാന്‍ കമ്പനികളില്‍ നിന്നും പണം വാങ്ങിയാണോ എന്ന് കാസര്‍ഗോടുകാര്‍ സംശയിച്ചാല്‍ കുറ്റം പറയരുത്.
ശ്രീകുമാറിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന് മറുപടികള്‍ വരും. അതൊരു അവസാന സത്യമാല്ലല്ലോ. താങ്കള്‍ കാത്തിരിക്കുക.

കൂതറHashimܓ said...

ഞാന്‍ പരാതി അയച്ചു
ലിങ്ക് എല്ലാവര്‍ക്കും നല്‍കി

Unknown said...

ഞാന്‍ പരാതിപ്പെട്ടു.

സുഗീഷ്. ജി|Sugeesh.G said...

ഞാനും അയച്ചു..

നനവ് said...

പോത്താംകണ്ടത്തിൽ 5 കിലോമീറ്ററിനുള്ളിൽ 60ലേറെ അതിമാരകമായ അവസ്ഥയിൽ ജീവിക്കുന്ന ഇരകൾ ഉണ്ടെന്നാണ് ഒരു പ്രാഥമിക സർവ്വെയിൽ കണ്ടെത്തിയിരിക്കുന്നത്...അതീവമാരകവും അണുപ്രസരണംപോലെ തലമുറകളിൽനിന്നും തലമുറകളിലേയ്ക്ക് ബാധിക്കുന്ന ജനിതകവൈകല്യങ്ങൾ ഉണ്ടാക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിഞ്ഞതിനാൽ അമേരിക്കയടക്കമുള്ള അറുപതിലേറെ രാഷ്ട്രങ്ങൾ നിരോധിച്ചു കഴിഞ്ഞതുമായ എൻഡോസൾഫാൻ ഇന്ത്യ നിരോധിക്കാതിരികുന്നത് കേവലം കീടനാശിനിക്കമ്പനികളെ ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും ജീവൻ ചവച്ചുതുപ്പിയ ചണ്ടിപോലാക്കി കോടികൾ കൊയ്യാൻ സഹായിക്കാൻ വേണ്ടി മാത്രമാണ്..എൻഡോ സൾഫാനെ അനുകൂലിക്കുന്നവർക്കും കോടികൾ കൊയ്യാം..ശ്രീകുമാറിനെപ്പോലുള്ള മാനവികത കൈവിട്ട, ശാസ്ത്രജ്ഞൻ എന്ന വാക്കിന് അപമാനമുണ്ടാക്കിക്കൊണ്ട് ജീവിക്കുന്നവർക്ക് കോടികൾക്കൊപ്പം ഭാവി കൃഷിമന്ത്രിപദം വരെ ഈ കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നത് കാസർഗോഡ് പാട്ടാണ്...എല്ലാവരും കാര്യം മനസ്സിലാക്കിക്കഴിഞ്ഞു...പവാർമാരെയൊക്കെ നിലനിർത്തുന്നതും ഭരണതലത്തിൽ അത്രയേറെ സ്വാധീനമുള്ള ഈ കമ്പനികൾ തന്നെയെന്നിരിക്കെ അവർക്ക് മനുഷ്യജീവന്റെ വില കാണാൻ കഴിയില്ല...കെ. പി. സുകുമാരനെപ്പോലെ വൈകൃതം ബാധിച്ച മനസ്സുള്ളവർക്കും അതിനു സാധിക്കില്ല.
നമ്മൾക്കിനി ഇവരെയൊക്കെ എൻഡോസൾഫാന്റെ ഭീകരത തെളിയിച്ചുകൊടുക്കാൻ ഒറ്റ വഴിയേയുള്ളൂ...ഇവരെയൊക്കെ, ഭാര്യ മക്കൾ മാതാപിതാക്കൾ സഹോദരങ്ങൾ തുടങ്ങിയവർക്കൊപ്പം നിരത്തി നിർത്തി മുകളീൽനിന്നും ഒരുമാസത്തോളം എൻഡോസൾഫാൻ സ്പ്രേ ചെയ്യുകയും ഒപ്പം ഈ വിഷമടങ്ങിയ വെള്ളം കുറേക്കാലം കുടിപ്പിക്കുകയും ചെയ്യുക... സ്വയം അനുഭവിച്ചാലേ മനുഷ്യത്വം മരവിച്ച ഈ വകക്കാർക്ക് എന്താണ് എൻഡോസൾഫാനെന്നു മനസ്സിലാകൂ...കാസർഗോട്ടെ ഇടുക്കിയിലെ മറ്റു പലയിടങ്ങളിലെയും പാവങ്ങളുടെ അവസ്ഥ കണ്ടിട്ടൂം കേട്ടിട്ടും ഇനിയും ഈ വിഷത്തെ അനുകൂലിക്കുന്നവരെ മനുഷ്യൻ എന്ന വിശേഷണത്തിൽ ഉൾപ്പെടുത്താനാകുമോ???..

കാളിയമ്പി said...

http://logicpot.blogspot.com/2011/03/blog-post_04.html

എന്റോസള്‍ഫാന്‍ ജനിതകവൈകല്യം ഉണ്ടാക്കുന്നുണ്ടോ എന്ന സംശയമുള്ളാവര്‍ക്കായി. ജനിതകവൈകല്യം ഉണ്ടാകാന്‍ അണുപ്രസരണം തന്നെ വേണമെന്നില്ല.